PoliticalViews

മുഖ്യമന്ത്രിയുടെ രാജി ആവശ്യം; ചരിത്രം ആവർത്തിക്കുമോ?

പ്രതികരണം / പ്രിയൻ

സ്വർണ്ണകടത്ത് കേസിൽ സ്വർണ്ണമടങ്ങിയ ബാഗിന്റെ പരിശോധന തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മുൻ പ്രിൻസിപ്പൽ സിക്രട്ടറി എ. ശിവശങ്കരൻ മൂന്ന് തവണ അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണറെ വിളിച്ചതായി കസ്റ്റംസ്. ഈ വാർത്ത പുറത്ത് വരുമ്പോൾ ഇന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മുൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ രാജികളെ കുറിച്ചാണ്.

കെ. കരുണാകരൻ രണ്ട് തവണ മുഖ്യമന്ത്രി പദം രാജി വെച്ചിട്ടുണ്ട്. ഒന്ന് രാജൻ കേസിലും മറ്റൊന്ന് ചാരക്കേസിലും. രാജനെ കൊന്നത് കരുണാകരനായത് കൊണ്ടല്ല, മറിച്ച് കരുണാകരൻ ഭരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥർ പ്രതികളായതിന്റെ ധാർമ്മിക ഉത്തരവാദിത്ത്വം ഏറ്റെടുത്തായിരുന്നു ആ രാജി

ഇനിയും തെളിയിക്കപെടാത്ത ചാരക്കേസിൽ രണ്ടാമത് രാജിവെച്ചതിന് കാരണവും തന്റെ കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥർ സംശയത്തിന്റെ നിഴലിലായതായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. ചരിത്രം ആവർത്തിക്കുമ്പോൾ ധാർമ്മികത മുൻ നിറുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുമോ എന്ന് കാത്തിരുന്ന് കാണാം

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഹംസ നിലമ്പൂർ
4 years ago

ധാർമ്മികത പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ചങ്കൂറ്റമുള്ള നേതാക്കൾക്ക് മാത്രേമേ രാജി വെച്ചൊഴിയാൻ കഴിയൂ.

ഇത് വായിച്ചിരുന്നോ
Close
Back to top button
1
0
Would love your thoughts, please comment.x
()
x