Art & Literature

റൂമി പറയാത്ത റൂമി മസ്നവികൾ | അലി തൽവാർ

റൂമിയുടേത് എന്ന് പറഞ്ഞ് കുറെ കവിതകൾ, വരികൾ, quote കൾ എന്നിത്യാദി കുറെ ഇതുകൾ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി… സൂർത്തുക്കളെ, നിങ്ങൾ റൂമിയുടെത് എന്ന് പറഞ്ഞ് കാണുന്ന പലതും അമേരിക്കൻ കവി Coleman Barks വിവർത്തനം (വധം) ചെയ്ത റൂമിയുടെ മസ്നവിയിലെ വരികളുടെ ഇംഗ്ലീഷ് വേർഷനാണ്.

ഇങ്ങനെ തന്നെ പറയുന്നതിന്റെ കാരണം എന്താണെന്ന് വെച്ചാൽ, സാക്ഷാൽ ജലാലുദ്ദീൻ റൂമി കവിതകൾ എഴുതിയത് ഫാർസി (Persian) ഭാഷയിലാണ്. ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നേരത്തെ പറഞ്ഞ Coleman Barks നാകട്ടെ ഫാർസി അറിയില്ല താനും!

പിന്നെ എങ്ങനെ ഇത് translate ചെയ്തു എന്നല്ലേ? അന്ന് നിലവിലുള്ള വിവർത്തനങ്ങൾ അവലംബിക്കുകയും സൂഫി പണ്ഡിതന്മാരുമാരോട് ചോദിച്ചിട്ടുമൊക്കെയായിരിക്കാം Barks ഇത് വിവർത്തനം ചെയ്തിട്ടുണ്ടാവുക..

നോക്കൂ, അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ കവിതാപുസ്തകങ്ങളിൽ ഇന്നും പ്രഥമസ്ഥാനം ഈ ഇംഗ്ലീഷ് വിവർത്തനങ്ങൾക്കാണ്! മാത്രമല്ല, തെഹ്‌റാൻ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് Honorary Doctorate പോലും കൊടുത്തിട്ടുണ്ട്.

അപ്പോൾ ഇനി കാര്യം ഇതാണ്. ബാർക്സിന്റെ വിവർത്തനങ്ങളിൽ പലതും തെറ്റാണ്. യഥാർത്ഥത്തിൽ റൂമി പറയാൻ ഉദ്ദേശിച്ച കാര്യം വിവർത്തനം ചെയ്ത് വരുമ്പോൾ അത് മറ്റെന്തോ ആയി മാറുന്നു. പലപ്പോഴും മനപ്പൂർവം വാക്കുകളെ വളച്ചൊടിച്ച്കൊണ്ട് Western popular narrative ന് ഉതകിയതായി മാറ്റുന്നു.

Artistic Freedom ന്റെ പേരിൽ എന്തെങ്കിലുമൊക്കെ എഴുതിവിട്ടാൽ ഉണ്ടാകുന്ന അവസ്ഥ ഇതൊക്കെയാണ്! അതിലും വലിയ പ്രശ്നം എന്തെന്നാൽ, ഫാർസി അറിയാത്ത ബാർക്‌സ് ചെയ്ത ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്നും മറ്റു ഭാഷകളിലേക്ക് വീണ്ടും ഇതിനെ വിവർത്തനം ചെയ്യുന്നതാണ്! അവസാനം ‘കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതായി’ എന്ന് പറഞ്ഞ മാതിരിയാണ് കാര്യങ്ങൾ!

ഇനി ഒരു example ഞാൻ കാണിക്കാം. ഏറെക്കുറെ എല്ലാവരും കേട്ടിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു ‘റൂമി’ കവിത! എത്രയോ സിനിമകളിലും, എത്രയോ പുസ്തകങ്ങളിലും, അതിലുമെത്രയോ ഫേസ്‌ബുക്ക് ചുവരുകളിലും പലതവണ നാം കാണുന്ന ഒന്നാണ് ഇത്:

Out beyond ideas of wrongdoing and rightdoing,

there is a field. I’ll meet you there.

