Kerala

നേമം പിടിക്കാൻ കെ മുരളീധരൻ ഇന്നെത്തും; വർഗീയ വിഷം ചീറ്റുന്ന സംഘപരിവാറിനെ പിഴുതെറിയണമെന്ന് ആഹ്വാനം

കേരള ഇലക്ഷൻ

കെ മുരളീധരൻ ഇന്ന് നേമത്ത് എത്തുമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഡൽഹിയിൽ നിന്നും വൈകിട്ട് 4 മണിക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങി നേമത്തേക്ക് പോകും.

വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ഇവിടെ നടക്കാൻ പോവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കേരളം മുഴുവൻ ആളിപ്പടരുമെന്നും വർഗീയ വിഷം ചീറ്റുന്ന സംഘപരിവാർ എന്ന വിപത്ത് കേരളത്തിന്റെ മതേതര മണ്ണിൽനിന്നും പിഴുതെറിഞ്ഞേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.

#പ്രിയപ്പെട്ടവരെ,, #ഇന്ന് നേമത്ത് എത്തുകയാണ് . ഡൽഹിയിൽ നിന്നും വൈകിട്ട് 4മണിയ്ക്കു തിരുവനന്തപുരത്ത് വിമാനം ഇറങ്ങി…

Posted by K Muraleedharan on Monday, 15 March 2021

പോസ്റ്റിൻ്റെ പൂർണ രൂപം

പ്രിയപ്പെട്ടവരെ,,

ഇന്ന് നേമത്ത് എത്തുകയാണ്. ഡൽഹിയിൽ നിന്നും വൈകിട്ട് 4 മണിയ്ക്കു തിരുവനന്തപുരത്ത് വിമാനം ഇറങ്ങി നേമത്തേക്ക് പോകും.

വർഗീയതയ്ക്ക് എതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇത് കേരളം മുഴുവൻ ആളിപ്പടരും. വർഗീയവിഷം ചീറ്റുന്ന സംഘപരിവാർ എന്ന വിപത്ത് കേരളത്തിന്റെ മതേതര മണ്ണിൽനിന്നും പിഴുതെറിഞ്ഞേ മതിയാവൂ.

അഞ്ചു വർഷം ഭരിച്ച പിണറായി സർക്കാരും കേരളത്തിനു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ്.

കോൺഗ്രസ് പാർട്ടി ഏൽപ്പിച്ച ചരിത്ര ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന ഉത്തമ വിശ്വാസമുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ നേമത്തിന്റെ സമഗ്ര വികസനത്തിനായി മുഴുവൻ സമയവും ഒപ്പമുണ്ടാകും.

ശ്രീ.കെ. കരുണാകരനെ നെഞ്ചിലേറ്റിയ നേമത്തിന്റെ മതേതര മനസ്സ് യുഡിഎഫിനെ ഇരുകൈയും നീട്ടി സ്വീകരിക്കും. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഏവരുടെയും നിറഞ്ഞ പിന്തുണയും പ്രാർത്ഥനയും ഒപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇനി നമുക്ക് നേമത്ത് കാണാം….

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x