Art & LiteratureSpiritual

പ്രാർത്ഥന

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.

പ്രാർത്ഥനയുടെ ലോകം മറ്റെല്ലാത്തിൽ നിന്നും വേർപെട്ടുകിടക്കുന്നു. വിശാലമായ ഈ പ്രപഞ്ചത്തെ താൻ വരച്ച വൃത്തത്തിനുള്ളിൽ നിന്ന് പുറത്തേക്കു കൊണ്ടുവരാൻ അത് സഹായിക്കുന്നു. തന്നിൽ നിന്ന് തന്നിലേക്കുള്ള യാത്ര.
എവിടെയൊക്കെയോ സഞ്ചരിച്ചു എന്തിനെയൊക്കെയോ പ്രണയിച്ചു പരന്ന ഈ ആകാശത്തിലേക്ക് ഒഴുകിനടക്കുന്ന അനുഭൂതി.

പ്രാർത്ഥന തപസ്സാണ്, വൈവിധ്യ്മാർന്ന കഥകളും കഥാപാത്രങ്ങളും ഉച്ചസ്ഥായിയിലും ദ്രുതതാളങ്ങളിലും അരങ്ങു തകർത്തു ശേഷം പിൻവാങ്ങുന്ന തപസ്സ്. അനുഭൂതിയുടെ ആകെത്തുകയാണ് ജീവിതം. അതിനെ പ്രണയിക്കുകയാണ് ആനന്ദത്തിന്റെ പൊരുൾ.

ജീവിതം വളരെ ഹ്രസ്വമെന്നു പറയാറുണ്ട്. ജീവിതം ഹ്രസ്വമാകുന്നതാർക്കാണ്, ജീവിതത്തെ പ്രണയിക്കാത്തവർക്കാണ്. വിരസമായ ജീവിതത്തിലേ നിരാശയും ദുഖവുമുണ്ടാകൂ. നിരാശ യുടെ ലോകം ലോകത്തെ തന്റെ ചുറ്റും പ്രതിഷ്ഠിക്കുമ്പോഴാണ്. തന്നിൽ നിന്നും തന്റെ മനസ്സിനെ പരന്ന ഈ പ്രപഞ്ചത്തിലേക്കു പറത്തിവിടുക, അത് സഞ്ചരിക്കട്ടെ, ദേശങ്ങളോ കാലങ്ങളോ ഇല്ലാതെ, അവിടെ നിങ്ങൾക്ക് ആനന്ദത്തെ തൊട്ടറിയാം.

അനുരാഗവും വേദനയും ഹൃദയമുരുകിയ പ്രാർത്ഥനയും നിങ്ങളിൽനിന്നും പുറത്തേക്കൊഴുകട്ടെ. നമ്മുടെ വികാരങ്ങളുടെ തരംഗങ്ങൾ എല്ലാ മട്ടുപ്പാവുകളെയും മുകളിലൂടുയർന്നു പറക്കട്ടെ. മെല്ലെ, വളരെ മെല്ലെ അത് നിങ്ങളെ തേടിയെത്തട്ടെ. അതിന്റെ ഉറവിടവും അന്ധ്യവും നിങ്ങളിലേക്കുതന്നെയായിരിക്കും.

അപ്പോൾ സുഖത്തിന്റെ, സംതൃപ്തിയുടെ, ഒരു നേർത്ത തരംഗം നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. ആ തരംഗങ്ങളുടെ വഴികൾ ഏതുമാവട്ടെ, മതങ്ങൾ, ദൈവങ്ങൾ, നിരീശ്വര ബോധം, ഏതും. അവയുടെ പേരും മുഖങ്ങളും എന്തിന്, അതുണ്ടാക്കുന്ന തരംഗങ്ങൾ അതിലേക്ക് നോക്കാം.

വായന നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകുന്നു, സംഗീതം നിങ്ങളെ എവിടെയെത്തിക്കുന്നു, അതുപോലെ അനുഭൂതികളിലേക്കുള്ള അനന്തമായ യാത്രയാണ് പ്രാർത്ഥന. അവിടെ നിങ്ങൾ മാത്രമേയുള്ളൂ, എന്നാൽ നിങ്ങളുടെയിടം നിങ്ങളിൽ നിന്ന് വളരെ ഉയരത്തിലും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of
21 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Thomas P Thomas
1 year ago

Great work.
So meaningful definition of prayer.
I too feel pray is work work is worship.
Congratulations Ashick Sir

അബ്ദുൾ റസാക്
1 year ago

നല്ല ചിന്ത , പ്രാർത്ഥനയുടെ ആഴം മനസ്സിലാകുന്ന വാക്കുകൾ

ബാബു പി കെ
1 year ago

പ്രാർത്ഥനയെ കുറിച്ച് വളരെ ലളിതമായി വളരെ കുറച്ച് വാക്കുകളിൽ വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു

Sajith K
1 year ago

Great.. Nicely presented a vast topic… Best regards..

