India

അരക്ഷിതമായ ഡൽഹി; കോവിഡ് മുന്നൊരുക്കങ്ങൾ നടത്താതെ ഇരു സർക്കാറുകൾ

ഡൽഹി/ജെ എസ് ആടൂർ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ രാജ്യത്തിന്റെ തലസ്ഥാനം ഇന്ത്യയിൽ ഏറ്റവും അരക്ഷിത നഗരമായിരിക്കുന്നു.

സൈന്യത്തിന്റെയും പോലീസിന്റെയും ഒരു രാജ്യത്തെ ഭരണ സർവ്വശക്തിയുടെ സിരാകേന്ദ്രമായ ഡൽഹിയിൽ ഒരു വെറും കുഞ്ഞൻ വൈറസ് സംഹാരതാണ്ഡവമാടുന്നു.

അടുത്ത സുഹൃത്തുക്കൾക്കു പലർക്കും കോവിഡ്. ആശുപത്രിയിൽ കിടക്കയോ ഒക്സിജനോ കിട്ടും എന്നതിന് ആർക്കും ഉറപ്പില്ല.

ഏതൊരു രാജ്യത്തിന്റെയും സർക്കാരിന്റെയും പ്രധമ ഉത്തരവാദിത്തം അവിടെ ജീവിക്കുന്ന മനുഷ്യർക്ക് സംരക്ഷണം നല്കുക എന്നതാണ്. കഴിഞ്ഞ ഒരു കൊല്ലം മുമ്പ് കോവിഡ് പ്രതികരണ നയത്തിൽ കൈ കൊട്ടുക, പാത്രം കൊട്ടുക, വിളക്ക് തെളിയിക്കുക എന്നിവയായിരുന്നു.

കഴിഞ്ഞ വർഷത്തിൽ ഡൽഹിയിൽ ആവശ്യത്തിന് ആശുപത്രികളോ, കിടക്കകളോ, ഒക്സിജനോ ഇല്ലായിരുന്നു. കോവിഡ് രണ്ടാം വേവു വരുമെന്ന ഒക്ടോബർ മാസത്തിലെ സാമാന്യ വിവരം ഉള്ളവർക്ക് അറിയാമായിരുന്നു.

കോവിഡ് ജനിതക മാറ്റം സംഭവിച്ച ഒക്ടോബറിൽ തന്നെ മുന്നൊരുക്കം ചെയ്തെങ്കിൽ ഇത്രയും അരക്ഷിത അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഡൽഹി ആവശ്യത്തിന് ഓക്സിജൻ പ്ലാന്റ്റുകൾ പോലും ഇല്ല. അവശ്യ മരുന്നുകൾ ഇല്ല.

സത്യത്തിൽ കഴിഞ്ഞ വർഷത്തിൽ നിന്നും ഒരു പാഠവും ഉൾക്കൊണ്ടില്ല. വേണ്ട മുന്നൊരുക്കങ്ങൾ ചെയ്തില്ല. എനിക്ക് അടുത്തു അറിയാവുന്ന വലിയ കഴിവുകൾ ഉള്ളയാൾ ഇന്നലെ മരിച്ചു. പലരും നിസ്സഹായ അവസ്ഥയിലാണ്.

ഇന്നും ഇന്നലയും ഡൽഹിയിൽ നിന്നുള്ള പലരുമായി സംസാരിച്ചു. ഡൽഹിയിലെ സർക്കാരും കേന്ദ്ര സർക്കാരും ഡൽഹിയിലെ സാധാരണ ജനങ്ങൾക്ക് സുരക്ഷബോധം നൽകുന്നതിൽ പരാജയപെട്ടു. വാക്സിൻ വന്നെകിലും കോവിഡ് ആശങ്കകൾ കൂടുന്നു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x