Middle EastPravasiSocial

സൗദിയിലേക്ക് ഇനി മാലിദ്വീപ് വഴിയും എത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

Fasalullah Velluvampali

മാലിദ്വീപ് വഴി സൗദി, ഒമാൻ, അമേരിക്കൻ രാജ്യങ്ങളിലേക്ക് പോവാൻ ഉദ്ദേശിക്കുന്ന പ്രവാസികളോട് അനുഭവത്തിൽ നിന്നും ചില കാര്യങ്ങൾ പങ്കുവെക്കാം.

യാത്രക്കാവശ്യമായ കാര്യങ്ങൾ

1 മാസമെങ്കിലും വാലിഡിറ്റിയുള്ള പാസ്പോർട്ട്
മാലിയിലേക്ക് വരുന്നവർ 2 ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ആയിരിക്കണം.
72 മണിക്കൂറിനകം ചെയ്ത RTPCR നെഗറ്റീവ് റിസൾട്ട് ഒറിജിനൽ ,
മാലിയിൽ എത്ര ദിവസമാണോ തങ്ങാൻ ഉദ്ദേശിക്കുന്നത് അത്രയും ദിവസത്തേക്ക് ഉള്ള confirmed ഹോട്ടൽ ബുക്കിങ് , മാലിയിൽ നിന്നും തിരികെ പോവാനുള്ള confirmed ടിക്കറ്റ്,
Traveler Health Declaration (THD) online വഴി സബ്മിറ്റ് ചെയ്തു ലാൻഡിങ് approval ആയ QR code ലഭിച്ചിരിക്കണം (https://imuga.immigration.gov.mv/ethd/create?lang=en)
200 US ഡോളർ എങ്കിലും കൈവശം ക്യാഷ് ആയി കരുതുക. അല്ലങ്കിൽ ക്രഡിറ്റ് കാർഡ്. എയർപോർട്ട്ൽ ചിലപ്പോൾ ചോദിക്കും

On Arrival

മാലിയിൽ വിസ എമിഗ്രേഷൻ പ്രോസസ് ലളിതവും വേഗവുമാണ്. മേൽ പറയപ്പെട്ട എല്ലാ ഡോക്യുമെന്റ്കളും ഓ. കേയാണ് എങ്കിൽ എമിഗ്രിഷൻ ഡിപ്പാർട്ട്‌മെന്റ്ൽ നിന്നും 5 മിനിറ്റിനുള്ളിൽ പാസ്‌പോർട്ടിൽ സീൽ ലഭ്യമാവും (യാത്രക്കാരുടെ തിരക്ക് അനുസരിച്ച്)