വിജോഷ് സെബാസ്റ്റ്യൻ
1 year ago

എന്നിൽ നിന്ന് എന്നിലേക്കുള്ള ദൂരം മിടിക്കുന്നത് പ്രാർത്ഥനയിലാണ്. അല്ലെങ്കിൽ പ്രാർത്ഥനയിലാണ് നാം നമ്മളാവുന്നത്. പ്രിയ ആഷിക് സാർ… നന്ദി . ഒരു തൂവൽസ്പർശം പോലെ , ഒരില കൊഴിയും പോലെ എന്നിൽ ഉണർവേകിയ ഈ എഴുത്തിന്.ആശംസകൾ.

Sheena dileep
1 year ago

Best and meaningful words that can describe prayer…
I too feel that…and have felt before also..that my strength is prayer….it gives everyone a positivity…..
Great words..Ashick sir

സുരേഷ് ബാബു '"ov
1 year ago

എല്ലാ പ്രതിസന്ധികളിലും ഏറ്റവും നല്ല ഒര് ആത്മസുഹൃത്താണ് പ്രാർത്ഥന ,,,,,,ആഷിക് ദൈവം സഹായിക്കട്ടെ

Muneer VC
1 year ago

വാക്കുകൾ ഒഴുകി ഒഴുകി ഒഴുകി വരുന്നത് പോൽ …

അബ്ദുൽ മജീദ് എം.ടി.
1 year ago

ആത്മം എന്നാൽ സ്വം
ആത്മത്തിലേയ്ക്കുള്ള യാത്ര ആത്മീയത.
ആ യാത്രയുടെ വഴിയും സാഫല്യവും പ്രാർത്ഥന തുറക്കുന്നു.
എല്ലാ ഭാരങ്ങളും ത്യജിയ്ക്കുവാനുള്ള,
സ്വാതന്ത്ര്യത്തിൻ്റെ യഥാർത്ഥ സാക്ഷാൽക്കാരം
സ്വയം ഇല്ലാതാകാൻ, അലിഞ്ഞലിഞ്ഞുരുകി
ഒരു മഞ്ഞു തുള്ളിയുടെ നിർമ്മലത പ്രാപിയ്ക്കാൻ,
എല്ലാ സ്വാർത്ഥവും ആവിയാകുവാൻ
പ്രാർത്ഥന 1

ആഷിക്ക്
1 year ago

നന്ദി നല്ല വായനയ്ക്ക്

Sajid Kattodi
1 year ago

It is great.
very thoughtfull and powerfull writing about the experience of prayer.

ഹംസ ടി.എം
1 year ago

മനസ്സിന്റെ ദാഹശമനത്തിന് ഏറ്റവും ഫലപ്രഥമായ തന്നിലേക്ക് തന്നെ താൻ കാണാൻ ശ്രമിക്കുന്ന ആശ്വാസത്തിന്റെ പ്രഭാ കിരണങ്ങൾ മാത്രം വെളിവാകുന്ന അനിർവ്വചനീയ അനുഭൂതി ദായകമാകുന്ന ഒരവസ്ഥ. അഭിനന്ദനങ്ങൾ. മനോഹരമായിരിക്കുന്നു, ചിത്രീകരണം.

