Opinion

ഒരു സേവനവും സൗജന്യമല്ല, പ്രൊഫഷണറുടെ അധ്വാനത്തിനും സമയത്തിനും വിലയുണ്ട്

ബഷീർ സി വി

“നീ ഏതായാലും കല്യാണത്തിന് വരില്ലേ?

വരുമ്പോ ആ ക്യാമറ ഒന്ന് എടുക്കണം. ചെറിയ ഒരു ഫംഗ്ഷനാണ്”

” എൻറെ വീടിൻറെ പാലുകാച്ചലാണ്.

നിങ്ങൾ ഏതായാലും പരിപാടിക്ക് വരില്ലേ? വരുമ്പോൾ ആ തബല ഒന്ന് എടുക്കണം. ഹാർമോണിയം ഞാൻ എൻറെ വേറൊരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ഒരു രസമല്ലേ. “

“ഏകദേശം വീടിൻറെ പ്ലാൻ ഒക്കെ ഞാൻ വരച്ചിട്ടുണ്ട്. സമയം കിട്ടുമ്പോൾ അതൊന്ന് ശരിയാക്കി വരച്ചു തരണം. നീയാകുമ്പോൾ അത് വൃത്തിക്ക് ചെയ്തു തരും.”

“ഞാൻ വൈകിട്ട് വരാം. അടുത്തമാസം മകളുടെ കല്യാണമാണ്. എന്തൊക്കെ ഏതൊക്കെയെന്ന് പിടിയില്ല. ഒക്കെ നീ ഒന്ന് ഏൽപ്പിച്ചു തരണം. സുഹൃത്തുക്കളെ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവട്ടെ.”

“ഞങ്ങളുടെ കമ്പനി പ്രമോഷൻ പരിപാടിയുടെ വിശദമായ ഒരു ബുക്ക്‌ലെറ്റ് ഇറക്കുന്നുണ്ട്. സമയം കിട്ടുമ്പോൾ ഒന്ന് നോക്കി എഡിറ്റ് ചെയ്തു തരണം.

“കല്യാണത്തിന്റെ കുറച്ച് ഫോട്ടോകളും വീഡിയോകളും എടുത്തിട്ടുണ്ട്. സമയം കിട്ടുമ്പോൾ അതൊന്ന് എഡിറ്റ് ചെയ്ത് തരണം . ഏറെക്കുറെ എല്ലാ ചിത്രത്തിലും നീയുണ്ട് ! “

“ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ട്. ചിലപ്പോൾ ഡൈവോഴ്സ് വരെ എത്താം. നിയമവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞുതരണം. നീ ഫ്രീ ആകുമ്പോൾ പറ ഞാൻ വിളിക്കാം!”

ഏറെക്കുറെ എല്ലാവരും കേട്ടിരിക്കാവുന്ന ചില പ്രസ്താവനകളാണ് മുകളിൽ .

തൻറെ ജോലിയായി ഫോട്ടോഗ്രാഫി സ്വീകരിച്ചവനോടാണ് ആദ്യത്തെ പറച്ചിൽ! പത്തു രൂപയുടെ ചീര പോലും വെറുതെ കിട്ടാത്ത നാട്ടിലാണ് ലക്ഷക്കണക്കിന് രൂപ മുടക്കി ക്യാമറ വാങ്ങി സമയവും അധ്വാനവും ഉൾപ്പെടുന്ന ഫോട്ടോഗ്രാഫി സുഹൃത്തിന് ഫ്രീയായി കിട്ടേണ്ടത്!

പ്രൊഫഷണൽ ആയി പാടാൻ പോകുന്ന സുഹൃത്തിനോട് ആണ് വെറുതെ തബല കൊണ്ട് വരാൻ പറയുന്നത് !

ആർക്കിടെക്ട് ആയ സുഹൃത്തിനോട് സൗജന്യമായി ഡിസൈനിങ്ങും ഇവന്റ് മാനേജ്മെൻറ് കമ്പനി നടത്തുന്നവനോട് കൺസൾട്ടേഷനും എഴുത്തും എഡിറ്റിങ്ങും പ്രൊഫഷനായി സ്വീകരിച്ചവരോട് എഡിറ്റ് ചെയ്തുകൊടുക്കാനും വീഡിയോ എഡിറ്റിംഗ് പ്രൊഫഷണൽ ആയി നടത്തുന്നവരോട് എഡിറ്റിംഗ് ഉം വക്കീലിനോട് നിയമസഹായവും തുടങ്ങി ഓരോ പ്രൊഫഷനുകളിലും ഉള്ളവരോട് ആ രംഗത്തെ സേവനം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സൗജന്യമായി ചോദിക്കുന്ന നിരവധി പേരെ നമുക്ക് കാണാം!

മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കിരിത്തരമാണ്!

ഇക്കാര്യങ്ങളൊക്കെ അമേച്വറായി സേവനമായി ചെയ്യുന്ന ആളുകളോട് അത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് അവർക്കും താല്പര്യം ഉള്ള കാര്യം ആയിരിക്കും.

പക്ഷേ ഒരു സേവന മേഖലയിൽ പ്രവർത്തിക്കുന്നവനോട് ആ സേവനം സൗജന്യമായി നൽകണമെന്ന് പറയുന്നത് അവൻറെ അന്നം മുടക്കുന്ന പരിപാടിയാണ്. ചിത്രകാരന്മാർ മുതൽ പാചക വിദഗ്ധർ വരെ അനുഭവിക്കുന്ന ഒരു കാര്യമാണിത്.

അതിനോട് ഒരു വിധത്തിലും ഉള്ള യോജിപ്പില്ല.

  • ബഷീർ സി വി
0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x