ഇന്ത്യൻ പ്രീമിയർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് യുഎഇ

കോവിഡ് -19 കണക്കിലെടുത്ത് പൂർണമായും ടി 20 ടൂർണമെന്റ് രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ ഇന്ത്യ തീരുമാനിക്കുകയാണെങ്കിൽ ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആതിഥേയത്വം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.
പതിമൂന്നാമത് ഐപിഎൽ മാർച്ച് അവസാനത്തോടെ ആരംഭിക്കാനിരുന്നെങ്കിലും കോവിഡ് വ്യപനത്തിന്റെ പശ്ചതലത്തെത്തുടർന്ന് ഇത് അനിശ്ചിതകാലത്തേക്ക് മാറ്റി. ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ ഐ.പി.ൽ ഒക്ടോബറിൽ നടത്തുന്നതിനെ കുറിച്ചും ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് യുഎഇയിൽ ഐപിഎൽ മത്സരങ്ങൾ വിജയകരമായി നടത്തിയിരുന്നു. മുൻകാലങ്ങളിൽ വിവിധ ബഹുരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് നിഷ്പക്ഷ വേദിയായി ആതിഥേയത്വം വഹിച്ചക്കാനും സാധിച്ചിട്ടുണ്ട് എന്നും ജനറൽ സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞു. അത്യാധുനിക വേദികളും സൗകര്യങ്ങളും യു.എ.ഇയെ ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു എന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
ഇംഗ്ലീഷ് സീസൺ പൂർത്തിയാക്കുന്നതിന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിനും വെയിൽസ് ക്രിക്കറ്റ് ബോർഡിനും വേദികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഉസ്മാനി പറഞ്ഞു.
ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഞങ്ങളുടെ വേദികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുമ്പ് നിരവധി തവണ ഞങ്ങൾ ഇംഗ്ലണ്ട് ടീമിനെ ഉൾപ്പെടുത്തി മത്സരങ്ങൾ നടത്തിയിട്ടുണ്ട്. ഞങ്ങളുടെ ഓഫർ ഏതെങ്കിലും ക്രിക്കറ്റ് ബോർഡുകൾ ഏറ്റെടുക്കുകയാണെങ്കിൽ, അവരുടെ മത്സരങ്ങൾ സുഗമമായി നടക്കുന്നതിന് വേണ്ടിയെല്ലാം ഞങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റ് വിദേശത്ത് നടത്താൻ ഇന്ത്യ തീരുമാനിച്ചാൽ ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ശ്രീലങ്ക ക്രിക്കറ്റ് ബോർഡും മുന്നോട്ട് വന്നിട്ടുണ്ട്.
ജൂൺ 10 ന് വീഡിയോ കോൺഫറൻസിലൂടെ ബോർഡ് മീറ്റിംഗിനിടെ ഈ വർഷത്തെ ടി 20 ലോകകപ്പിന്റെ ഗതിയെക്കുറിച്ച് ഐസിസി തീരുമാനമെടുത്തതിന് ശേഷം അറിയാം ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വ്യക്തതവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.