NewsPravasiYouth

ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം

OP News Desk-Qatar

ദോഹ: 2024 -2025 കാലയളവിലേക്കുള്ള ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം നിലവിൽ വന്നു. ഹാരിസ് പി ടി (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ) അമീർ ഷാജി ( ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ) ഫായിസ് ഇളയോടൻ ( ചീഫ് ഫിനാൻസ് ഓഫീസർ) സഫീറുസ്സലാം ( ഡെപ്യൂട്ടി സിഇഒ ) ഡോ : റസീൽ ( അഡ്മിൻ മാനേജർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ . എഞ്ചിനീയറിങ് ബിരുദ ധാരിയായ ഹാരിസ് പി ടി ഖത്തറിലെ ബ്രൈറ്റ് എൻജിനീയറിങ് കമ്പനിയിലെ പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്ത് വരുന്നു.കഴിഞ്ഞ 14 വർഷക്കാലമായി ഖത്തറിൽ ഉള്ള അദ്ദേഹം മികച്ച ഒരു സംഘാടകനും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ചിരപരിചിതനും ആണ്. സൈക്കോളജി ബിരുദാനന്ത ബിരുദധാരിയായ അമീർ ഷാജി വുഖൂദിൽ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു.വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സ്ഥിര സാന്നിധ്യമായ അദ്ദേഹം മികച്ച സംഘാടകൻ കൂടിയാണ്. മദ്രാസ്‌ യൂണിവേഴ്സ്‌റ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഫായിസ് ഇളയോടൻ കഴിഞ്ഞ 12 വർഷക്കാലമായി ഖത്തറിൽ ടെലികോം മേഖലയിൽ സേവനം അനുഷ്ഠിക്കുന്നു.

സഹ ഭാരവാഹികളായി അമീനുറഹ്മാൻ എ എസ് ( സോഷ്യൽ വെൽഫെയർ മാനേജർ), മൊയ്‌ദീൻ ഷാ ( എച് ആർ മാനേജർ) ,റാഷിഖ് ബക്കർ ( മാർക്കറ്റിംഗ് മാനേജർ) ,ആഷിഖ് ബേപ്പൂർ ( ഇവെന്റ്സ് മാനേജർ , ഹാഫിസ് ഷബീർ ( ക്വാളിറ്റി കൺട്രോൾ മാനേജർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പത്തു പ്രധാന ഭാരവാഹികളടങ്ങുന്ന സെക്രെട്ടേറിയേട്ടും മുപ്പത്തി ഒൻപത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുമായിരിക്കും ഈ വരുന്ന രണ്ട് വർഷക്കാലത്തേക്ക് സംഘടനക്ക് നേതൃത്വം നൽകുക.

തുമാമ ഫോക്കസ് വില്ലയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് ഫോക്കസ് അസ്‌കർ റഹിമാൻ ,അബ്ദുൽ ലത്തീഫ് നല്ലളം എന്നിവർ നിയന്ത്രിച്ചു .ജനുവരി രണ്ടാം വാരത്തോടെ, തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്സിന് വേണ്ടി ഫോക്കസ് ഓൺ ലീഡ്,ഡിവിഷണൽ മെംബേർസ് സംഗമം,ഫെബ്രുവരി ആദ്യ വാരം ഗോൾ സോക്കർ രണ്ടാം സീസണും നടക്കുമെന്നും സിഇഒ ഹാരിസ് പി ടി പിന്നീട് ചേർന്ന യോഗത്തിൽ അറിയിച്ചു.പുതിയ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ പുതു തലമുറയിലെ യുവാക്കളെ പ്രാപ്‌തരാക്കാൻ തരത്തിലുള്ള വിവിധങ്ങളായ പരിപാടികൾ ഖത്തറിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ഫസലു റഹ്‌മാൻ മദനി,ഹസീബ് ഹംസ, ജാബിർ പി കെ,ഫഹ്‌സിർ റഹ്മാൻ,മുഹമ്മദ് ഷഫീഖ്,അൻസാബ്, നാസർ ടി പി തുടങ്ങിയവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x