
Pravasi
ബിനാമി ബിസിനസ്സ്, പിഴ 50 ലക്ഷം വരെയാക്കി ഉയര്‍ത്തി, ശൂറാ കൗണ്‍സില്‍
ദമ്മാം: രാജ്യത്ത് ബിനാമി ബിസിനസ്സിനെതിരെ നിയമ നടപടകള്‍ ശക്തമാക്കാന്‍ നീക്കം ഇതിന്റെ ഭാഗമായി നിയമ ഭേദഗതി സൗദി ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു.
ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 50 ലക്ഷം റിയാല്‍ പിഴ ഏര്‍പ്പെടുത്തി കൊണ്ടുള്ള നിയമം ശുറാ കൗണ്‍സില്‍ അംഗീകരിച്ചു. 5 വര്‍ഷം വരെ തടവും അനുഭവിക്കണം. നേരത്തെ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും പത്ത് ലക്ഷം റിയാല്‍ പിഴയുമായിരുന്നു.
സ്ഥാപനങ്ങളുടെ രീതി.സാമ്പത്തിക നില തുടങ്ങിയ വിവിധ കാര്യങ്ങള്‍ കൂടി പരിഗണിച്ച് ശിക്ഷാ നല്‍കാന്‍ സൗദി ശൂറാ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.പുതിയ നിമയമ മന്ത്രി സഭ കൂടി അംഗീകരിക്കുന്നതോടെ നടപ്പില്‍ വരും
Content Highlight : Saudi Shura Council Increased Penalty on Benami Business