കോവിഡ് മറവിൽ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്ന പരിസ്ഥിതി നിയമങ്ങൾ
പരിസ്ഥിതി/ആൽബിൻ ആനത്തറക്കൽ
കോവിഡിന്റെ മറവിൽ പരിസ്ഥിതി നിയമവുമായി ബന്ധപ്പെട്ട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന കാതലായ മാറ്റം വരുത്താൻ പോവുകയാണ് കേന്ദ്രസർക്കാർ പുതിയ Environmental Impact Assessment Modification Draft 2020 വഴി.
എന്താണ് Environmental Impact Assessment ?
1994ലാണ് ഇന്ത്യയിൽ ആദ്യമായി EIA മാനദണ്ഡങ്ങൾ നോട്ടിഫൈ ചെയ്യുന്നത്. വ്യാവസായിക , ഇൻഫ്രസ്ട്രക്ചർ പ്രോജെക്റ്റുകൾക് ആവശ്യമായ സുരക്ഷാ മാർഗങ്ങൾ പാലിക്കാതെ അനുമതി നേടുന്നത് തടയാനുള്ള ഒരു പ്രധാന നിയന്ത്രണമാണ് EIA. ഒരു വ്യവസായമോ, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടോ പരിസ്ഥിതിയിൽ ഉണ്ടാകിയേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച് പഠിച് ഒരു വിദഗ്ധ സമിതി അനുമതി നൽകുകയോ നിരസിക്കുകയോ ആണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് EIA 2020 (ഡ്രാഫ്റ്റ്) എതിർക്കപ്പെടേണ്ടത് ?
- Ex post facto enivornmental clearance
നിലവിലെ നിയമം അനുസരിച്ച് ഒരു പുതിയ പദ്ധതി നടക്കുന്നതിനു മുമ്പ് അത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വിലയിരുത്തിയ ശേഷം മാത്രമാണ് അനുമതി നൽകിയിരുന്നത്. EIA 2020 നിലവിൽ വരുന്നതോടെ ഇത് ഇല്ലാതാവും. അതായത് വൻകിട പദ്ധതികൾ തുടങ്ങുന്നതിനുമുമ്പ് ഇനി അനുമതി ആവശ്യമില്ല എന്ന് സാരം. പദ്ധതി തുടങ്ങിയ ശേഷം മാത്രം നിർമ്മാതാവിന് അനുമതി തേടിയാൽ മതിയാവും. Rio declaration പതിനഞ്ചാം പ്രിൻസിപ്പലായ precautionary principal, വെല്ലൂർ സിറ്റിസൺസ് വെൽഫെയർ ഫോറം V. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി ശക്തമായി സ്ഥാപിച്ചിട്ടുള്ളതാണ്. ഇതിന്റെ ശക്തമായ ലംഘനമാണ് പുതിയ ഡ്രാഫ്റ്റ്. - നിയമലംഘനത്തിനെതിരെ പരാതിപ്പെടാൻ നിർമ്മാതാവിന് സ്വന്തമായോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരികൾക്കും മാത്രമേ സാധിക്കുകയുള്ളൂ. നമ്മുടെ രാജ്യത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന നിയമങ്ങളും മാറ്റങ്ങളും എല്ലാം ഉണ്ടായിരിക്കുന്നത് ആക്ടിവിസ്റ്റുകളുടെയും എൻജിഒ കളുടെയും നിരന്തര പരിശ്രമത്തിലൂടെയാണ് എന്നിരിക്കെ ഇത് എങ്ങനെ ബാധിക്കും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
- നിലവിലുള്ള നിയമത്തിൽ വ്യവസായശാലകൾ വർഷത്തിൽ രണ്ടുതവണ സമർപ്പിക്കേണ്ട റിപ്പോർട്ട് ഒന്നായി ചുരുക്കിയിരിക്കുന്നു.
- വൻകിട പദ്ധതികൾ തുടങ്ങുന്നതിനുമുമ്പ് നിർബന്ധമായും പൊതുജനങ്ങളുമായി കൂടി ആലോചിക്കേണ്ടതുണ്ട് എന്നതാണ് നിലവിലെ നിയമം ഇത് പൂർണ്ണമായും പുതിയ ഡ്രാഫ്റ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള ഡ്രാഫ്റ്റ് 22 ഭാഷകളിലേക്ക് കൂടി വിവർത്തനം ചെയ്യണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും നാളിതുവരെ അത് നടന്നിട്ടില്ല. നിയമ നിർമ്മാണത്തിൽ പൊതുജനപങ്കാളിത്തം ഒഴിവാക്കുവാനും അതുവഴി എതിർപ്പുകളെ മറികടക്കാനും ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
പുതിയ ഡ്രാഫ്റ്റ്നെതിരെ ഡിജിറ്റൽ ക്യാമ്പിന് ആരംഭിച്ച് മൂന്ന് വെബ്സൈറ്റുകളാണ് കേന്ദ്രസർക്കാർ ഒരു കാരണവും കൂടാതെ നീക്കം ചെയ്തിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ഗവൺമെന്റ് ജനങ്ങളുടെ ശബ്ദത്തെ എത്ര ഭയക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
സസ്റ്റൈനബിൾ ഡെവലപ്മെന്റ്, precautionary പ്രിൻസിപ്പൽ, പബ്ലിക് ട്രസ്റ്റ് ഡോക്ടറെൻ എന്നിങ്ങനെ വ്യവസ്ഥാപിതമായ എല്ലാത്തിനെയും കണ്ടില്ലെന്നു നടിച്ചുകൊണ്ട് വൻകിട വ്യവസായികൾക്ക് വേണ്ടി നിയമനിർമ്മാണ ഉദ്ദേശത്തെ തന്നെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
ഡൽഹി ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ എതിർപ്പ് അറിയിക്കുവാനുള്ള തീയതി ഓഗസ്റ്റ് 11 വരെ നീട്ടിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ ഇമെയ്ൽ വഴിയറിയിക്കാം; Email ID: [email protected].
ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് മതിയായ ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ ഈ മഹാമാരിയുടെ മറവിൽ വൻകിട വ്യവസായികൾക്ക് വേണ്ടി നമ്മുടെ പരിസ്ഥിതിയെ തകർക്കുവാൻ വിട്ടുകൊടുക്കരുത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS