Law

സുപ്രീംകോടതി അതിന്റെ ഭരണഘടനാപരമായ കടമ വേണ്ടത്ര നിർവഹിക്കുന്നില്ല : ജസ്റ്റിസ് മദൻ. ബി. ലോക്കൂർ

COVID-19 ലോക്ക്ഡൗൺ പ്രതിസന്ധിക്കിടെ സുപ്രീം കോടതിയുടെ പ്രവർത്തനത്തിൽ താൻ നിരാശനാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി മദൻ. ബി. ലോക്കൂർ പറഞ്ഞു. കോടതി അതിന്റെ ഭരണഘടനാപരമായ പ്രവർത്തനങ്ങൾ വേണ്ടവിധം നിറവേറ്റുന്നില്ലയെന്നും സുപ്രീം കോടതിക്ക് അതിനുള്ള പ്രാപ്തിയുണ്ട്, പക്ഷേ അവർ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർ ഇരുന്ന് ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചു മുന്നോട്ട് പോവുകയായിരുന്നു വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർച്ചയായും അത്തരത്തിൽ ഉള്ള ഒരു നടപടി ഉണ്ടായിരുന്നെങ്കിൽ വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ ഉണ്ടാവുമായിരുന്നു.

The Wire ന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഈ കാര്യങ്ങൾ പ്രസ്താവിച്ചത്. ആറുവർഷത്തിലേറെ നീണ്ടുനിന്ന കാലാവധി കഴിഞ്ഞ് ജസ്റ്റിസ് ലോകൂർ 2018 ഡിസംബറിൽ ആണ് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.

കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിനുള്ള അവകാശവുമായി കോടതിയുടെ ഇടപെടലുമായി ബന്ധപ്പെട്ടും, ചില കേസുകൾ മുൻകൂട്ടി കേൾക്കുന്നതും മറ്റുള്ളവയെ അനിശ്ചിതമായി മാറ്റിനിർത്തുന്നതും ഉൾപ്പെടെയുള്ള നിരവധി ചോദ്യങ്ങൾക്ക് ജസ്റ്റിസ് ലോകൂർ അഭിമുഖത്തിൽ പ്രതിപാദിച്ചു.

കുടിയേറ്റ തൊഴിലാളികളുടെ ഹരജി തീർപ്പാക്കാൻ കോടതി മൂന്നാഴ്ചയെടുത്തതിനെ കുറിച്ച് കോടതി അവരെ കയ്യൊഴിഞ്ഞതായിട്ടാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാമായിരുന്നു എന്നും സ്വീകരിക്കുന്ന ഏത് നടപടിയും നല്ലതാണ്, പ്രത്യേകിച്ച് ഇതുപോലുള്ള ഒരു സാഹചര്യത്തിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ

ഏപ്രിൽ 27 ന് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ നിലവിലുള്ള സാഹചര്യം കാരണം മൗലികാവകാശങ്ങൾ ഇന്ന് അത്ര പ്രധാനമല്ലെന്ന് പറഞ്ഞതിനെ പ്രസിദ്ധമായ എ.‌ഡി.‌എം ജബൽ‌പൂർ കേസിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് ആണ് ജസ്റ്റിസ് ലോകൂർ താരതമ്യപ്പെടുത്തിയത്. എന്നാൽ ജസ്റ്റിസ് എച്ച്. ആർ. ഖന്നയുടെ വിയോജിപ്പുള്ള വീക്ഷണം ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ലോകൂർ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് മറക്കാം എന്ന് പറയാനാവില്ല. അടിയന്തരാവസ്ഥയിൽ നിങ്ങൾക്ക് ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് മറക്കാൻ കഴിയുന്നില്ലെങ്കിൽ, ഇന്ന് നിങ്ങൾക്ക് ഇത് എങ്ങനെ മറക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ സ്ഥിതിയും പൗരത്വ (ഭേദഗതി) നിയമവും സംബന്ധിച്ച ഭരണഘടനാ ഹരജികളെല്ലാം സുപ്രീംകോടതി ആവർത്തിച്ച് മാറ്റിവച്ചതിനെക്കുറിച്ച് ദി വയറിനോട് സംസാരിച്ച ജസ്റ്റിസ് ലോകൂർ പറഞ്ഞു, “എനിക്ക് മനസിലാക്കാൻ പ്രയാസമാണ്. ഈ കേസുകൾ വളരെ പ്രധാനമാണ്, കാരണം അവ വളരെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന സ്വഭാവമാണ്. സമൂഹത്തിലെ വലിയ വിഭാഗങ്ങളെ സ്വാധീനിക്കുന്നു. ഈ കേസുകൾ മുൻ‌ഗണനയോടെ ഏറ്റെടുക്കേണ്ടതായിരുന്നു. ഈ കേസുകൾക്ക് ആ മുൻ‌ഗണന നൽകാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ”

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Source
The Wire
Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x