India

മുഹമ്മദ് സുബൈർ ഇന്ന് ജയിൽ മോചിതനായേക്കും; ട്വീറ്റ് വിലക്കണമെന്ന പോലീസ് ആവിശ്യം തള്ളി സുപ്രീംകോടതി

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസിലും ജാമ്യം. സുബൈറിനെ കസ്റ്റഡിയിൽ വയ്ക്കുന്നതിന് ന്യായീകരണമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

യു. പി പോലീസ് രജിസ്റ്റർ ചെയ്ത ഏഴു കേസുകളിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. സുബൈറിനെതിരായ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം നൽകിയ അദ്ദേഹത്തെ ഇന്ന് വൈകീട്ട് ആറോടെ ജയിൽ മോചിതനാക്കണം എന്നും കോടതി നിർദേശിച്ചു.

സുബൈർ പത്രപ്രവർത്തകൻ അല്ലായെന്നും ഫാക്റ്റ് ചെക്കിങ് എന്ന പേരിൽ ആളുകൾക്ക് ഇടയിൽ വിധ്വേഷ പ്രചരണം നടത്തുകയാണെന്ന പോലീസ് വാദവും കോടതി പരിഗണിച്ചില്ല.

എല്ലാ എഫ്‌ഐആറുകളിലും അദ്ദേഹത്തെ ഇടക്കാല ജാമ്യത്തിൽ വിടുന്നതായും, അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി മാത്രമേ ഉപയോഗികാവൂ എന്നതാണ് നിയമത്തിന്റെ തത്വമെന്നും കോടതി വ്യക്തമാക്കി.

ഒരു കേസിൽ ജാമ്യം ലഭിക്കുമ്പോൾ വേറെ കേസുകൾ ചാർജ് ചെയ്ത് തുടർച്ചയായി തടങ്കലിൽ വയ്ക്കുന്നതിനും വിവിധ കോടതികളിലെ അനന്തമായ നടപടിക്രമങ്ങൾക്ക് വിധേയമാക്കുന്നതിനും നീതികരിക്കവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

സുബൈർ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന യുപി പൊലീസിന്റെ ആവശ്യവും കോടതി തള്ളികളഞ്ഞു. ഒരു പത്രപ്രവർത്തകനോട് എഴുതരുത് എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒരു അഭിഭാഷകനോട് വാദിക്കരുതെന്ന് പറയുന്നതുപോലെയാണ് പത്രപ്രവർത്തകനോട് ട്വീറ്റ് ചെയ്യരുത് എന്ന് പറയുന്നത് എന്നും പത്രപ്രവർത്തകനോട് എഴുതാൻ പാടില്ലന്ന് എങ്ങനെ പറയാനാവുമെന്നും കോടതി ചോദിച്ചു.

നിയമം ലംഘിക്കുന്ന എന്തെങ്കിലും ചെയ്താൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സുബൈറിനെതിരെയുള്ള കേസുകൾ അന്വേഷിക്കുന്നതിനായി യു പി സർക്കാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തേയും കോടതി റദ്ദ് ചെയ്തു. യു പി പോലീസ് രെജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റിക്കൊണ്ട് കോടതി ഉത്തരവിട്ടു.

കഴിഞ്ഞ മാസം 27നാണ് 2018ലെ ട്വീറ്റിന്റെ പേരിൽ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ട് ഉടമയുടെ പരാതിയിൽ ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് യുപി പൊലീസ് മറ്റ് ഏഴു കേസുകൾ കൂടി അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്യുകയായിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x