ലോക്ക്ഡൗൺ കൊണ്ട് മാത്രം കൊറോണ വൈറസിനെതിരെ പോരാടാനാവില്ലെന്നും, കാര്യക്ഷമമായും തന്ത്രപരമായും കോവിഡ്-19 ടെസ്റ്റുകൾ നടത്താൻ സർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഹോട്ട്‌സ്പോട്ട്, നോൺ-ഹോട്ട്സ്പോട്ട് എന്നിങ്ങനെ ഇന്ത്യയിൽ രണ്ട് സോണുകൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
“ഒരു തരത്തിലും ലോക്ക് ഡൗൺ വൈറസിനെ ഇല്ലാതാക്കുന്നില്ല. ലോക്ക് ഡൗൺ കുറച്ച് സമയത്തേക്ക് വൈറസിനെ തടയാൻ മാത്രമേ സഹായിക്കൂ. വൈറസിനെ ഇല്ലാതാക്കാനുള്ള ഏക മാർഗം ടെസ്റ്റുകൾ നടത്തുന്നതും വൈറസ് വ്യാപനത്തിന്റെ ഉത്ഭവത്തെ പിന്തുടർന്ന് അതിനപ്പുറത്തേക്ക് പോകുകയും ചെയ്യുക എന്നതാണ്, ഇത് സർക്കാരിനോടുള്ള എന്റെ ഉപദേശമാണ്,” വീഡിയോ ആപ്പ് വഴി മാധ്യമങ്ങളോട് കോൺഗ്രസ് എം.പി പറഞ്ഞു.
“നിലവിൽ ടെസ്റ്റിംഗ് തോത് വളരെ കുറവാണ്. ഞാൻ ടെസ്റ്റിംഗിന്റെ എണ്ണം കൂട്ടാൻ സർക്കാരിനോട് നിർദ്ദേശിക്കുന്നു. ടെസ്റ്റിംഗ് കാര്യക്ഷമമായും നിർബന്ധമായും മുന്നോട്ട് കൊണ്ടുപോകുക. സംസ്ഥാനങ്ങളുടെ പോരാട്ടത്തിൽ സഹായിക്കുന്നതിന് ടെസ്റ്റിംഗ് പരമാവധി വർദ്ധിപ്പിക്കുകയും പരിശോധന തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്യുക,” വയനാട് എം.പി രാഹുൽ ഗാന്ധി പറഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS