Social

അതിരുകളില്ലാത്ത മാനവികത

കാലികം / IMK അഹമ്മദ്

പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിൽ ബംഗാ എന്ന ഒരു സ്ഥലമുണ്ട് . വിക്കിപീഡിയ നൽകുന്ന വിവരം പ്രകാരം ഇന്ത്യയുടെ എക്കാലത്തയും വലിയ വിപ്ലവകാരിയും രക്തസാക്ഷിയുമായ ഭഗത് സിംഗ് ജനിച്ചത് അവിടെയാണത്രെ.

സുർജ്യ സെൻ…
മറ്റൊരു സ്വാതന്ത്ര്യ സമര രക്തസാക്ഷി, വിപ്ലവകാരി, അവസാനശ്വാസം വരെ ബ്രിട്ടീഷുകാരുടെ മുമ്പിൽ മുട്ടുമടക്കാത്ത ധീരനായ രാജ്യസ്നേഹി. ജനിച്ചത്, ബഗ്ലാദേശിലെ ചിറ്റഗോങ്ങിൽ.
വേരുകൾ തിരിഞ്ഞു പോയാൽ അങ്ങനെ ഒരു പാട് പേരുകൾ.

അവരെല്ലാം കണ്ട സ്വപ്നം ലാൽകിലയുടെ മുകളിൽ തിരംഗ പാറുന്നത് തന്നെയാണ്. നാം ഈ ഉപഭൂഖണ്ഡത്തിൽ സൗകര്യത്തിന് അതിർത്തികൾ വരച്ചതും താത്പര്യങ്ങൾക്കനുസരിച്ചു ശത്രുക്കളായതും ക്രിക്കറ്റ് കളിച്ചതും കളിക്കാതായതുമൊന്നും അവർ അറിഞ്ഞിട്ടില്ലാത്തത് പോലെ, ആ ജീവനുകൾ ബലി നൽകിയത് എല്ലാവർക്കും വേണ്ടിയായിരുന്നു എന്ന് നമ്മളിൽ ചിലരും മറന്നു പോയിരിക്കുന്നു. അതു കൊണ്ട് തന്നെ ആ അതിർത്തിക്കപ്പുറം ഒരു വിമാനം തകർന്നു അനേകം ജീവനുകൾ പൊലിഞ്ഞപ്പോഴും അവരിൽ ചിലരുടെ വിരലുകൾ പരതിയത് പരിഹാസത്തിന്റെ സ്മൈലിയാണ്.

മനുഷ്യൻ അവന്റെ പ്രാഥമികമായ അസ്ഥിത്വം വിസ്മരിച്ചു രാഷ്ട്രപൗരൻ, മതവിശ്വാസി തുടങ്ങിയ തെരെഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന ഈ കാലത്ത് അന്തരീക്ഷത്തിൽ എങ്ങനെ രോഗം പതിയിരിക്കാതിരിക്കും എന്നതും പ്രസക്തമായ ചിന്തയാണ്. ആരോഗ്യബോധവത്കരണം തകൃതിയായി നടക്കുന്ന കാലമാണ്. ഇടക്കൊക്കെ മാനസിക ബോധവത്കരണത്തിനും നാം സമയം കണ്ടെത്തണം. പകർച്ചവ്യാധികൾ ചില മുൻകരുതലുകൾ സ്വീകരിച്ചാൽ പിടിച്ചു നിർത്താൻ സാധിക്കും. പക്ഷെ മനസ്സിൽ രൂഢമൂലമായി മാറിയ വിഷലിപ്തമായ വർഗ്ഗീയവ്യാധി കഴുകി കളയാൻ സാധിക്കുമോ എന്നതും ചോദ്യമാണ്.

ഇന്നലെ മഹാദേവന്റെ തിരുമുറ്റത്ത് സിനിമാക്കളിക്ക് ഉണ്ടാക്കിയ പള്ളിമേട ചിലർ പൊളിച്ചു കളഞ്ഞത്രേ…

മഹാദേവൻ എന്ന കേൾക്കുന്പോൾ മനസ്സിൽ ഓടിയെത്തുന്ന ഒരു ശ്ലോകമുണ്ട്.
പാർവ്വതിദേവി മാതാ..
പിതാദേവോ മഹേശ്വരാ..
മാനവാ ബാന്ധവാ –
സർവ്വം സ്വദേശാം ഭുവനത്രയം.

ഇതിന്റെ അർത്ഥം അറിയണമെങ്കിൽ സംസ്കൃതം അറിയണമെന്നില്ല. അത്യാവശ്യം തുറന്ന മനസ്സുണ്ടായാൽ മതി.

അല്ലെങ്കിലും തിരിയാത്തതല്ലല്ലോ ഉള്ളിൽ തിരി തെളിയാത്തതാണല്ലോ രോഗം. ശരീരങ്ങളും അതിലപ്പുറം മനസ്സുകളും രോഗാതുരമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ വലിയ കവിയുടെ പ്രാർത്ഥന അന്തരീക്ഷത്തിൽ മുഴുങ്ങി നിൽക്കട്ടെ..

Oh my father let my country awake

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x