
ദൂരദര്ശന് ബിജെപിയുടേയും മോദിയുടേയും സ്വകാര്യസ്വത്തല്ലന്ന് സീതറാം യെച്ചൂരി
ന്യൂഡല്‍ഹി: ദൂരദര്ശന് ബിജെപിയുടേയും മോദിയുടേയും സ്വകാര്യസ്വത്തല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. പൊതുജനങ്ങളുടെ പണം കൊണ്ടുപ്രവര്‍ത്തിക്കുന്ന ചാനല്‍ പൊതുസവനം നടത്താന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരിന്റെ സമ്ബന്ന ചങ്ങാതികള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സമ്ബന്നര്‍ക്ക് സൗജന്യമായി 252 ബസുകള്‍, പട്ടിണി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ലാത്തി അടികളല്ലാതെ മറ്റൊന്നുമില്ല. അവശ്യവസ്തുക്കള്‍ ആവശ്യമുള്ള അനേകരുടെ ചെലവില്‍ ബിജെപി അവരുടെ സമ്ബന്നരായ ചങ്ങാതികള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്തുവെന്നതിന്റെ മറ്റൊരു ക്രൂരമായ ഓര്‍മ്മപ്പെടുത്തലാണിതെന്നും യെച്ചൂരി പറയുന്നു.