കുനിയിൽ
1 year ago

വായിക്കാൻ സുഖം ഉള്ളത്… പക്ഷെ ഞാൻ വിയോജിക്കുന്നു… ദൈവം ആണ് ഈ ലോകത്തിന്റെ, ചരാചരങ്ങളുടെ സൃഷ്ടാവ് എന്ന് ആത്മാർത്ഥ മായി വിശ്വസിക്കുന്നു എങ്കിൽ, യഥാർത്ഥ ദൈവത്തിനെ കണ്ടെത്തണം… ജനിച്ച മതം ഇസ്ലാമോ, ക്രിസ്ത്യൻ, ഹിന്ദു ഏതാവട്ടെ…അത് നമ്മെ ഒരു മതവും വിശ്വസിക്കാനുള്ള മാനദണ്ഡം ആകരുത്… നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നു എങ്കിൽ… ആ ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുകയും, പൂർണ ബോധ്യം ഉണ്ടെങ്കിൽ മാത്രം കണ്ടെത്തിയതിൽ വിശ്വസിക്കുകയും അതിനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക, ആ ദൈവം നന്മ കൊണ്ട് വരും എന്ന് വിശ്വസിച്ചു കൊണ്ട് ജീവിക്കുക.. അല്ലാതെ നേരം പൊക്കിനോ, അല്ലെങ്കിൽ മറ്റെല്ലാവരും ചെയ്യുന്നു അത് കൊണ്ട് ഞാനും പ്രാർത്ഥിക്കുന്നു എന്ന ധാരണയിൽ പ്രാർത്ഥിക്കുന്നത് ദുർവ്യയം ആണ്… ആത്മാർത്ഥത ഇല്ലാത്ത ഒരു പ്രവർത്തിയും നമുക്ക് ഗുണം ചെയ്യില്ല, അത് പോലെ പ്രാർത്ഥനയും…

അബൂബക്കർ തിരുമംഗലം
1 year ago

ദൈവത്തെ സ്വയമായി കണ്ടെത്താൻ വർഷങ്ങളുടെ അദ്ധ്വാനമുണ്ട്. നിലവിലുള്ള ദൈവസംഹിതകളെ ആത്മാർത്ഥമായി സമീപിച്ചാൽ യഥാർത്ഥ ദൈവത്തെ അറിയാൻ കഴിഞ്ഞേക്കും. യാഥാർഥ്യത്തിനു മുൻപിൽ മിഥ്യയ്ക്ക് സ്ഥാനമില്ലല്ലോ. സ്വീകരിക്കപ്പെടും എന്ന ഉറപ്പും പ്രതീക്ഷയുമാണ് പ്രാർത്ഥനയെ അനുഭൂതിയാക്കുന്നത്.
ഭാവുകങ്ങൾ, ചിന്തകളെ പ്രചോദിപ്പിച്ചതിന്.

ജയരാജൻ
1 year ago

നല്ല ചിന്ത, അഭിനന്ദനങ്ങൾ.

Deepesh devi
1 year ago

Great writing I.. keep going sir

Dileep Nair
1 year ago

പ്രാർത്ഥനയുടെ വില എത്രത്തോളംവലുതാണെന്ന് മനസ്സിലാക്കി തരുന്ന വിലപ്പെട്ട ഒരു ലേഖനം. എന്റെ പ്രിയപ്പെട്ട സുഹൃത്തിന് അഭിനന്ദനം. എഴുത്തു തുടരുക.

മുനീർ
1 year ago

പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാവുക മണ്ടഷ്യൻ്റെ മനുഷ്യൻ്റെ ആവശ്യത്തിൻ്റെ വ്യാപ്തിക്ക് ശരിച്ചാണ്….

അബ്ദദുൽ റസാഖ്
1 year ago

ശ്രീ : ആഷിഖ് കെ.പിയുടെ പ്രാർത്ഥന എന്ന കുറിപ്പ് വായിച്ചു.
ഇതു തന്നെയല്ലേ അനൽ ഹഖ് .
ഞാനാണ് സത്യം.
ആനന്ദ മാർഗ്ഗം.
ആനന്ദത്തിലേക്ക് ഞാൻ കണ്ടെത്തിയ മാർഗ്ഗം ഇതൊന്നും അല്ല .
it is simple
ഉള്ളത് എത്രയാണോ അത് കൊണ്ട് തൃപ്തിപ്പെടാനുള്ള കഴിവ് .
അവർക്ക് ഒരിക്കലും ദാരിദ്ര്യം ഉണ്ടാവില്ല. ഇന്ന് എത്രയാണോ
കയ്യിൽ ഉള്ളത്അത് മതി ഇന്നേക്ക് .
ആ മാർഗ്ഗത്തിൽ ഞാൻ സഞ്ചരിക്കാറില്ല. അത് കൊണ്ട് ആനന്ദവും ഇല്ല .
പക്ഷെ ഈ മാർഗ്ഗം ഞാൻ ചിലർക്ക് ഉപദേശിച്ചിട്ടുണ്ട്. അവർക്ക് ആനന്ദവും കിട്ടാറുണ്ട്.

MONA GARNET
1 year ago

Well written. Open thought. Things many people had in mind you have expressed.

Cindu
1 year ago

Its so beautifully expressed.
Prayer is a very deep feeling much beyond the realms of religion and deep from the hear.Its so difficult to express in words.Beautiful….

Back to top button
21
0
Would love your thoughts, please comment.x
()
x