Art & Literature

മുല്ലമൊട്ട്

കവിത / ഹരി കോട്ടുവാട്



മുറ്റത്തു ഞാൻനട്ട
മുല്ലതൻമേനിയിൽ
പൊട്ടിവിരിഞ്ഞു
പൂമൊട്ടുകൾ
ചുറ്റും സുഗന്ധം
പടർന്നൊരാനേരം
പാറി അടുത്തു
കരിവണ്ടുകൾ….

വിരിയാതെ നിൽക്കുന്ന
പൂമെട്ടിനുള്ളിലെ
തേൻ നുകരനായി
വെമ്പൽ കൊണ്ടു
മുല്ലക്കു ചുറ്റും
പാറികളിച്ചു
സന്ധ്യക്കു മുൻപേ
അകന്നുപോയി
നാളുകളിങ്ങനെ
പൂക്കൾ വിരിയിച്ചു
മുറ്റത്തെ മുല്ല വാടി
കരിഞ്ഞു പോയി
എന്റെ മുറ്റത്തെമുല്ല
വാടികരിഞ്ഞുപോയി….

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x