When the soul lies down in that grass,

the world is too full to talk about.

Ideas, language, even the phrase ‘each other’

doesn’t make any sense.

(Translated by Coleman Barks)

ഇനി റൂമി എഴുതിയ മസ്നവിയിൽ നിന്നുമുള്ള ഒറിജിനൽ ഫാർസി text താഴെ:

از کفر و ز اسلام برون صحرائیست

ما را به میان آن فضا سودائیست

عارف چو بدان رسید سر را بنهد

نه کفر و نه اسلام و نه آنجا جائیست

റൂമിയുടെ കവിതകൾ പേർഷ്യനിൽ നിന്നും നേരിട്ട് വിവർത്തനം ചെയ്യുന്ന, ബാർക്‌സ് ന്റെ വിവർത്തങ്ങളിലെ അപാകതകൾ നിരന്തരം ചൂണ്ടിക്കാണിച്ച ഏതാനും ചില യുവ ഗവേഷകർ അടങ്ങിയ ഒരു ടീമാണ് Persian Poetics. അവരുടെ കൃത്യമായുള്ള വിവർത്തനം താഴെ:

Beyond heresy and faith, there’s another place,

we yearn for what’s in the midst of that desert plain.

When the gnostic arrives there, he prostrates his face

there’s no heresy, faith, or heresy in that domain

അതായത്:

ഇസ്‌ലാമിനും അവിശ്വാസത്തിനുമപ്പുറം മറ്റൊരു മരുഭൂമിയുണ്ട് (ഇടമുണ്ട്),

ഇവയ്ക്ക് മധ്യേയുള്ള ആ ഒരു ഇടത്തെയാണ് നമ്മൾ മോഹിക്കുന്നത്,

ജ്ഞാനി ആ ഇടത്തിൽ വരുമ്പോൾ, തന്റെ തല കുനിക്കും (സാഷ്ടാഗം ചെയ്യും),

അവിടെ അവിശ്വാസമില്ല, ഇസ്ലാമില്ല, മറ്റു ഇടങ്ങളേതുമില്ല.

PS: Google Images ലും പുസ്തകങ്ങളിലും കാണുന്ന റൂമി വചനങ്ങൾ പലപ്പോഴും യഥാർത്ഥ റൂമി വചനങ്ങൾ അല്ല. APJ Abdul Kalam, Albert Einstein എന്നൊക്കെ പറഞ്ഞ് ഓരോന്ന് അടിച്ചുവിടുന്ന പോലെ തന്നെയാണ് റൂമിയുടെത് എന്ന് പറഞ്ഞ് നാം കാണുന്ന വരികളുടെയും അവസ്ഥ.

എനിക്കൊന്നെ പറയാനുള്ളൂ, ഒറിജിനൽ text ൽ നിന്നും തന്നെ വായിച്ച് മനസ്സിലാക്കുക. വിവർത്തനങ്ങളുടെ പിറകെ പോകുമ്പോൾ authentic ആണെന്ന് രണ്ടു തവണ, അല്ല മൂന്നു തവണ ഉറപ്പുവരുത്തുക.

ഉള്ളതിൽ വെച്ച് ഏറ്റവും authentic ആയ ഇംഗ്ലീഷ് വിവർത്തനം Jawid Mojaddedi യുടെ The Masnavi: Book One എന്ന പുസ്തകമാണ്. അദ്ദേഹം ഒരു അഫ്‌ഗാനിയാണ്, മാതൃഭാഷ പേർഷ്യനാണ്.

അലി തൽവാർ

4 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdulla umar
1 year ago

Well said Mr.Ali Thalvar 👍🏿

Back to top button
1
0
Would love your thoughts, please comment.x
()
x