
പൂര്‍ണ്ണം, സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനീതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ത്തിയായിരിക്കുന്നു. അദ്വാനിയും ഉമാഭാരതിയും എം.എം.ജോഷിയും അടക്കമുള്ള പ്രതികള്‍ പള്ളി തകര്‍ത്തില്ല എന്ന് മാത്രമല്ല, പള്ളി തകര്‍ക്കുന്നത് തടയാനുള്ള ശ്രമം പോലും നടത്തിയത്രേ!
കോടതിക്ക് നന്ദി. അഭിനയിക്കാനുള്ള ശ്രമം പോലും നിങ്ങള്‍ നടത്തിയില്ലല്ലോ. പള്ളി തകര്‍ന്ന കേസില്‍ വേണമെങ്കില്‍ കുറച്ച് മുസ്ലീങ്ങളെ കൂടി തൂക്കി കൊല്ലാനുള്ള സാധ്യതയും നിങ്ങള്‍ ബാക്കി വച്ചുവെന്ന് ചുരുക്കം.
ദേശീയ ജേണലിസ്റ്റുകളും ഒരു അഭിനയവും നടത്തുന്നില്ല. റ്റെലിവിഷനുകള്‍ ആനന്ദം കൊണ്ടിപ്പോള്‍ പൊട്ടിത്തെറിക്കും. ശൂലവുമായി നില്‍ക്കുന്ന ഗുണ്ടാ സന്യാസിമാരോട് ഒരു ജേണലിസ്റ്റ് ചോദിക്കുന്നു: ”രാമ ഭഗവാന്‍ നീതി തേടി തന്നുവെന്നാണോ നിങ്ങള്‍ കരുതുന്നത്.”?? മണ്ടാന്മാരേ, ഉത്തരം തെറ്റിക്കരുത്. ഇതാണ് നമ്മുടെ ലൈന്‍- എന്നാണ് അതിന്റെ വ്യംഗ്യം.
ഹിന്ദുവാണെന്നഭിമാനിക്കുന്ന ഉത്തര്‍പ്രദേശില്‍ ഒരു ദളിത് പെണ്‍കുട്ടിയെ നാക്കരിഞ്ഞ്, നടുതകര്‍ത്ത്, കഴുത്തൊടിച്ച്, കൂട്ടബലാത്‌സംഗം ചെയ്ത് കൊല്ലാന്‍ നാല് സവര്‍ണ്ണര്‍ക്കധികാരമില്ലേ? അവരെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേശം വീട്ടുകാരെ പോലും കാണിക്കാതെ കത്തിച്ച് കളയേണ്ട ബാധ്യത പോലീസിനില്ലേ? തീര്‍ച്ചയായും ഉണ്ട്. നാളെ കോടതിയെ കൊണ്ട് ഈ നാലു പേരും പെണ്‍കുട്ടിയെ സഹദളിതരുടെ പീഡനത്തില്‍ നിന്ന് സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കോടതിയെ കൊണ്ട് പറയിപ്പിക്കേണ്ട അവസ്ഥയുണ്ടാക്കരുത്. ഹിന്ദുരാഷ്ട്രത്തില്‍ കോടതിക്ക് മറ്റ് പല ജോലികളുമുള്ളതാണ്.
**
1528-ല്‍ സ്ഥാപിച്ച ബാബ്‌രിപള്ളി 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ സംഘടനകള്‍ തകര്‍ത്തു. ചരിത്രം ഒരു കോടതി വിചാരിച്ചാലും റദ്ദ് ചെയ്യാനാവില്ല. ഏത് ഭരണകൂടം വിചാരിച്ചാലും.
All accused in Babari masjid Demolition, including LK Advani was acquitted