പ്രവാസികൾക്ക് സൗജന്യ കൗൺസിലിങ്ങുമായി മലയാളി കൗൺസിലിംഗ് ഫോറം
ദോഹ: കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ മാനസിക സംഘർഷമനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ കൗൺസിലിംഗ് നൽകാൻ തയ്യാറായി മലയാളി കൗൺസിലിംഗ് ഫോറം. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചാണ് കൗൺസിലിംഗ് ഫോറം ഖത്തറിൽ ഈ സേവനം നൽകുന്നത്. നാട്ടിലെ വിദ്ഗദ്ധരാണ് കോൺഫറൻസ് കോൾ വഴി പ്രവാസികൾക്ക് കൗൺസിലിംഗ് നൽകുന്നത്. പ്രഗത്ഭ കൗൺസിലർമാരായ എൻ പി ഹാഫിസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ തിക്കോടി, ബിനു ജോൺ, രമ്യ ശങ്കർ, അനീസ എ, കെ എഫ് ഫിറോസ് എന്നിവരാണ് ഈ സംരംഭത്തെ നയിക്കുന്നത്. +91 75949-72229 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ കൗൺസിലിംഗ് സേവനം ലഭിക്കും.
കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 5556 3578, 5523 3249,5538 5127, 7013 3441, 6671 2635 എന്നീ ഹോട്ട് ലൈൻ ഫോൺ നമ്പറുകളിൽ വിളിച്ചോ വാട്സാപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികൾക്ക് കൗൺസിലിംഗിന് പുറമെ വിവിധ പരിപാടികളും ഓൺലൈനിൽ നിരന്തരം സംഘടിപ്പിച്ചു വരുന്നതായി ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം അറിയിച്ചു
വിളിക്കേണ്ട നമ്പറുകൾ : ഖത്തർ 5556 3578, 5523 3249,5538 5127, 7013 3441, 6671 2635 ഇന്ത്യ: +91 7594972229 (വാട്സാപ്പ്)
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS