Entertainment

‘ബിരിയാണി’ ചെമ്പിൽ ഒളിച്ച് കടത്തുന്ന സാംസ്കാരിക കാവിത്വം

സിനിമ റിവ്യൂ/ആശാറാണി ലക്ഷ്മിക്കുട്ടി

“Saffron flavored ‘Biryani’

വാൽകണ്ണാടി, ഓട്ടുരുളി, മറക്കുട, കുട്ടനിറയെ ഉണ്ണിയപ്പം, അർദ്ധ നഗ്ന സ്ത്രീകളുടെ തിരുവാതിരകളി, പൂജാദികർമ്മം, കഥകളി, കളിവിളക്ക് ഇവയെല്ലാം കൊണ്ട് പവിത്രവും ആഢ്യവും എന്ന് സാമൂഹ്യ അംഗീകാരമുളള ബിംബങ്ങളെ ഒട്ടും മലിനപ്പെടുത്താതെ ചേർത്തു വച്ചാണ് നമ്പൂതിരി സ്ത്രീയുടെ പൂർത്തികരിക്കാത്ത കാമനകളും അതൃപ്തമായ ലൈംഗിക ജീവിതവും, അസ്വാതന്ത്ര്യവും അവതരിപ്പിക്കപ്പെട്ടത്.

കഥയിലെ നായിക തൊഴിൽ ശാലയിലൂടെ ജീവിതവും സ്വാതന്ത്ര്യവും തിരിച്ച് പിടിക്കുമ്പോൾ നമ്പൂതിരി യുവാക്കൾ സാമൂഹ്യ പരിഷ്കരണത്തിന്റെ മുന്നണി പോരാളികളാണ്.

കഥയിൽ മാത്രമല്ല ചരിത്രത്തിലും ബ്രാഹ്മണ്യ ആചാര പരിഷ്കരണം കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ മുന്നേറ്റമായാണ് വായിക്കപ്പെടുന്നത്.

സ്വാതന്ത്ര്യമില്ലാത്തവളും, നിഷേധിക്കപ്പെട്ട ലെെംഗീക കാമനകളും ഉളള മുസ്ലിം സ്ത്രീയുടെ കഥ വരുമ്പോൾ , ചേലാകർമ്മത്തിന്റെ ക്ളോസ് ഷോട്ടുകൾ, തലയറുത്ത മൃഗത്തിന്റെ ദയനീയത, വേശ്യാവൃത്തി, അവിഹിത ഗർഭം , അവസാനം മുസ്ലീം സമുദായത്തിന്റെ ഭക്ഷണം എന്ന് പറയുമ്പോൾ പൊതു ജനത്തിന്റെ മനസ്സിലേക്ക് ഓടി വരുന്ന ബിരിയാണിയെ ഏറ്റവും അറപ്പ് നിറഞ്ഞ ഒരു പ്രവൃത്തിയുടെ പശ്ചാത്തലത്തിൽ കാണിക്കുക.

ഇഫ്ത്താർ വിരുന്നിൽ വിളമ്പിയ ‘ചാപിളള’ ബിരിയാണി കഥ കേട്ട് പിണങ്ങി പോകുന്ന നിസ്സാഹായനും നിർവീര്യനുമായ നല്ല മുസ്ളിം.

നമ്പൂതിരി പുരുഷന്മാർ സാമൂഹ്യ പരിഷ്കരണ നേതാക്കൾ ആകുമ്പോൾ മുസ്ലീം പുരുഷന്മാർ തീവ്രവാദികളാണ്, സ്ത്രീകളെ തട്ടികൊണ്ട് വന്ന് മതം മാറ്റുന്നവരാണ്.

Saffron flavored 'Biryani' വാൽകണ്ണാടി, ഓട്ടുരുളി, മറക്കുട, കുട്ടനിറയെ ഉണ്ണിയപ്പം, അർദ്ധ നഗ്ന സ്ത്രീകളുടെ തിരുവാതിരകളി,…Posted by Asharani Lakshmikutty on Saturday, 24 April 2021

പുരുഷാധിപത്യ മത മൂല്യങ്ങളാൽ അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യവും ലെെംഗീക സംതൃപ്തികളും നിഷേധിക്കപ്പെട്ട സ്ത്രീകളുടെ കഥ പറയുന്ന രണ്ട് വ്യത്യസ്ത സിനിമകളെ പറ്റിയാണ്. രണ്ടിലും മത ആചാരങ്ങളേയും , വ്യക്തികളെയും ബിംബങ്ങളേയും ഒക്കെ ഉപയോഗിച്ചിരിക്കുന്ന രീതികൾ നോക്കണം.

കുറെ ആണുങ്ങളെയെങ്കിലും സംബന്ധിച്ച് കുറച്ച് ന്യൂഡിറ്റിയും, ഇന്റർകോഴ്സ് സീനുകളും സ്വയഭോഗ വിവരണങ്ങളും ഉണ്ടെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉളള സ്ത്രീപക്ഷ സിനിമയായി എന്നാണ് വയ്പ്പ്.

ഒളിച്ച് കടത്തുന്ന സാംസ്കാരിക കാവിത്തവും അപര/നികൃഷ്ട വത്കരണവുമൊക്കെ പെണ്ണിന്റെ ഉടലഴകിലങ്ങ് ഒഴുകി പോകും.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x