Law

1987; ക്വാറന്റയ്ൻ കാലവും കോടതി വിധിയും

കോടതി വിശേഷം / അഡ്വ. നദീം

Compagnie Francaise de Navigation a Vapeur v. Louisiana Board of Health

വർഷം 1897, അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ന്യൂ ഒർലിയൻസ് എന്ന പ്രദേശമാകെ പകർച്ചവ്യാധി പടർന്ന് പിടിച്ചിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കേ ഈ പ്രദേശം മഞ്ഞപനി കൊണ്ട് പൊറുതി മുട്ടുകയാണ്. ഓരോ തവണ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോഴും ആയിരങ്ങൾ മരിച്ചു വീഴും.

മേഖലയിലെ തിരക്കേറിയ ഒരു തുറമുഖ നഗരമാണ് ന്യൂ ഒർലിയൻസ്. ഉഷ്ണ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ തുറമുഖത്ത് അടുക്കുന്നതാണ് തങ്ങൾക്ക് പകർച്ചവ്യാധി പിടിപെടാൻ കാരണമെന്ന് ന്യൂ ഒർലിയൻസ് പ്രദേശവാസികൾ വിശ്വാസിച്ചു പോന്നു.

ഇങ്ങനെ വിശ്വസിക്കാൻ ചരിത്രപരമായ ഒരു കാരണവുമുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് യൂണിയൻ നാവിക സേന കടൽ ഉപരോധിച്ചിരുന്നു. ആ വർഷങ്ങളിൽ ന്യൂ ഒർലിയൻസിൽ പകർച്ചവ്യാധികൾ ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് രോഗവാഹകർ എന്നും പ്രദേശവാസികൾ കരുതി. ഇക്കാര്യം ആരോപിച്ചു ഇറ്റാലിയൻ കുടിയേറ്റക്കാരെ കയ്യേറ്റം ചെയ്ത സംഭവങ്ങൾ വരെ അരങ്ങേറി. പകർച്ചവ്യാധി തടയാനായി കർശനമായ നിയന്ത്രണങ്ങളുമായി ലൂയിസിയാന ആരോഗ്യ ബോർഡ് രംഗത്തെത്തി.

അങ്ങനെയിരിക്കെ, 1897ൽ ഫ്രഞ്ച് ഉടമസ്ഥതയിലുള്ള എസ്.എസ് ബ്രിട്ടാനിയ എന്ന കപ്പൽ ഇറ്റലിയിലെ പലേർമോ തുറമുഖത്ത് നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ന്യൂ ഒർലിയൻസ് ലക്ഷ്യമാക്കി നീങ്ങിയത്. ഇറ്റാലിയൻ കുടിയേറ്റക്കാർ അടങ്ങുന്ന യാത്രക്കാരും ചരക്കുമായിരുന്നു കപ്പലിൽ. പക്ഷേ കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ യാത്രക്കാരെ കരയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും ആരോഗ്യ ബോർഡ് വിലക്കി.

ന്യൂ ഒർലിയൻസും അതിനോട് ചേർന്നുള്ള 100 മൈൽ ചുറ്റളവിലുള്ള പ്രദേശവും പകർച്ചവ്യാധി തടയാൻ വേണ്ടിയുള്ള ക്വാറന്റൈനിലാണെന്ന കാരണം പറഞ്ഞാണ് ആരോഗ്യ ബോർഡ് കപ്പൽ യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചത്. ഗത്യന്തരമില്ലാതെ കപ്പൽ ഫ്‌ളോറിഡയിലെ പെൻസകോള തുറമുഖത്തേക്ക് നീങ്ങുകയും യാത്രക്കാരെ അവിടെ ഇറക്കുകയും ചെയ്തു.

