Pravasi
നിലവിലെ നില തുടരുകയാണെങ്കില്‍ റിയാദ് റെഡ് സോണായി പ്രഖ്യാപിക്കേണ്ടി വരും
ദമ്മാം: കോവിഡ് 19 ബാധകരുടെ എണ്ണം അതിവേഗം കൂടുന്ന സ്ഥിതിയാണ് റിയാദിലേതെന്നും നിലവിലെ നില തുടരുകയാണെങ്കില്‍ റിയാദ് റെഡ് സോണായി പ്രഖ്യാപിക്കേണ്ടി വരുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ലാ അസീരി പറഞ്ഞു.
1591 കേസുകളാണ് റിയാദില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സാമുഹ്യ അകലം പാലിക്കാത്തതും മറ്റു നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ഉള്‍കൊള്ളാത്തതും രോഗം വ്യാപനത്തിനു കാരണമാകുന്നു.
മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകുയാണെങ്കില് വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS