Kerala

‘പൊരുത്തം’; ഭിന്നശേഷി വിവാഹാലോചന സംഗമം, ജീവിതയാത്രയിൽ പുതുപ്രതീക്ഷയുമായി ആയിരങ്ങൾ

വിവാഹ പ്രായമെത്തിയിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലയിലെ പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച “പൊരുത്തം – 2022” എന്ന വിവാഹാലോചന സംഗമം സമാപിച്ചു. 1000 ലധികം വിവിധ ഭിന്നശേഷിക്കാർ പങ്കെടുത്ത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി ബഹു. പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

അവിവാഹിതരായ ഭിന്നശേഷിക്കാർക്കും അവരെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ജാതി-മത ഭേദമന്യേ സംഗമത്തിൽ പങ്കെടുത്തു.

ഭിന്നശേഷിക്കാരുടെ വിവാഹ സ്വപ്നം യാഥാർഥ്യമാക്കാനുദ്ദേശിച്ച് എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡും വേ ടു നികാഹ് ഡോട്ട് കോമും സംയുക്തമായി നടത്തുന്ന മൂന്നാമത് വിവാഹാന്വേഷണ സംഗമം ‘പൊരുത്തം 2022’ ഇന്നലെ പുളിക്കലിൽ നടന്നു.

പ്രത്യേക കൗണ്‍സലിങ്​ സംവിധാനവും സംഘാടകര്‍ ഒരുക്കിയിയുന്നു. വനിതകളടക്കം നൂറുകണക്കിന് വളണ്ടിയർമാരും സന്നിഹിതരായിരുന്നു.

എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡും വിവാഹാന്വേഷണ വെബ്‌സൈറ്റായ വേ ടു നിക്കാഹും സംയുക്തമായി നടത്തുന്ന മൂന്നാമത്തെ പരിപാടിയാണിത്.

വിവിധ വേദികളിലായി ജാതി – മത ഭേദമന്യേ വിവിധ ഭിന്നശേഷിക്കാർക്ക് ഇണകളെ കണ്ടെത്താനുതകിയ ഈ സംഗമം മത സൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായിരുന്നു.

എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ. അഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി. കെ. സി അബ്ദുറഹിമാൻ, പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ മുഹമ്മദ് മാസ്റ്റർ, കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിനി ഉണ്ണി, ഡോ. യു. പി യഹ്യായാ ഖാൻ, എൻ. എം അബ്ദുൽ ജലീൽ, ഡോ. അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x