
സംഘപരിവാർ അധികാരം സ്വപ്നം കാണുന്ന കേരളത്തിലെ ക്രിസ്ത്യൻ സംഘടനകൾ പാസ്റ്റർ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെ മറക്കരുത്
റോബിൻ ആലപ്പുഴ/കേരള ഭീം ആർമി ചീഫ്
പാസ്റ്റർ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്നെയും രണ്ട് മക്കളെയും ഹിന്ദുത്വ തീവ്രവാദികൾ തീകൊളുത്തി കൊന്നിട്ട് ഇന്നേക്ക് 22 വർഷം.
1999 ജനുവരി 22-നാണ് മിഷനറി പ്രവർത്തകനായിരുന്ന പാസ്റ്റർ ഗ്രഹാം സ്റ്റുവർട്ടിനേയും ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം, ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ഹിന്ദുത്വ തീവ്രവാദികൾ തീവെച്ചു കൊല്ലുന്നത്.
1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ട പട്ടിക വർഗ്ഗക്കാരുടെ ഇടയിൽ പ്രത്യേകിച്ചും കുഷ്ഠരോഗികളായ ആളുകളുടെ ശുശ്രൂഷയും പരിചരണവുമായി കഴിയുകയായിരുന്നു അദ്ദേഹം.
ഈ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വ തീവ്രവാദിയും ബജ്റംഗ് ദൾ പ്രവർത്തകനുമായ ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെടുകയുണ്ടായി. അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ പ്രധാന നേതാവ്.
ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവർത്തനം നടത്തിയത് കൊണ്ടാണ് തങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും കൊന്നുളഞ്ഞത് എന്നാണ് അവർ പറഞ്ഞത്.
എന്നാൽ അവിടം കൊണ്ടും ഹിന്ദുത്വ തീവ്രവാദികൾ അടങ്ങിയില്ല. 2008 ലും ഹിന്ദുത്വ തീവ്രവാദികൾ ഒറീസയിലെ കണ്ഡമാൽ ജില്ലയിലെ ക്രിസ്ത്യൻ മത വിശ്വാസികൾക്ക് എതിരെ വലിയ കലാപമാണ് അഴിച്ചു വിട്ടത്.
ദിവസങ്ങളോളം നീണ്ടുന്നിന്ന ആ കലാപത്തിൽ ആർ.എസ്.എസ്സിന്റെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയവാദികൾ കൂട്ടക്കൊലയും തീവെപ്പും കൊള്ളയും നടത്തി. ബി.ജെ.പി എം.എൽ.എ ആയിരുന്ന മനോജ് പ്രധാന്റെ നേതൃത്വത്തിലാണ് നിരവധി ക്രിസ്ത്യൻ കേന്ദ്രങ്ങൾ ആക്രമിച്ചത്.
ഏകദേശം പതിനാലു ജില്ലകളില്‍ കലാപം ബാധിച്ചുവെങ്കിലും ഫാഷിസ്റ്റുകള്‍ താണ്ഡവമാടി തകര്‍ത്തെറിഞ്ഞതു കണ്ഡമാലിനെയാണ്.


അവിടെ തകര്‍ക്കപ്പെട്ട ഗ്രാമങ്ങള്‍- 300, തീവയ്‌ക്കപ്പെട്ട വീടുകള്‍- 4100, ഭവനരഹിതരാക്കപ്പെട്ടവര്‍- 50,000, കൊല്ലപ്പെട്ടവര്‍- 57, പരിക്കേറ്റ ക്രിസ്‌ത്യന്‍ നേതാക്കള്‍- 10, പരിക്കേറ്റ കുട്ടികള്‍, സ്‌ത്രീകള്‍, പുരുഷന്മാര്‍- 18,000, തകര്‍ക്കപ്പെട്ട പള്ളികള്‍- 49, തകര്‍ത്ത സ്‌കൂള്‍, കോളജ്- 13.
ഇന്ത്യക്കകത്തും പുറത്തും ഏറെ വിവാദം സൃഷ്ടിച്ച കൂട്ടബലാല്‍സംഗങ്ങളാണ് ഒരു കന്യാസ്‌ത്രീയും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയും ഇരയായ സംഭവം.
കെനുവാഗ എന്ന സ്ഥലത്തെ കട്ടക് രൂപതയുടെ പാസ്റ്ററല്‍ സെന്ററില്‍ നിന്ന് ഒരു കന്യാസ്‌ത്രീയെ RSS-കാർ പിടികൂടി നഗ്നയാക്കി റോഡിലൂടെ നടത്തി ചന്തയിലെ പൊതുജനമധ്യത്തില്‍ കുറേ നേരം പ്രദര്‍ശിപ്പിച്ച ശേഷം സമീപത്തെ ഒരു വീട്ടില്‍ കൊണ്ട് പോയി നൂറോളം ആര്‍.എസ്.എസുകാര്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
ഇന്നും മുറിവ് ഉണങ്ങാത്ത, ഭീതിയിൽ കഴിയുന്ന ജനതയാണ് കണ്ഡമാലിലെ ക്രിസ്ത്യൻ ജനത.
സംഘപരിവാറിന്റെ കൂടെ കൂടി അധികാരം പിടിക്കാം എന്ന് സ്വപ്നം കാണുന്ന കേരളത്തിലെ ക്രിസ്ത്യൻ സംഘടനകൾ ഇന്നീ ദിവസ്സം മറക്കരുത്.
സംഘപരിവാർ നിങ്ങൾക്ക് നേരെ നീട്ടുന്ന ഓഫറുകൾ അറുക്കാൻ കൊണ്ടുപോകുന്ന മൃഗത്തിന് പുല്ല് കൊടുക്കുന്ന കാശപ്പുകാരന്റേതാണ്.
സംഘപരിവാറിന്റെ ചുറ്റും ഇന്ത്യയിലെ ഒട്ടനേകം മനുഷ്യരുടെ ചോര തളം കെട്ടി കിടക്കുന്നത് നിങ്ങൾക്ക് കാണാൻ കഴയുന്നില്ലേ ?