സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിക്ക് പുതിയ നേതൃത്വം
ജിദ്ദ : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ അടുത്ത പ്രവർത്തിവർഷങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ‘നേരിന്റെ ശബ്ദം നന്മയുടെ സംഘം’ എന്ന ശീർഷകത്തിൽ ദേശീയതലത്തിൽ സംഘടിപ്പിച്ച ഏകീകൃത മെമ്പർഷിപ്പ് ക്യാമ്പയിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് തിരഞ്ഞെടുപ്പു നടന്നത്.സൗദിയിലെ വിവിധ ചാപ്റ്ററുകളിലെ ഇസ്ലാഹി സെന്‍ററർ പ്രതിനിധികൾ പങ്കെടുത്ത നാഷണൽ കൗൺസിൽ (സൂം) യോഗത്തിലാണ് പുതിയ നാഷണൽ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.
കാസിം മദനി മക്ക (പ്രസിഡന്റ്), അസ്ക്കർ ഒതായി ബുറൈദ(ജനറൽ സെക്രട്ടറി) നൗഷാദ് കരിങ്ങനാട് ജിദ്ദ (ട്രഷറർ)സലീം പൂവൻകാവിൽ റിയാദ് (ഓർഗനൈസിംഗ് സെക്രട്ടറി )മുഹമ്മദ് യൂസുഫ് കൊടിഞ്ഞി ദമ്മാം,ഷാജഹാൻ ചളവറ റിയാദ്, യൂസഫ് തോട്ടശ്ശേരി ദമ്മാം, ഷാജഹാൻ പുല്ലിപറമ്പ് അൽകോബാർ, ഉബൈദ് കക്കോവ് യാമ്പു (വൈസ് പ്രസിഡന്റ്മാർ) സലീം കടലുണ്ടി ജുബൈൽ, ജരീർ വേങ്ങര ജിദ്ദ, ഫാറൂഖ് സ്വലാഹി ജുബൈൽ, അബ്ദുൽ അഹദ് അൽ ഹസ്സ (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
സലാഹ് കാരാടൻ ചെയർമാനും അബ്ദുൽ ഗഫൂർ വളപ്പൻബഷീർ മാമാങ്കര, സയ്യിദ് സുല്ലമി തുറൈഫ് , അബ്ദുൽ ഹമീദ് മടവൂർ താഹിർ മൗലവി, റഹീം ഫാറൂഖി ബുറൈദ , ഇബ്രാഹിം തലപ്പാടി അൽ ഹസ്സ, അബ്ദുൽ സലാം വെള്ളറക്കാട് ബുറൈദ, Dr. അഷറഫ് ദമ്മാം എന്നിവർ അംഗങ്ങളുമായി ഉപദേശക സമിതിയേയും തിരഞ്ഞെടുത്തു.
യോഗത്തിൽ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. തൗഹീദീ ആദർശത്തോടെ മുന്നേറുമെന്നും ഖുർആനിന്റെ വെളിച്ചം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണ് എന്നും ഭാരവാഹികൾ അറിയിച്ചു
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS