IndiaPolitical

ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പാ’ വിളി മുഴങ്ങും

പ്രതികരണം/സി എസ് സൂരജ്

ഇനിയും മനസ്സിലാവാത്ത നിഷ്കളങ്കരെ… ഇതൊക്കെ തന്നെയാണ് ഫാസിസം!!

വാർത്ത ശരിയാണെങ്കിൽ, ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിന പരേഡിൽ ഭാരത് മാതാ കി ജയ്, ദുർഗാ മാതാ കി ജയ്, തുടങ്ങിയ കാഹളങ്ങളോടൊപ്പം, ഇപ്പ്രാവശ്യം “സ്വാമിയേ ശരണമയ്യപ്പാ” എന്ന പൊളപ്പനൊരു ഈരടി കൂടി മുഴങ്ങും.!

ആര് മുഴക്കും?

ഇന്ത്യൻ മിലിട്ടറി!

എവിടെ മുഴക്കും?

ഇന്ത്യൻ തലസ്ഥാനത്ത്!

എന്ന് മുഴക്കും?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന, ജനുവരി 26 ന്.
അതായത് റിപ്പബ്ലിക് ദിനത്തിൽ!

ഇന്ത്യയെന്ന് വെച്ചാൽ?

ഒരു മതത്തേയും, ഔദ്യോഗികമായി അംഗീകരിക്കാതെ, 1947 ൽ നിലവിൽ വന്ന രാജ്യം!

ഇന്ത്യൻ ഭരണഘടനയെന്ന് വെച്ചാൽ?

മതങ്ങളെ ഒരു കാരണവശാലും സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന് ശക്തമായി പറഞ്ഞ് കൊണ്ട്, സ്റ്റേറ്റിനേയും അതിലെ ജനങ്ങളേയും മുന്നോട്ടു നയിക്കുന്നൊരു, പുസ്തകം!

അയ്യപ്പൻ എന്ന് വെച്ചാൽ?

ഒരു കൂട്ടം ജനങ്ങൾ, ചില പ്രത്യേകതകൾ ആരോപിച്ചു കൊണ്ട്, പാലും നെയ്യുമെല്ലാം തല വഴി കമഴ്ത്തി ആരാധിക്കുന്നൊരു ആകാശ മാമൻ!

“സ്വാമിയേ ശരണമയ്യപ്പാ” എന്നാൽ?

ഇദ്ദേഹത്തേ ആരാധിക്കുന്ന ഒരു കൂട്ടമാളുകൾ, അദ്ദേഹത്തേ പ്രകീർത്തിച്ചു കൊണ്ട് പാടുന്ന വരികൾ!

ഇതിനിയാര് ഏറ്റു ചൊല്ലാൻ പോവുന്നു?

ഒരു സെക്കുലർ സ്റ്റേറ്റിന്റെ ആർമി!

അടിപൊളി!!

ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം തുടങ്ങിയ വികല ആശയങ്ങൾ പേറുന്നവർക്ക് എന്തേ.. ഒരു “ദേശീയ പുരുഷു”വിനെ വെച്ച് കൊണ്ട് തങ്ങളുടെ കാര്യങ്ങൾ നേടാൻ കഴിയുന്നില്ലേ?

ഇല്ലല്ലേ..!

എന്തേ ഇത് മനസ്സിലാക്കാൻ ഇത്ര വൈകിയേ?

ഓഹ്!! ഞാനത് മറന്നു! “വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇന്ത്യ” എന്ന് പഠിക്കേണ്ടിയിരുന്ന സാമൂഹ്യപാഠം ക്ലാസ്സുകളിൽ കേറാതെ, “ഷൂ വൃത്തിയാക്കാനുള്ള” 101 എളുപ്പ വഴികൾ പഠിക്കാൻ പോയിരിക്കുകയായിരുന്നല്ലോ.. നിങ്ങൾ!

സാരമില്ല കേട്ടോ, നമ്മുടെ ആശയങ്ങളോട് വിയോജിച്ച് നിൽക്കുന്ന ഓരോ സംസ്ഥാനങ്ങൾക്കും ഓരോ “സംസ്ഥാന പുരുഷു”ക്കളെയങ്ങ് ഉണ്ടാക്കി കൊടുത്തിട്ട്, അവയെയങ്ങ് ദേശീയ തലത്തിലേക്ക് ഉയർത്തിയാൽ മതി. കൂടെ വരാത്തവർ പോലും കൂടെയങ്ങ് വന്നോളും!

എന്തായാലും ഇന്ത്യയിലെ കുട്ടികൾക്ക് ലാഭമായി..!

നാളെയൊരു കാലത്ത്, “ഫാസിസം” എന്നാലെന്തെന്ന്, കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ, ഏതോ കാലഘട്ടത്തിൽ, എങ്ങോ ജീവിച്ചു മരിച്ച ഹിറ്റ്ലറേയും മുസോളനിയേയുമെല്ലാം കൂട്ടു പിടിച്ച് ക്ലാസ്സ്‌ ബോറടിപ്പിക്കേണ്ടതില്ലല്ലോ.. മുകളിൽ പറഞ്ഞ ചോദ്യോത്തരങ്ങൾ തന്നെയങ്ങ് പറഞ്ഞു കൊടുത്ത്, നമ്മുടെ രാജ്യത്ത് ഇപ്പോഴരങ്ങേറുന്ന ഇത്തരം സംഭവങ്ങളുമങ്ങ് വിവരിച്ചു കൊടുത്താൽ മതിയാവുമല്ലോ..!!

“ഫാസിസം” എന്നാലെന്തെന്ന് മനസ്സിലാക്കാൻ!

#republicday2021 #swamysaranam #Bramos #Fascism

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x