Middle East

കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചു: ജിദ്ദ ഒ ഐ സി സി  

ജിദ്ദ: പ്രവാസികളെ പാടെ അവഗണിക്കുകയും അവരുടെ  സംഭംവനകൾ പരാമർശിക്കുക പോലും ചെയ്യാതെയും, കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റ് അങ്ങേയെറ്റം നിരാശാജനകമാണെന്നു ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.

കോവിഡ് അനന്തര പ്രവാസ ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല.  പ്രവാസി ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ മിഷനുകൾക്കു പ്രോചോദനമാക്കുന്ന ഒരു വിഹിതം പോലും ബജറ്റിലില്ല.  

എമിഗ്രേഷൻ ഫണ്ട്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്നിവകളിലൂടെ പ്രവാസികളിൽ നിന്നും ശേഖരിക്കുന്ന തുക പോലും ശരിയാവണം ഉപയോഗിക്കുവാനുള്ള ക്രിയാത്മകമായ ഒരു നിർദേശവും ഇല്ല.

സ്വദേശിവൽക്കരണമടക്കുള്ള വിവിധ കാരണങ്ങളാൽ തിരിച്ചെത്തിയ പ്രവാസികൾക്കുള്ള ഒരു പുനരധിവാസ പദ്ധതികളും ഈ ബജറ്റിലില്ല.  

പ്രവാസികളുടെ പേരിലുള്ള കെട്ടിട വാടക പേയ്‌മെന്റുകൾക്ക്  30 ശതമാനം നികുതി വിധേയമാണ്. കൂടാതെ, ഒരു എൻആർഐ ഒരു പ്രോപ്പർട്ടി വിൽക്കുമ്പോൾ, വാങ്ങുന്നയാൾ, വസ്തുവിൽ പ്രവാസിക്ക് നഷ്ടമുണ്ടായാലും, വിൽപ്പന തുകയുടെ 20 ശതമാനം നികുതി കുറയ്ക്കേണ്ടതുണ്ട്. 

ടി ഡി എസ് നികുതിയുടെ പേരിൽ  അനാവശ്യമായ ഉയർന്ന കിഴിവ് കാരണം റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള പ്രവാസികളുടെ  ബുദ്ധിമുട്ടുകൾ പരിഗണിക്കപ്പെടുമെന്നും ലഘൂകരിക്കപ്പെടുമെന്നും പ്രതീക്ഷിച്ചിരുന്നു.

എക്‌സ്‌ചേഞ്ച് നിയമപ്രകാരം, ഒരു എൻആർഐ എന്ന നിലയിൽ, ആവശ്യമായ ഡോക്യുമെന്ററി തെളിവുകൾ നൽകിയ ശേഷം നോൺ-റെസിഡന്റ് അക്കൗണ്ടിൽ നിന്ന് ഒരു  മില്യൺ ഡോളർ (3.75 ദശലക്ഷം റിയൽ) വരെ പണമടയ്ക്കാൻ അനുവാദമുണ്ട്.

എന്നാൽ  1 മില്യൺ ഡോളറിൽ കൂടുതൽ പണമയയ്ക്കുന്നതിന് ഇന്ത്യൻ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രത്യേക അനുമതി ആവശ്യമാണ്. നിരവധി വർഷങ്ങളായി പരിധി മാറ്റമില്ലാതെ തുടരുന്നതിനാൽ പണമടയ്ക്കൽ പരിധി ന്യായമായ തുകയായി ഉയർത്തേണ്ടതുണ്ട്.  കാരണം, കുട്ടികളുടെ വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ, വസ്തുവകകൾ വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി കൂടുതൽ പണം വിദേശത്തേക്ക് അയക്കേണ്ടതിന്റെ ആവശ്യകത എൻആർഐകൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. 

എൻ ആർ ഐ സ്റ്റാറ്റസ് സുംബന്ധമായ കാര്യങ്ങളിലെ അവ്യകത കാരണം, ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പ്രവാസികളെ അന്യായമായി നികുതികളുടെ പേര് പറഞ്ഞു ചൂഷണം ചെയ്യന്ന സ്ഥിതി വിശേഷം  ഒഴിവാക്കണം. 

മേൽ സൂചിപ്പിച്ച മുന്ന് കാര്യങ്ങളിലും പരിഹാരം കാണുന്നതിനുള്ള  ഒരു നിർദ്ദേശം പോലും ബജറ്റിൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ മുനീർ വർത്തകുറിപ്പിൽ പറഞ്ഞു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x