കപ്പൽ ഉടമകളായ ഫ്രഞ്ച് കമ്പനി ജില്ല കോടതിയിൽ ആരോഗ്യ ബോർഡിന്റെ ഈ നടപടിക്ക് എതിരെ നഷ്ടപരിഹാരത്തിനായി കേസ് നൽകി. ആരോഗ്യ ബോർഡിന്റെ നടപടി ദുരുദേശത്തോടെയുള്ളതാണ് എന്നും രോഗം തടയുക എന്നതിൽ ഉപരി ഇറ്റാലിക്കാർക്ക് എതിരെയുള്ള കുടിയേറ്റ വിരുദ്ധ മനോഭാവമാണ് ആരോഗ്യ ബോർഡിന്റെ നടപടിക്ക് പിന്നിൽ എന്നും കമ്പനി വാദിച്ചു. ഇറ്റാലിയൻ യാത്രക്കാർ ഉള്ളതിനാൽ തങ്ങളെ തിരഞ്ഞു പിടിച്ചു ദ്രോഹിച്ചു എന്നും കമ്പനി ആരോപിച്ചു. അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കരമാർഗം വരുന്നവർക്ക് യാതൊരു പ്രവേശന വിലക്കുമില്ല എന്ന കാര്യവും കമ്പനി ചൂണ്ടിക്കാണിച്ചു.

ക്വാറന്റൈൻ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ ബോർഡിന് അധികാരം നൽകുന്ന സംസ്ഥാന നിയമം ലൂയിസിയാന ഭരണഘടനയെയും അമേരിക്കൻ ഭരണഘടനയെയും ലംഘിക്കുന്നത് ആണെന്നും കമ്പനി അവകാശപ്പെട്ടു. അമേരിക്കൻ ഭരണഘടന പ്രകാരം അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന നിയമം നിർമിക്കാൻ അമേരിക്കൻ കോണ്ഗ്രസിന് മാത്രമേ അധികാരമുള്ളു, ആരോഗ്യ ബോർഡിന്റെ നടപടി അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണ് എന്നും കമ്പനിക്കായി കോടതി വാദിക്കപ്പെട്ടു.

Justice White (1905)

സുപ്രീം കോടതിൽ അപ്പീൽ

കമ്പനിയുടെ വാദങ്ങൾ ജില്ല കോടതി തള്ളിയതോടെ കേസ് ലൂയിസിയാന സുപ്രീം കോടതിയിൽ അപ്പീൽ മുഖേനയെത്തി. ജില്ലാ കോടതിയുടെ വിധി അതേപടി അംഗീകാരിക്കുകയായിരുന്നു ലൂയിസിയാന സുപ്രീം കോടതി ചെയ്തത്. ക്വാറന്റൈൻ നിലവിൽ വന്നതിന് ശേഷം ന്യൂ ഒർലിയൻസ് തീരത്തണഞ്ഞ ഏക കപ്പൽ എസ്.എസ് ബ്രിട്ടാനിയ ആയത് കൊണ്ടാണ് ആ കമ്പനിക്ക് എതിരെ മാത്രമായി നടപടി സ്വീകരിച്ചത് എന്ന ആരോഗ്യ ബോർഡിന്റെ വാദം കോടതി അംഗീകരിച്ചു. അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന നിയമം നിർമിക്കാനുള്ള അവകാശം അമേരിക്കൻ കോണ്ഗ്രസിന് മാത്രമേ ഉള്ളു എന്ന കമ്പനിയുടെ വാദം കോടതി അംഗീകരിച്ചു. എങ്കിലും ക്വാറന്റൈൻ ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള പോലീസിംഗ് അധികാരത്തിൽ പെടും എന്നതിനാൽ ആരോഗ്യ ബോർഡിന്റെ നടപടി ഭരണഘടന വിരുദ്ധമാവില്ല എന്നും കോടതി കണ്ടെത്തി.

Justice Brown

ലൂയിസിയാന സംസ്ഥാനത്തെ സുപ്രീം കോടതി വിധിക്ക് എതിരെ അമേരിക്കൻ സുപ്രീം കോടതി കമ്പനി അപ്പീൽ പോയെങ്കിലും അത്ഭുതം സംഭവിച്ചില്ല. മൂന്നിന് എതിരെ ഏഴ് ജഡ്ജുമാരുടെ ഭൂരിപക്ഷത്തിൽ അമേരിക്കൻ സുപ്രീം കോടതി കമ്പനിയുടെ അപ്പീൽ തള്ളി. 120 വർഷം മുൻപ് അമേരിക്കയിൽ പിറന്ന ഈ വിധിയുടെ മാതൃകയിൽ വിധികൾ കൊറോണയുടെ പശ്ചാത്തലത്തിൽ ഇനി ഇന്ത്യയിലും പിറന്നേക്കാം. ഇന്ത്യൻ കോടതികൾ ക്വാറന്റൈൻ സംബന്ധിച്ച നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്ന് കാത്തിരുന്നു കാണാം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x