കപിൽ പറയുന്നു, ഈ സമയവും കടന്നുപോകും

ഇന്ത്യയുടെ ഇതിഹാസ ഓൾറൗണ്ടർ കപിൽദേവും ലോക് ഡൗൺ കാലത്ത് സ്വന്തം വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുകയാണ്. ഈ സമയം അദ്ദേഹം എന്തുചെയ്യുന്നു എന്നറിയാൻ ഏറെ ആഗ്രഹമുണ്ടാകും. ന്യൂഡൽഹിയിലെ സ്വവസതിയിൽ ഏറെ റിലാക്സ്ഡായി ഇരിക്കുന്ന കപിൽ പറയുകയാണ്, “ഈ സമയവും കടന്നുപോകും”. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗൺ കാലം ഏറെ ആസ്വാദ്യകരമാക്കുകയാണ് കപിൽ. ഒപ്പം 61കാരനായ കപിലിൽ കൂടുതൽ ദാർശനികനായിരിക്കുന്നു എന്നു തോന്നുന്നു, ലോകത്തെതന്നെ മിക്കവാറും മുട്ടുകുത്തിച്ച രോഗമാണ് കൊവിഡ് 19 എന്നും ഇത് മനുഷ്യനിർമിത രോഗമാണെന്നും എല്ലാത്തിനും മുകളിൽ സർവ്വശക്തന്റെ പരിധിയില്ലാത്ത അനുഗ്രഹമുണ്ടാകുമെന്നും കപിൽ പറയുന്നു.
ദാർശനികം, കപിൽ
നിർബന്ധിത ലോക്ക്ഡൗൺ കാരണം എല്ലാ ഇന്ത്യക്കാരെയും പോലെ, ഇതിഹാസ കപിൽ ദേവും തന്റെ വീട്ടിൽ ഒതുങ്ങുകയാണ് ഈ സമയം വളരെ ദാർശനികനായ ഒരു കപിലിനെയാണ് കാണാൻ സാധിക്കുന്നത്. പ്രകൃതിയുടെ സമൃദ്ധിയും ഗുണവും കണ്ടെത്തുകയാണ് അദ്ദേഹം. മനോഹരവും വർണ്ണാഭവുമായ പക്ഷികളെക്കുറിച്ചു സംസാരിക്കുന്നു, അദ്ദേഹത്തിന്റെ തോട്ടത്തിലൂടെ ദീർഘനേരം നടന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നു. ഏകദേശം 30 വർഷം മുമ്പ് ന്യൂഡൽഹിയിലേക്ക് താമസം മാറിയതിനുശേഷം അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. കൂടാതെ, ഗാർഹിക ജോലികളിൽ ഭാര്യയെയും മകളെയും സഹായിക്കുന്നു, വാർഡ്രോബ് കൈകാര്യം ചെയ്യുക, വളർത്തുമൃഗമായ നായയോടൊപ്പം ചെലവഴിക്കുന്നു. ചില സമയങ്ങളിൽ, ഭാര്യയോടും മകളോടും 1983 ലോകകപ്പ് വിജയത്തെക്കുറിച്ചു സംസാരിക്കും. അങ്ങനെ നീളുന്നു കപിലിന്റെ ദിനചര്യകൾ.
ഈ ദിവസങ്ങളിൽ ഒരു നിശ്ചിത സമയക്രമം ഒന്നിനും പാലിക്കുന്നില്ല. എന്നിരുന്നാലും, ഭാര്യ റോമിയോടും മകളായ ആമിയയോടും (24) ചെലവഴിക്കാൻ ഇപ്പോൾ ധാരാളം സമയമുണ്ട്. “എന്റെ ജീവിതം ലളിതമാണ്. ഈ ദിവസങ്ങളിൽ ഞാൻ ഉറക്കമുണരുന്നു, എന്റെ ദൈനംദിന വ്യായാമങ്ങൾ ചെയ്യുന്നു, തുടർന്ന് ചില വീട്ടുജോലികളും ചെയ്യുന്നു. അതിൽ പങ്കാളിയാകാൻ മുമ്പ് ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ഉദാഹരണത്തിന്, ഞാൻ എന്റെ വസ്ത്രങ്ങൾ പരിപാലിക്കുന്നു, മടക്കിവയ്ക്കുന്നു, ശരിയായി സൂക്ഷിക്കുന്നു. ഞാനൊരിക്കലും തറ തൂത്തുവാരിയിട്ടില്ല, പക്ഷേ ഇപ്പോൾ ഞാൻ അതു ചെയ്യുന്നു. പൂന്തോട്ടം അടിച്ചുവാരുന്നു. ഇതൊക്കെ എല്ലാവർക്കും സാധിക്കും. എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഇതൊക്കെ ചെയ്യൂ.-കപിൽ പറഞ്ഞു.
