India

ഗുജറാത്തിൽ ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകത്തില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെയാണ് ഹാർദിക്കിന്റെ നിർണായക നീക്കം. ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള ഹാര്‍ദിക്കിന്റെ  തീരുമാനം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

പാട്ടീദാർ പ്ര്വർത്തകനായിരുന്ന ഹാർദിക്‌ പട്ടേൽ സംവരണ പ്രക്ഷോഭങ്ങളിലൂടെയാണ്‌  ശ്രദ്ധേയനായത്‌.2019ൽ ലോകസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ ഹാർദിക്‌ കോൺഗ്രസിൽ ചേരുന്നത്‌.

‘ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നു. എന്റെ തീരുമാനത്തെ എന്റെ എല്ലാ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്’- ഹാര്‍ദിക് ട്വീറ്റ് ചെയ്തു.

ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയ രാജിക്കത്തും ഹാർദിക് പങ്കുവച്ചിട്ടുണ്ട്.

ഗുജറാത്ത് കോണ്‍ഗ്രസില്‍ തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഹാര്‍ദിക് പട്ടേലിന് നേരത്തെയുണ്ടായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങള്‍ അറിയിക്കാറില്ലെന്നും ഹാർദിക് ആരോപിച്ചിരുന്നു. 

പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പരിഹാരമാവാത്തതോടെയാണ് ഒടുവില്‍ രാജിവയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരായുള്ള രൂക്ഷ വിമർശനവും രാജിക്കത്തിലുണ്ട്. ഗുജറാത്തിലെ വലിയ നേതാക്കൾക്കൊന്നും സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടാൻ താത്പര്യമില്ല. അവർ അതിൽ നിന്നെല്ലാം അകലെയാണ്. ഡൽഹിയിൽ നിന്ന് വന്ന നേതാക്കൾക്ക് കൃത്യയസമയത്ത് ചിക്കൻ സാൻഡ്‌വിച്ച് എത്തിക്കുന്നതിലാണ് അവർ കൂടുതൽ ശ്രദ്ധിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്.

പാർട്ടിയെ ശരിയായ ദിശയിലേക്ക് നയിക്കാൻ താൻ പരമാവധി തവണ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് രാജ്യത്തിന്റെയും സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് നിരന്തരം പ്രവർത്തിക്കുന്നതെന്നും പട്ടേൽ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചിന്തൻ ശിബിരത്തിലും ഹാർദിക് പട്ടേൽ പങ്കെടുത്തിരുന്നില്ല.

നരേഷ് പട്ടേലിനെപ്പോലെയുള്ള നേതാക്കളെ അപമാനിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതിന് സ്വന്തം പാർട്ടിക്കെതിരെ ആഞ്ഞടിച്ച പട്ടേൽ 370-ാം വകുപ്പ് റദ്ദാക്കിയതിനെയും അയോദ്ധ്യാ ക്ഷേത്ര നിർമ്മാണത്തെയും സംബന്ധിച്ച് ബിജെപിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.

വൈകാതെ തന്നെ പട്ടേലും ബിജെപിയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഹാര്‍ദിക് കോണ്‍ഗ്രസ് വിടുമെന്ന തരത്തിലുള്ള സൂചനകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹമാധ്യമ ഇടങ്ങളില്‍ നിന്ന് തന്‍റെ പേരിനൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന വാക്ക് നീക്കം ചെയ്യുകയും കാവി ഷാള്‍ ധരിച്ച ആളിന്‍റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കുകയും ചെയ്തിരുന്നു.

2.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x