Kerala

പ്രായമായവരുടേയും ഗർഭിണികളുടെയും കൂടെ ഫ്ലൈറ്റിൽ കോവിഡ് രോഗിയെയും തിരുകി കയറ്റിയതായി ആരോപണം

കൊച്ചി ബ്യൂറോ

കോവിഡ് കാരണം ദുരിതത്തിലായ പ്രവാസികളെ സൌജന്യമായി തിരികെ കൊണ്ടുവരാൻ പ്രവാസികളുടെ വിയർപ്പിൽ നിന്ന് പിഴിഞ്ഞെടുത്ത പണം എംബസികളിൽ കെട്ടിക്കിടക്കുമ്പോഴും ദുരിതത്തിലായ പ്രവാസിക്ക് ടിക്കറ്റ് പോലും കൊടുക്കാതെ, സാധാരണ നിരക്കിൽ നിന്നും അമിത ചാർജ്ജ് ഈടാക്കി നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ പോലും തികച്ചും അന്യായമായി നാട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റിൽ കോവിഡ് രോഗിയെ തിരുകി കയറ്റിയത് പ്രവാസികൾക്കിടയിൽ ഏറെ ചർച്ചയായിട്ടുണ്ട്.

നാട്ടിലേക്ക് പോകാൻ അപേക്ഷിച്ചവരെ പ്രയോറിറ്റി അനുസരിച്ച് കൊണ്ടുപോകുന്നതിനും പകരം ഇഷ്ടപെട്ടവരെ തീർത്തും അന്യായമായി തിരുകി കയറ്റിയാണ് ഇന്ത്യൻ എമ്പസി ലിസ്റ്റ് തയ്യാറാക്കുന്നതായി സാമൂഹിക പ്രവർത്തകൻ ഓപ്പൺ പ്രെസ്സിനോട് പറഞ്ഞു.

പോകുന്നവരുടെ ലിസ്റ്റ് തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് അറിയിക്കുന്നത്. അതുകാരണം ദൂരെദിക്കുകളിലുള്ളവർക്ക് എത്തിപെടാൻ ഏറെ പ്രയാസമാകുന്നു. അതിനിടയിലാണ് യാത്രക്കാരിൽ സ്വീകരിക്കേണ്ട മാനദണ്ഢങ്ങളൊക്കെ കാറ്റിൽ പറത്തി ഇഷ്ടപെട്ടവർക്ക് വേണ്ടി ഈ നെറികേട് ചെയ്യുന്നത്.

ഏറെ ഗർഭിണികളും പ്രായമുള്ളവരും പ്രയാസപെടുന്നവരും യാത്ര ചെയ്യുന്നവരുടെ കൂടെ കോവിഡ് ബാധിതനായവനെ സ്വകാര്യമായി തിരുകി കയറ്റിയത് ഒരു കേന്ദ്രമന്ത്രിയുടെ ഇടപെടൽ കാരണമാണെന്ന് സമൂഹ്യസേവന രംഗത്തുള്ളവർ പറഞ്ഞു. ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കോവിഡ് രോഗിയെ രോഗമില്ലാത്തവരുടെ കൂടെ യാത്ര ചെയ്യാൻ സൌകര്യമൊരുക്കിയത് മനുഷ്യത്വരഹിതമായ പ്രവർത്തിയാണ്.

പ്രവാസി ബി.ജെ.പി. സംഘടനയായ ഇന്ത്യൻ ഓവർ‌സീസ് ഫോറം പ്രവർത്തകനായ പ്രസ്തുത വ്യക്തി നാട്ടിൽ വിമാനമിറങ്ങിയതിനു ശേഷം നാട്ടിലെ എർപോർട്ടിൽ വെച്ച് കോവിസ് ടെസ്റ്റിൽ പോസിറ്റീ‍വ് കാണിച്ചിട്ടും സുരക്ഷകളെ കബളിപ്പിച്ച് പുറത്തിറങ്ങി യാത്ര ബസ്സിൽ കയറി യാത്രക്ക് തയ്യാറാകുന്നതിനിടക്ക് വീണ്ടും പിടിക്കപെടുകയായിരുന്നു. വിദേശത്ത് പ്രസ്തുത വ്യക്തിയുടെ കൂടെ താമസിച്ചിരുന്ന ആൾ കോവിഡ് ബാധിതനായി മരണപെട്ടിരുന്നു.

കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി, ചൊവ്വാഴ്ച്ച ഉച്ചക്ക് 12:45 ദമ്മാമിൽ നിന്നും പുറപ്പെട്ട്, രാത്രി 8:11നാണ് AI1924 ഫ്ലൈറ്റ് കൊച്ചിയിലെത്തിയത്.

നേരത്തെ അബൂദാബിയിൽ നിന്നും ആദ്യമായ് യാത്രയായ ഫ്ലൈറ്റിൽ ബി.ആർ.ഷെട്ടിയുടെ ജീവനക്കാരനും കുടുംബത്തേയും വീട്ടുജോലിക്കാരിയേയും അന്യായമായി ലിസ്റ്റിൽ ചേർത്ത് കൊണ്ടുപോയത് നേരത്തെ വിമർശനമുയർത്തിരുന്നു.

ജിസിസി മേഖലകളിൽ നിന്ന് മാ‍ത്രമായി ഓരോ വർഷവും മുപ്പതിൽ പരം കോടി രൂപയാണ് പ്രവാസികളിൽ നിന്നും പ്രവാസികളുടെ ക്ഷേമത്തിനായി സർവീസുകൾ വഴി പിടിക്കുന്നുണ്ട്. 2009 ൽ രൂപീകരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ‌ഫെയർ ഫണ്ട് (ഐ‌സി‌ഡബ്ല്യു‌എഫ്) വിദേശ ഇന്ത്യൻ പൗരന്മാരെ ദുരിതത്തിലും അടിയന്തിര സാഹചര്യങ്ങളിലും സഹായിക്കുന്നതിനാണ്.

സംഘർഷമേഖലകൾ, പ്രകൃതിദുരന്തങ്ങൾ ബാധിച്ച രാജ്യങ്ങൾ, മറ്റ് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ തുടങ്ങിയ സന്ദഭങ്ങളിൽ ഇന്ത്യൻ പൗരന്മാരെ അടിയന്തിരമായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനായ് നീക്കി വെച്ച ഫണ്ട് കേന്ദ്രസർക്കാറിന്റെ നിയന്ത്രണങ്ങളിൽ പ്രവാസികൾക്ക് ലഭിക്കാതെ പോവുകയാണ്.

Show More
0 0 vote
Article Rating
Subscribe
Notify of
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
നാസ്സർ ടി എം
4 months ago

ഇത്തരം പതിരില്ലാത്ത ഒരു വാർത്താവഴി ശുഭോദാർക്കം തന്നെയാണ്.ആശംസകൾ

Related Articles

ഇത് വായിച്ചിരുന്നോ
Close
Back to top button
1
0
Would love your thoughts, please comment.x
()
x