ട്രാവൽ പാക്കേജിൽ വരുന്നവരോട്

  • യാത്രക്ക് മുമ്പ് മാലിയിലേക്കും, മാലിയിൽ നിന്നുമുള്ള ടിക്കറ്റും, ഹോട്ടൽ ബുക്കിങ്ങും confirm ആണ് എന്ന് ഉറപ്പു വരുത്തുക.
  • യാത്രക്ക് മുമ്പ് തന്നെ മാലിയിൽ എത്തിയാൽ ബന്ധപ്പെടേണ്ട ആളുടെ നമ്പർ , ഹോട്ടൽ ഡീറ്റൈൽ വാങ്ങി നാട്ടിലെ ആരെയെങ്കിലും അറിയിക്കുക.
  • പല ഏജൻസികളും പറയും പോലെ 3 സ്റ്റാർ ഹോട്ടലും സുഭിക്ഷമായ ഭക്ഷണവും ആരും പ്രതീക്ഷിച്ചു വരേണ്ട
  • 3 സ്റ്റാർ ഹോട്ടൽ എന്നു പറഞ്ഞു പല ഏജൻസികളും കൊണ്ടു വന്നു താമസിപ്പിക്കുന്നത് ഇവിടത്തെ ഗസ്റ്റ് ഹൗസ് ഹോട്ടലുകളിൽ ആണ്.
  • ഗസ്റ്റ് ഹൗസ് ഹോട്ടൽ മുറികൾ മിക്കതും 100 മുതൽ മാക്സിമം 120 ചതുരശ്ര അടി വരെ മാത്രം വലിപ്പമുള്ള ഒരു മുറിയും അതിനോട് അറ്റാച്ച് ചെയ്തു ടോയ്ലറ്റും ചിലപ്പോൾ ഒരു ബാൽക്കണിയും ഉണ്ടാവും.
  • മിക്ക പാക്കേജുകളിലും ഒരു ക്യൂൻ സൈസ് ബെഡ് 2 പേര് ഷെയർ ചെയ്യേണ്ടി വരും
  • ഭാര്യയെയും മക്കളെയും കൊണ്ടു പോവുന്നവർ ഒരു നിലയിലും ഷെയറിങ് ബൈസിസ് എടുക്കരുത്
  • ഒരു നിലയിലും 2 പേരിൽ കൂടുതൽ നിങ്ങളുടെ റൂമിൽ ആളുകൾ ഇല്ല എന്നു ബുക്കിങ് കിട്ടുമ്പോൾ തന്നെ ഉറപ്പു വരുത്തുക
  • ഭക്ഷണം പട്ടിണി കിടക്കാതിരിക്കാനുള്ളത് പ്രതീക്ഷിച്ചാൽ മതി. ഒട്ടുമിക്ക ഇടങ്ങളിലും ബംഗാളികൾ ആണ് പക്ഷണം പാകം ചെയ്യുന്നത്. അതിനാൽ തന്നെ ഗസ്റ്റ് ഹൗസുകളിൽ ആ നിലയ്ക്കുള്ള ഒരു ചോറും കറിയും മാത്രം പ്രതീക്ഷിക്കുക (ഒട്ടുമിക്ക രാജ്യങ്ങളിലൂടെ പോവുന്ന പാക്കേജുകളിലും ഇതു തന്നെയാണ് അവസ്ഥ)
  • ഇത്തരം പാക്കേജുകൾ എടുക്കുന്നവർ മാക്സിമം അഡ്ജസ്റ്റ് ചെയ്യാൻ ക്ഷമ ഉണ്ടങ്കിൽ മാത്രം തെരഞ്ഞെടുക്കുക
  • അലക്കാനുള്ള ചെറിയ ബക്കറ്റ്, അലക്കു സോപ്പ് കയ്യിൽ കരുതുക.

