തോൽക്കാൻ തയ്യാറല്ലാത്തവരുടെ ഇന്ത്യയാണിത്. സർക്കാരിനും കോർപറേറ്റുകൾക്കുമെതിരെ സംസാരിക്കുന്ന ആക്ടിവിസ്റ്റുകളെ കൊന്നൊടുക്കാൻ സർക്കാർ കെട്ടിച്ചമച്ച കേസാണ് ഭീമാ കൊറേഗാവ്.
പാർക്കിൻസൺസ് രോഗിയായിരുന്ന വന്ദ്യവയോധികൻ സ്റ്റാൻ സാമിക്ക് വെള്ളം കുടിക്കാനുള്ള സ്ട്രോ പോലും നിഷേധിച്ച് കൊന്നുകളഞ്ഞത് ഈ കേസിലാണ്.
കൊടുങ്ങല്ലൂർ സ്വദേശി പ്രഫസർ ഹാനി ബാബുവും, കൊല്ലം സ്വദേശി റോണാ വിൽസണും ഇതേ കേസിൽ ജയിലിൽ തുടരുന്നുണ്ട്.
ഇന്ത്യയിലെ സംവരണ അട്ടിമറിയെക്കുറിച്ച് പഠനങ്ങൾ നടത്തിയ ഹാനി ബാബു നൽകിയ ഡാറ്റയാണ് പ്രതിപക്ഷ എംപിമാർ പാർലമെൻറിൽ പ്രസംഗിക്കാൻ ഉപയോഗിച്ചിരുന്നത്.
ചത്തീസ്ഗഡിലും ജാർഖണ്ഡിലുമുള്ള ആദിവാസി-ദലിത് വിഭാഗങ്ങളുടെ മേൽ ഹിന്ദുത്വ-കോർപറേറ്റുകൾ നടത്തുന്ന കയ്യേറ്റത്തിനെരെ സംസാരിച്ചതു കൊണ്ടാണ് റോണോ വിൽസൺ സർക്കാരിന്റെ ശത്രുവായി മാറിയത്.
ഭീമാ കൊറേഗാവ് കേസിൽ ജയിലിൽ കിടന്ന പ്രമുഖ ആക്ടിവിസ്റ്റ് സുധാ ഭരദ്വാജ് ജയിൽ മോചിതയായിരിക്കുന്ന സന്തോഷത്തിനൊപ്പം ഇനിയും ജയിലിൽ കിടക്കുന്ന മനുഷ്യരോട് ഐക്യധാർഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്.
ബ്രിട്ടിഷ് ഭരണ കൂടത്തോട് ഒരു നിലക്കും രാജിയാവാതിരുന്ന, തോൽക്കാൻ തയ്യാറല്ലാത്ത മനുഷ്യരാണ് ഇന്ത്യയെ സൃഷ്ടിച്ചത്.
സംഘി ഫാസിസത്തോട് ഒരു നിലക്കും കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ലാത്ത, ഭയമില്ലാത്ത, തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യർക്ക് മാത്രമേ ഹിന്ദുത്വ ഫാസിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനാകൂ…
അഭിവാദ്യങ്ങൾ സുധ ഭരദ്വാജ്
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS