
ഉത്തരമറിയാത്ത ചോദ്യങ്ങളൊത്തിരി
ചിത്തത്തിൽ ബാക്കി വെ-
ച്ചുത്രയോ യാത്രയായ്
പത്ര കോളങ്ങളിൽ
ചത്വര ചിത്രമായ്,
ബന്ധു മിത്രങ്ങൾക്ക്
നേത്ര നീർ പുത്രിയായ്
ഒരു മാത്ര മാത്രമായ്
ജീവിച്ചു പിന്നെയീ
പത്രാസു ലോകത്ത്
നീയും ചരിത്രമായ്…..!
ഉത്ര നീയെത്രയോ
ഉത്തമ; ഉത്തരം
താങ്ങുന്ന പല്ലികൾ
ഞങ്ങളോ സത്വവും ….!
Advertisement