വീട് പണിക്കിടെ അയൽക്കാർക്ക് നേരിടുന്ന പ്രയാസങ്ങൾക്ക് ക്ഷമ ചോദിച്ച് കുടുംബം
അരികേ ഒരു പുതിയ പുരയുടെ പണിനടക്കുന്നു.
അവിടെ തൂക്കിയ ബാനർ ദൂരെ നിന്നും കാണാറുണ്ട്.
ഇന്നാണ് ചെന്നുനോക്കിയത്.
“ക്ഷമാപണം
ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം.
ഞങ്ങളുടെ വീടെന്നതിനേക്കാൾ നിങ്ങൾ തന്നെയാണ് മുഖ്യം. അയല്പക്കത്തുള്ളവരും അവരുടെ അവകാശങ്ങളും തിരുനബിയുടെ വസിയ്യത്തിൽ പെട്ടതാണല്ലോ. അതുകൊണ്ട് തന്നെ ഈ വീടുപണി മൂലം നിങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങളുടെ പേരിൽ ക്ഷമചോദിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.
ഇത് വൈകാതെ തീർക്കാമെന്ന് പ്രതീക്ഷിക്കുന്നു. നല്ല അയൽക്കാരായി നിങ്ങളുണ്ടെന്നത് ഞാനൊരു ബഹുമതിയായി കരുതുന്നു. എന്തെങ്കിലുമുണ്ടെങ്കിൽ അപ്പപ്പോൾ അറിയിക്കാൻ മടിക്കരുത്.
ദൈവാനുഗ്രഹം എന്നും നമുക്കെല്ലാമുണ്ടാവട്ടെ”
എന്നൊക്കെയാണ് എഴുതിവെച്ചിരിക്കുന്നത്.
സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളിൽ അയൽക്കാരെ ആശ്ലേഷിക്കുന്നു വീടിന്റെ ഉടമസ്ഥൻ. അബൂദബിയിൽ നിന്നുള്ള സുന്ദരമായ കാഴ്ച.
അരികേ ഒരു പുതിയ പുരയുടെ പണിനടക്കുന്നു. അവിടെ തൂക്കിയ ബാനർ ദൂരെനിന്നും കാണാറുണ്ട്. ഇന്നാണ് ചെന്നുനോക്കിയത്. "…Posted by Umbachy on Tuesday, 10 October 2023
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS