തായ്ലാൻഡിലെ ഏറ്റവും വലിയ ബിസിനസുകാരനും വ്യവസായിയും ആയിരുന്നു തക്സിൻ ഷിനവാത്ര ബില്ലനെയാർ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാൾ ആയിരുന്നു.
അദ്ദേഹത്തിന് പണം കൂടിയപ്പോൾ അധികാര രാഷ്ട്രീയത്തിൽ താല്പര്യം കൂടി. അദ്ദേഹം വേറെ കുറെ പണക്കാരെ കൂടി വിളിച്ചു ഒരു രാഷ്ട്രീയ ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ ഉണ്ടാക്കി.
ഏറ്റവും കൂടുതൽ പൈസ രാഷ്ട്രീയത്തിൽ ഇൻവെസ്റ്റ് ചെയ്ത അദ്ദേഹത്തിന് പുതിയ രാഷ്ട്രീയ പാർട്ടിയിൽ (കമ്പനിയിൽ) കൺട്രോളിംഗ് സ്റ്റെക് എന്നതായിരുന്നു ധാരണ.
മൂന്നാമത്തെ തലമുറ ചൈനീസ് വംശജനായ തക്സിൻ ഷിനവത്ര പാർട്ടിക്ക് ഇട്ടപ്പേര് ‘തായ് രക് തായ് ‘ (തായ്ലാൻഡ് തായികൾക്ക്) എന്നത് തികച്ചും വിരോധാഭാസമായ പേരായിരുന്നു.
തക്സിൻ ജീവിതം തുടങ്ങിയത് പോലീസ് ഓഫീസർ ആയി. ബാങ്കോക്കിൽ രാജ കുടുംബവുമായി അടുപ്പമുള്ള പോലീസ് മേധാവിയുടെ മകളെ തന്നെ പ്രേമിച്ചു തക്സിൻ വിവാഹം കഴിച്ചു. അത് കഴിഞ്ഞു പോലീസ് സ്കോർഷിപ്പിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോലെജിൽ പി എച് ഡി കഴിഞ്ഞു തിരികെ വന്നു ജോലിയിൽ നിന്ന് രാജിവച്ചു.
ടെലിമ്യൂണിക്കേഷൻ, കമ്പ്യൂറ്റർ, റിയൽ എസ്റ്റേറ്റിൽ തുടങ്ങി എല്ലാം മേഖലയിലും കൈവച്ചു. ക്രോണി ക്യാപറ്റലിസം എന്ന് ആളുകൾ പറഞ്ഞു. പക്ഷെ ‘ സക്സ്ഫുൾ ബില്ലനയർ ‘ ആയ അദ്ദേഹം മാധ്യമ മാനേജ്മെന്റിലൂടെ മധ്യവർഗ നായകനായി.
തക്സിനെപ്പോലെയുള്ളവരാണ് പുതിയ തായ്‌ലൻഡിന്റ അഭിമാനം എന്ന് പാണൻമാർ ഏറ്റു പാടി.എന്തായാലും തക്സിൻ മീഡിയ ഏറ്റവും പ്രൊഫെഷനലായി ഉപയോഗിച്ചും. പാർട്ടിയുടെ ഹെഡ് ക്വർട്ടർസ് പതിനേഴ് നില കെട്ടിട്ടത്തിൽ ഒരു കോർപ്പേറേറ് കമ്പിനിയെപ്പോലെ നടത്തി.
അദ്ദേഹം സി എസ് ആർ ഉപയോഗിച്ച് പലയിടത്തും ഭക്ഷണ കിറ്റുകൾ എത്തിച്ചു. പലപ്പോഴും ദാരിദ്ര്യം കൂടുതലുള്ള വടക്ക് കിഴക്ക് അദ്ദേഹം ആഹാരം പാകം ചെയ്തു വിളമ്പി കൊടുത്തു ആ ഗ്രാമത്തിൽ സാധാരണക്കാരുടെ വീട്ടു മുറ്റത്തു ടി വി ക്യാമറയുടെ അകമ്പടിയോടെ അന്തിയുറങ്ങി.
തായ്ലണ്ടിലെ മാധ്യമവർഗവും, മധ്യ വർഗവും, ഉപരി മധ്യവർഗ്ഗവും ‘മനുഷ്യത്വം’ കാണിച്ചു ബിസിനസ് നടത്തുന്ന വിദ്യാസമ്പന്നിൽ ആവേശ ഭരിതമായി. തക്സിന്റ ‘തായ് രക് തായ്’ പാർട്ടി ഭരണം പിടിച്ചു അദ്ദേഹം പ്രധാന മന്ത്രിയായി.