ഇനി പൊതുവായ ചില കാര്യങ്ങൾ

  • എയർപോർട്ട്ൽ എമിഗ്രേഷൻനു മുമ്പ് തന്നെ സൗജന്യ wifi ലഭ്യമാണ്
  • നിങ്ങളുടെ ഹോട്ടൽ rep നെ കാണാൻ ആയില്ല എങ്കിൽ എയർപോർട്ട്ൽ നിന്നും പുറത്തു വരുമ്പോൾ വലതുഭാഗത്തുള്ള tourist information desk ൽ പോയി ഹോട്ടൽ ബുക്കിങ് കാണിച്ചാൽ അവർ ഹോട്ടലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യും
  • നിങ്ങളുടെ ഹോട്ടൽന്റെ പേര് വ്യക്തമായി മനസ്സിലാക്കി വെക്കുക. നിങ്ങളെ സ്വീകരിക്കാൻ ഹോട്ടൽ rep പുറത്തു ഹോട്ടൽ പേരെഴുതിയ പ്ലക്കാർഡുമായി നിൽക്കുന്നുണ്ടാവും
  • മാലി , ഹുൽഹുമാലി എന്നീ ദ്വീപുകൾ ഒഴികെയുള്ള ഏത് ദ്വീപിൽ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ എയർപോർട്ട്ൽ നിന്നും ഹോട്ടൽ / റിസോർട്ട്ൽ പോവാനുളള ട്രാൻസ്ഫർ ഉറപ്പു വരുത്തുക. (കോവിഡ് പ്രതിസന്ധി കാരണം ഒട്ടു മിക്ക ദ്വീപുകളിലേക്കും പബ്ലിക് ഫെറി ടൂറിസ്റ്റുകൾക്കു ലഭ്യമല്ല. സ്പീഡ് ബോട്ട് അല്ലങ്കിൽ സീ പ്ലെയിൻ ആശ്രയിക്കേണ്ടി വരും. അല്ലങ്കിൽ ഹോട്ടൽ തന്നെ arrange ചെയ്യണം)
  • ഇന്റർനെറ്റ് സേവനങ്ങൾക്ക് വലിയ ചിലവ് വരുന്ന സ്ഥലമാണ് മാലിദ്വീപ് അതിനാൽ തന്നെ എയർപോർട്ട്ൽ നിന്നും Dhiragu / Oreedo യുടെ ട്രാവൽ പാക്ക് സിം വാങ്ങിക്കുക. 30 ഡോളർ, 50 ഡോളർ എന്നിങ്ങനെയാണ് വില (എയർപോർട്ട്ൽ നിന്നും പുറത്തു വരുമ്പോൾ വലതു ഭാഗത്താണ് 2 കമ്പനിയുടെയും ഒഫീഷ്യൽ ഷോറൂം)
  • ഭക്ഷണത്തിന് അടക്കം താരതമ്യേനെ അത്യാവശ്യം ചിലവ് കൂടിയ സ്ഥലമാണ് മാലദ്വീപ്. അതിനാൽ തന്നെ ഹോട്ടലിൽ ഭക്ഷണം ഇല്ല എങ്കിൽ ദിവസത്തിനു ഒരു 150 മാലിദ്വീപ് റൂഫിയ എങ്കിലും നാം കാണണം.
  • ഹുൽഹുമാലി, ക്യാപിറ്റൽ മാലി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ആണ് ഹോട്ടൽ എങ്കിൽ എയർപോർട്ട്ൽ നിന്നും ടാക്സിയിലോ ബസിലോ 10 – 20 മിനുട്ട് കൊണ്ടു എത്തി ചേരാം.
  • ഈ രണ്ടു ദ്വീപിൽ അണങ്കിലും അങ്ങോട്ടും ഇങ്ങോട്ടും രാവിലെ 7 മുതൽ രാത്രി 11 വരെ ഫെറി, ബസ് സർവീസ് ലഭ്യമാണ് . 10 റൂഫിയ ആണ് ചാർജ്
  • യാത്ര, എന്ജോയ്‌മെന്റ് ഇഷ്ടപ്പെടുന്നവർക്ക് ഈ രണ്ടു ദ്വീപിനു പുറമെ villingli എന്ന കൊച്ചു ദ്വീപിലേക്കും, തിലാഫ്യൂഷി, ഹുൽഹുലെ തുടങ്ങിയ ദ്വീപിലേക്കും അനായാസം ഫെറിയിൽ പോയി സന്ദർശിച്ചു മടങ്ങാം.
  • മറ്റു ദ്വീപുകളിലേക്ക് ലോക്കൽ ഫെറിയിൽ പോവുകയാണ് എങ്കിൽ ഒരു നൈറ്റ് എങ്കിലും അവിടെ തങ്ങേണ്ടി വരും.
  • അത്യാവശ്യം ജലദോഷം, പനി തുടങ്ങിയവക്കുള്ള മരുന്നു , മാസ്‌ക്, സാനിട്ടയ്‌സർ എന്നിവ വാങ്ങി സൂക്ഷിക്കുക.
  • സ്വന്തം റിസ്ക്കിൽ ആരെങ്കിലും വരാൻ ഉദ്ദേശിക്കുന്നു എങ്കിൽ അത് വലിയ ഒരു പ്രയാസമുള്ള കാര്യമല്ല എന്നും മാലിയിൽ ഹോട്ടലുമായി ബന്ധപ്പെട്ട സഹായങ്ങൾക്കു ഒട്ടനവധി സ്വദേശികളായ ഏജന്റുമാർ തന്നെ ലഭ്യവുമാണ്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x