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പൂന്തോട്ടപരിപാലനം. “അതിൽ ഏർപ്പെടാൻ എനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ല. ഉപജീവനത്തിനായി ഓഫീസിലേക്ക് പോകുമ്പോൾ മറ്റുള്ള കാര്യങ്ങൾ പരിപാലിക്കാനും നോക്കാനുമുള്ളപ്പോൾ ഇതിനൊക്കെ എങ്ങനെ അവസരം ലഭിക്കും? ഇപ്പോൾ ഒരാളും പണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങളുടെ ആരോഗ്യത്തെ നന്നായി പരിപാലിക്കാൻ കിട്ടുന്ന അവസരമാണിത്. അതുപോലെ കുടുംബത്തോടൊപ്പം ജീവിക്കാനും പരസ്പരം സംസാരിക്കാനും ഇടപെടാനുമുള്ള വലിയ അവസരം കൂടിയാണിത്. ഇത് വളരെ നല്ലതായി തോന്നുന്നു. കപിൽ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയോളം വീട്ടിൽ ഒതുങ്ങിയ ശേഷം ഏപ്രിൽ 4 ന് പുറത്തിറങ്ങേണ്ടി വന്നു. “14 ദിവസത്തിനുള്ളിൽ ഞാൻ ആദ്യമായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. എന്റെ നായയ്ക്ക് സുഖമില്ലായതിനാലാണിത്. ഞാൻ അവനെ ആശുപത്രിയിലെത്തിച്ചു. മരുന്ന് കഴിച്ചതിനു ശേഷം അവൻ ആരോഗ്യവാനായി. അസുഖം മാറിയില്ലെങ്കിൽ അവനെ ഞാൻ അവീണ്ടും ഡോക്ടറിനടുത്ത് കൊണ്ടുപോകും. വളരെ താത്പര്യത്തോടെ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് കപിൽ പറഞ്ഞു.
പക്ഷിനിരീക്ഷകൻ
ഈ ലോക്ഡൗൺ കാലത്ത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം പൂന്തോട്ടത്തിലൂടെ നടക്കുക എന്നതാണ്. അപ്പോൾ പലതരം പക്ഷികളെ കാണാനാകുന്നു. ഇത്രയും കാലം ഞാൻ ഡൽഹിയിൽ കണ്ടിട്ടില്ലാത്ത പലതരം സുന്ദര പക്ഷികളെ കാണാനാകുന്നു. ഈ ചെറിയ പക്ഷികൾ എന്റെ പുറകിലെ പൂന്തോട്ടം സന്ദർശിക്കുന്നു. വ്യത്യസ്ത നിറങ്ങളുള്ള ചെറിയ പക്ഷികളാണ് അവ. കറുപ്പ്, മഞ്ഞ, പിങ്ക് അങ്ങനെ വിവിധ നിറങ്ങളിലുള്ള പക്ഷികൾ.
പക്ഷികളെ കാണുന്നതിനു പുറമേ, ചില സമയങ്ങളിൽ സുഹൃത്തുക്കൾ തന്റെ മൊബൈലിൽ അയയ്ക്കുന്ന വീഡിയോകളും കപിൽ കാണുന്നു. “ഉദാഹരണത്തിന്, ഞാൻ ജനിച്ച നഗരമായ ചണ്ഡിഗഡിൽ, മാനുകളും മയിലുകളും നഗരത്തിലേക്ക് വഴിതെറ്റിയിറങ്ങിയതായി കണ്ടു. കഴിഞ്ഞ ദിവസം ഒരു പുള്ളിപ്പുലി ചണ്ഡിഗഡിലെ ഒരാളുടെ വീട്ടിൽ വഴിതെറ്റി കയറി ചെന്നത്രേ. അത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നാം ഇപ്പോൾ ജയിലിലാണ് മൃഗങ്ങൾ സ്വതന്ത്രവും സ്വയം ആസ്വദിച്ചുകൊണ്ടും എവിടെയും ഇറങ്ങി നടക്കുന്നു.
ഈ രോഗം നാം വരുത്തിവച്ചതാണ്. സൂര്യൻ, സൂര്യപ്രകാശം, മേഘങ്ങൾ, മഴ, കാറ്റ് മുതലായവ സർവ്വശക്തൻ നമുക്ക് നൽകിയതെന്താണെന്നറിയാം. എന്നിട്ടും അവയൊന്നും ശരിയായി പാലിക്കാൻ നമുക്കായില്ല. അതിന്റെ ഫലമാണിതെല്ലാം. ചണ്ഡിഗഡിൽ ജനിച്ച കപിൽ 30 വർഷം മുമ്പ് ന്യൂഡൽഹിയിലേക്കു താമസം മാറി. 1978ൽ പാക്കിസ്ഥാനെതിരേ ടെസ്റ്റിൽ അരങ്ങേറിയ കപിൽ 1994ൽ വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് കപിലിന്റെ പേരിലായിരുന്നു. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ ഇന്ത്യയെ നയിച്ചത് കപിലായിരുന്നു.