പക്ഷെ ഏതൊരു ബിസിനസ്കാരനും ഇൻവെസ്റ്റ് ചെയ്യുമ്പോൾ പ്രധാന കാര്യം റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റാണ്. അത് കൊണ്ടു തന്നെ അദ്ദേഹം പദവി വീണ്ടും ബിസിനസ് വളർത്താൻ ഉപയോഗിച്ചു.
അദ്ദേഹത്തിന്റെ ബിസിനസ് കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് തുറന്നു കാണിച്ച ടി വി ചാനൽ പല രീതിയിൽ കൂടെ അദ്ദേഹം തന്നെ വാങ്ങി അത് തക്സിൻ സ്തുതി ഗീത ടി.വിയാക്കി. അദ്ദേഹം പ്രധാന മന്ത്രിയായതോടെ അദ്ദേഹത്തിന്റെ കമ്പനിയുടെ ഷെയർ വില കുതിച്ചു.
ബാങ്കൊക്കിലും നഗരങ്ങളിലുമുള്ള കണ്ണായ സ്ഥലങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈയ്യിലായി. തായ്ലാന്റിലെ ഏറ്റവും വലിയ മൊബൈൽ കമ്പിനി അദ്ദേഹം സിങ്കപ്പൂർ പബ്ലിക് കമ്പനിക്ക് വൻ ലാഭത്തിൽ വിറ്റ് ആ തുക ടാക്സ് കൊടുക്കാതെ രാജ്യത്തിനു വെളിയിൽ നിക്ഷേപിച്ചു.
പാർട്ടിയിൽ ചോദ്യം ചെയ്തവരെ പുറത്താക്കി. പാർട്ടി തക്സിനും തക്സിൻ പാർട്ടിയുമായി. പാർട്ടി ഒരു ബിസിനസ് സംരഭം പോലെ നടത്തി. എല്ലാം തക്സിൻ മാത്രം. അദ്ദേഹം ഒരു സത്യം പറഞ്ഞു ‘Democracy is simply a means for me’.
പക്ഷെ പഴയ മിത്രങ്ങൾ പുതിയ ശത്രുക്കളായി. അദ്ദേഹം രാഷ്ട്രീയം ബിസിനസ് ആക്കുകയും ബിസിനസ് രാഷ്ട്രീയമാക്കുകയും ചെയ്തതോട് കൂടി കാര്യങ്ങൾ കൈവിട്ടു. ബാങ്കോക്കിൽ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടായി. ചുരുക്കത്തിൽ ഭരണം പോയി. രാജ്യത്തു നിന്ന് പുറത്തായി. ഇപ്പോൾ കൂടുതൽ യൂ എ ഇ, ഹോങ്ങ്കൊങ് എന്നിവടങ്ങളിൽ.
ഇറ്റലിയിൽ സിൽവിയോ ബെലുസ്‌കോണി ബിസിനസ്സിൽ രാഷ്ട്രീയവും രാഷ്ട്രീയത്തിൽ ബിസിനസ്സും നടത്തി രണ്ടും കുളമാക്കി. ട്രംപ് ഇപ്പോൾ ടാക്സ് കൊടുക്കാത്തതിന്റെ വിചാരണ നേരിടുന്നു.
ചുരുക്കത്തിൽ എവിടെയൊക്കെ ബിസിനസ്സിൽ രാഷ്ട്രീയം കലർത്തിയാലും രാഷ്ട്രീയത്തിൽ ബിസിനസ് കലർത്തിയാലും അവിടെയെല്ലാം കോൻഫ്ളിക്ട് ഓഫ് ഇന്ട്രെസ്റ് ഉണ്ടായിരുന്നു. ഉണ്ടാകും.
അങ്ങനെ ബിസിനസ് എന്ന പാലും നാരങ്ങ നീര് എന്ന രാഷ്ട്രീയവും കലർത്തി പിരിഞ്ഞ പാൽ എന്ന രാഷ്ട്രീയം വിളമ്പിയപ്പോഴെക്കെ അത് ദുരന്തപര്യവസ്യായി ആയി മാറിയതാണ് തായ്‌ലൻറ്റിലെ തക്സിൻ ഷിനവത്ര ചരിതത്തിൽ നിന്നുള്ള പാഠം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS