
കാലടിയിലെ സംഭവത്തിന് നേതൃത്വം കൊടുത്ത ബജ്‌റംഗദളിൻ്റെ പേര് പറയാൻ ഇപ്പോഴും മടിക്കുന്ന മലയാള സിനിമയിലെ ആളുകളോടാണ്,
കാലടിയിൽ നടന്ന സംഭവം ഒട്ടും ആകസ്മികം അല്ല ഈ രാജ്യത്ത് നിരന്തരം നടന്നു വരുന്നതിൻ്റെ ഭാഗമാണ്, ഇപ്പോൾ അത് കേരളത്തിൽ ഒരു സിനിമ സെറ്റ് തകർത്ത് പ്രതീകാത്മകമായി നടത്തി എന്ന് മാത്രം. അതിന്റെ പേരിൽ നിങ്ങൾക്ക് വന്ന നഷ്ടം ഒക്കെ മനസിലാകും,
അപ്പോഴും പറയട്ടെ അത് പക്ഷെ സിനിമാ പ്രവർത്തകരെ ലക്ഷ്യം വെച്ച് ഉള്ളതല്ല ഈ നാട്ടിലെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നേരെ, മതേതരത്വത്തിന് എതിരെ നിരന്തരം നടന്നു വരുന്ന വെല്ലുവിളിയുടെ ഭാഗമാണ്.
നാട് കത്തുമ്പോൾ സൗകര്യപൂർവ്വം മൗനം പാലിക്കുന്ന നിങ്ങൾ ഇങ്ങനെ ഒക്കെ നമുക്ക് ചുറ്റും നടക്കുന്നുണ്ട് എന്ന് അറിയാനുള്ള അവസരം കൂടിയായി എടുക്കണം, അത് ചെയ്ത ആളുകളുടെ പേര് പറഞ്ഞ് എങ്കിലും പ്രതിഷേധം അറിയിക്കാൻ ശ്രമിക്കണം,
ഈ വിഷയത്തിൽ അജു വർഗീസ് ഇട്ട പോസ്റ്റിൽ അദ്ദേഹം മുൻപ് പങ്കെടുത്ത ബിജെപി നടത്തിയ പരുപാടിയുടെ പോസ്റ്റർ ആരോ ഇട്ടിരിക്കുന്നതിൻ്റെ കീഴിൽ അദ്ദേഹം നൽകിയ മറുപടി അത് മനുഷ്യർ നടത്തിയ പ്രോഗ്രാം ആയിരുന്നു ഇത് ചെയ്തവർ അങ്ങനെ അല്ല എന്നാണ്.
ഒരു നടൻ/വ്യക്തി എന്ന നിലയിൽ അജു വർഗീസിന് ആര് നടത്തുന്ന പ്രോഗ്രാമിലും പോകാം അത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷെ അതിനെ ന്യായീകരിക്കാൻ അവരൊക്കെ മനുഷ്യരാണ് കാലടിയിൽ
ഈ പ്രവർത്തി ചെയ്ത ആളുകൾ മറ്റെന്തോ ആണ് എന്നൊക്കെ വെറുതെ കയറി അങ്ങ് നരേറ്റീവ് ചമയ്ക്കരുത്.
ഒരു പ്രത്യയശാസ്ത്രത്തിന് (ലോകത്തെ തന്നെ ഏറ്റവും മോശപ്പെട്ട) കീഴിൽ ഈ രാജ്യം മുഴുവൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരുന്ന ആളുകളുടെ ഒരു വിഭാഗത്തെ മാത്രമാണ് ഇന്നലെ കണ്ടത്,
അതിനെതിരെ ജാഗ്രത പുലർത്തുന്ന ഈ രാജ്യത്തെ മനുഷ്യരെ സംബന്ധിച്ച് പുതിയ കാര്യം അല്ല, തുടർച്ചയാണ് അതുകൊണ്ട് അവർ ശബ്ദം ഉയർത്തും സമാനമായ പല ഘട്ടങ്ങളിലും നിശബ്ദത പാലിച്ച ഇപ്പോഴും ആ പ്രവർത്തി ചെയ്ത കൂട്ടരുടെ പേര് പറയാൻ മടിക്കുന്ന ആളുകൾക്ക് വേണ്ടി അല്ല ഈ നാടിന് വേണ്ടി, നിരന്തരം ഈ നാടിനെ കവർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ വൈറസിനെതിരേ…