Middle EastNewsPravasi

ജിദ്ദ ഒ ഐ സി സി യുടെ വിമാനങ്ങളിലായി 400 ഓളം പ്രവാസികൾ നാടണഞ്ഞു

 ജിദ്ദ: തുടർച്ചയായ ദിവസങ്ങളിൽ ഏർപ്പെടുത്തിയ  ചാർട്ടേഡ് വിമാനങ്ങളിലായി ദുരിതമനുഭവിക്കുന്ന ഏതാണ്ട് 400 ഓളം പ്രവാസികളെ സ്വദേശത്ത് എത്തിച്ച ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ദുരിത കാലത്തെ അത്താണിയായി. ജിദ്ദയിൽ നിന്ന് ചൊവാഴ്ച നെടുമ്പാശ്ശേരിയിലേയ്ക്കും ബുധനാഴ്ച കരിപ്പൂരിലേയ്ക്കുമാണ്  ചാർട്ടേഡ് വിമാനങ്ങൾ പറന്നു ഉയർന്നത് .  ഒ ഐ സി സിയുടെ കാര്മികതത്വത്തിൽ  ഉള്ള കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും  പോയ  വിമാനത്തിലെ യാത്രക്കാർ  എല്ലാ വിധ പരിചരണങ്ങളോടെയും  നാടണഞ്ഞു.

കൊറോണാ ദുരിതം തുടങ്ങിയത് മുതൽ സാധ്യമാകുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണവും സൗജന്യ വിമാന ടിക്കറ്റുകളും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി പോന്ന ഒ ഐ സി സി വെസ്റ്റേൺ കമ്മിറ്റിയ്ക്ക് നിർവൃതിയുടെ പാരമ്യമായി ഈ ചാർട്ടേഡ് വിമാനങ്ങൾ. ഇനിയും വിമാനങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കമ്മിറ്റിയെന്ന് ഭാരവാഹികൾ പറഞ്ഞു.

ചാർട്ടേഡ് വിമാനം എന്ന സാമൂഹ്യ ഉദ്യമം യാഥാർഥ്യമാക്കുന്നതിന് സഹായിച്ച റിയാദ് ഇന്ത്യൻ എംബസിയിലെയും ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിലെയും അധികൃതർക്കും മറ്റു ഉത്തരവാദിത്തപ്പെട്ടവർക്കും സുമനസ്സുകൾക്കും ഒ ഐ സി സി വെസ്റ്റേൺ റീജിയൻ കമ്മിറ്റി പ്രസിഡന്റ്  കെ ടി എ മുനീർ മറ്റു ഭാരവാഹികളായ സക്കീർ ഹുസൈൻ  എടവണ്ണ, മാമദു പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, ശുകൂർ വക്കം, നാസിമുദ്ധീൻ മണനാക്,  എന്നിവർ  കൃതജ്ഞത രേഖപ്പെടുത്തി. പ്രവാസികൾക്ക് നൽകുന്ന പരിഗണനയ്ക്കു സൗദി അധികൃതരോടും ഇവർ കടപ്പാട് അറിയിച്ചു.വിമാന സർവീസിന് വേണ്ട  കേന്ദ്ര – കേരള സര്കാരുകളിൽ നിന്നുള്ള   അനുമതിക്കായി സഹായിച്ച  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടീ, എം പി മാരായ എം കെ രാഘവൻ,  ഹൈബി ഈഡൻ എന്നിവർക്കും പ്രത്യകം നന്ദി അറിയിച്ചു.

മുജീബ് മുത്തേടത്ത്, അലി തേക്കുതോട്, മുജീബ് തൃത്തല, സമീർ നദ് വി കുറ്റിച്ചൽ, ഫസലുള്ള വള്ളുവമ്പാലി, ശരീഫ് അറക്കൽ, ലത്തീഫ് മക്രേരി,  സി. സി ശംസുദ്ധീൻ, ശരീഫ് ചെറുകുളം, അന് വർ വാഴക്കാട്, സി. സി ശംസുദ്ധീൻ, റഫീഖു പെരുവെള്ളൂർ, അഹമ്മദ് ചെമ്പൻ,  ശങ്കർ,  തോമസ് വൈദ്യൻ, അസ്സാബ് വർക്കല, ജിതേഷ് ഷൊർണ്ണൂർ, അനിൽ കുമാർ പത്തനംത്തിട്ട, ഉമ്മർകോയ ചാലിൽ, സഹീർ മാഞ്ഞാലി, മജീദ് ചേരൂർ,  നൗഷിർ കണ്ണൂർ, അനിയൻ ജോർജ്, വിലാസ് അടൂർ, അഷ്റഫ് വടക്കേകാട്, സക്കീർ ചെമ്മണ്ണൂർ, സിദ്ധീഖ് പുല്ലങ്കോട്, ഷാനവാസ് സ്നേഹക്കൂട്, അമീർ പരപ്പനങ്ങാടി, സഹീർ പൊന്നാനി, ഉസ്മാൻ കുണ്ടുകാവിൽ,  ശനിയാസ് കുന്നിക്കോട് (മക്ക) പ്രിൻസ് മാത്യു, സഫീർ കണ്ണൂർ (തായിഫ്) ലാലു ശൂരനാട്, അനിസ് (തായിഫ്), ഹമീദ് പേരുംപറമ്പിൽ,  മുജീബ് ചെന്നത്ത് (മദീന), ശങ്കർ എളങ്കർ,  അസ്‌കർ വണ്ടൂർ (യാമ്പു),തുടങ്ങിയവർ  യാത്രക്കാർക്ക് ആവിശ്യമായ സേവനം ചെയ്തു.യാത്രക്കാർക്കു ബന്ധപെടുന്നതിനും അവർക്കു കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ സഹായത്തനുമായി യഥാക്രമം ടി ജെ സിറാജ് കൊച്ചി, റഷീദ് കൊളത്തറ എന്നിവരും സഹയാത്രികാരായി.ബോർഡിങ് കഴിഞ്ഞ യാത്രക്കാർക്ക് എയർപ്പോർട്ടിനകത്ത് സൗജന്യമായി ലഘു ഭക്ഷണവും  ക്വാറന്റെയ്ൻ ഫോറവും  വിതരണം ചെയ്തു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x