തെറ്റ്
സ്നേഹമെന്ന വരദാനം,
ഒരു ശാപമായെന്നിൽ…
പുളയുമെൻ ഓർമകൾക്കതീതം,
മിഴി നോക്കിയിരിക്കുമാ സ്നേഹം…
വിദൂരതയിലേതോ ഓർമ്മയായി,
മങ്ങിക്കത്തുമാ താരവും…
നിൻ മൗനം തീർത്തൊരാ വ്യഥയിൽ,
എൻ ചുണ്ടിലെ തകർന്ന മന്ദഹാസം…
കൽക്കെട്ടുകൾ വിട്ടിറങ്ങുമെൻ പാദമോ,
കാതോർത്തതേതോ പ്രണയാർദ്ര ഗീതം…
ഇരവുകൾ തോറും നിനക്കായി,
എരിഞ്ഞ് തീരുമൊരു നെരിപോടായി…
എന്നകത്താപത്തിൽ വെന്തുരുകുന്നു ഞാൻ,
നിന്നോർമയിൽ എൻ ഗാത്രവും…
എന്നോർമ്മ ശിഖരത്തിലെ
അവസാന താളുകൾ മറിയുന്നു,
എൻ നിദ്രയിൽ നീ മാത്രമുണരുന്നു…
നിന്നോർമയിൽ തേങ്ങുന്ന മഴയും
അശരണായ രാക്കാറ്റും,
എന്നോട് ചൊല്ലി മൂകം…
“തെറ്റി നിനക്കെന്നേക്കുമായി”.
പ്രചോദനം: വേനലിൽ ഒരു പുഴ (റോസ് മേരി)
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
????
???