Pravasi

പാലത്തായി, കക്ഷിരാഷ്ട്രീയ ഭേദമന്യേ നീതിക്ക് വേണ്ടി കൈകോർക്കുക: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ

റിയാദ്: പാലത്തായി നീതി നിഷേധത്തിനെതിരെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമതി zoom ആപ്ലിക്കേഷൻ വഴി ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രവാസ ലോകത്തെയും കേരളത്തിലെയും പ്രമുഖർ പങ്കെടുത്ത പ്രതിഷേധ സംഗമം കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി ഉദ്ഘാടനം ചെയ്തു.

പാലത്തായി സംഭവം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ഏൽപ്പിച്ച അപമാനം വളരെ വലുതാണ്. മലയാളദേശത്തിന്റെ നീതി നിർവ്വഹണ സംവിധാനങ്ങൾ നാഗ്പൂരിൽ നിന്ന് സ്വാധീനിക്കപ്പെടുന്ന ദുരൂഹമായ സാഹചര്യത്തിന് കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാൽ പ്രതിരോധങ്ങൾക്ക് പ്രാദേശികമായ കക്ഷി രാഷ്ട്രീയത്തിന്റെ നിറം നൽകുന്നത് അവയെ ദുർബ്ബലപ്പെടുത്താനെ ഉപകരിക്കൂയെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

പ്രോസിക്യൂഷന്റെ നിയമോപദേശം മറി കടന്നു അന്വേഷണ സംഘം ദുർബലമായ കുറ്റപത്രം സമർപ്പിച്ചതാണ് കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനിടയായത് എന്ന് ഓവർസീസ് കോൺഗ്രസ്സ് പ്രതിനിധി മൻസൂർ പള്ളൂർ അഭിപ്രായപ്പെട്ടു.

പ്രതിക്ക് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം സൃഷ്ടിച്ചതിൽ പോലീസിനോ, പ്രോസിക്യൂഷനോ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. കുറ്റക്കാർ മാതൃകപരമായി ശിക്ഷക്കപ്പെടുന്ന നിലയിൽ കുറ്റമറ്റരീതിയിൽ കേസ് അന്വേഷിക്കപ്പെടുമെന്നു നവോദയയെ പ്രതിനിധികരിച്ചു വി കെ റഊഫ് പ്രസ്താവിച്ചു.

ഇരക്ക് നീതി ലഭിക്കുന്നത് വരെയും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സാംസ്കാരിക നായകന്മാരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മൗനം ആശങ്കയുളവാക്കുന്നതാണ് എന്നും കെ എം സി സി ഭാരവാഹി അഷ്‌റഫ് വെങ്ങാട്ട് തന്റെ സംസാരത്തിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളെ ഭരിക്കുന്ന പാർട്ടികളുടെ കാലയളവുകൾ തിരിച്ചു സാമാന്യവൽക്കരിക്കുന്ന രീതി ലജ്ജാകരമാണ് എന്ന് മീഡിയാ പ്രതിനിധി ഉബൈദ് എടവണ്ണ അഭിപ്രായപ്പെട്ടു.

കേസിനെ അട്ടിമറിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും മറിച്ചാണെങ്കിൽ പൊതു സമൂഹം കയ്യും കെട്ടി നോക്കി നിൽക്കില്ലയെന്നും സർക്കാറിന് നേതൃത്വം നൽകുന്നവർ മനസ്സിലാക്കണമെന്ന് ബഷീർ വള്ളിക്കുന്ന് പറഞ്ഞു. അതോടൊപ്പം പീഡനത്തിനിരയായ പിഞ്ചു കുഞ്ഞിന് നീതി ഉറപ്പാക്കുകയാണ് നമ്മുടെ കർത്തവ്യം, മറച്ച് ഇതൊരു സാമുദായിക വിഷയമല്ല. മതേതര സമൂഹത്തിന്റെ വിഷയമാണ്, നീതി നടപ്പിലാവാൻ ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരുടെയും പ്രശ്നമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പാവപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കുന്നത് വരെ വിവിധ തുറകളിൽ പ്രക്ഷോഭം തുടരുവാനും നീതി ഉറപ്പാക്കുവാനും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററും കെ.എൻ.എം മർക്കസ്സുദ്ദഅവയും പ്രതിജ്ഞാ ബദ്ധമാണെന്നും സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് കാസിം മദനി അറിയിച്ചു.

അസ്ക്കർ ഒതായി സ്വാഗതം പറഞ്ഞ പരിപാടിയിൽ സലാഹ് കരാടൻ മോഡറേറ്റർ ആയിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x