IndiaPolitical

പ്രതീക്ഷയുടെ രാഷ്ട്രീയവുമായി തമിഴ് സ്ത്രീ മുന്നേറ്റങ്ങൾ

പ്രതികരണം/വിഷ്ണു വിജയൻ

ഈ ചിത്രം തമിഴ് നാട്ടിൽ ഈ ദിവസങ്ങളിൽ നടന്നു വരുന്ന ഒരു സ്ത്രീപക്ഷ മുന്നേറ്റത്തിൻ്റ ചിത്രമാണ്. അംബേദ്കറും, പെരിയാറും മുൻപോട്ടു വെച്ച രാഷ്ട്രീയ പാതയിലൂടെ തമിഴ് മണ്ണിൽ കഴിഞ്ഞ ദശാബ്ദങ്ങളിൽ ശക്തമായ ഹിന്ദുത്വ വിരുദ്ധ പോരാട്ടം നയിക്കുന്ന ഒരേ സമയം അക്കാദമിക് ഇടങ്ങളിലും തെരുവിലും ഉയർന്നു കേൾക്കുന്ന ശബ്ദമാണ്, ചിന്തകനും, എഴുത്തുകാരനുമായ, ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ ദളിത് ലീഡർ ചിദംബരം എംപി കൂടിയായ ഡോ. തോൾ തിരുമാവളവനാണ് ചിത്രത്തിലുള്ളതിൽ ഒരാൾ.

കഴിഞ്ഞ മാസം യൂറോപ്പിലെ പെരിയാർ – അംബേദ്കർ സംഘടന സംഘടിപ്പിച്ചൊരു വെബിനാറിൽ സംസാരിക്കുന്ന വേളയിൽ മനു സ്മൃതി ക്വോട്ട് ചെയ്ത് കൊണ്ട് അദ്ദേഹം ചില പ്രസ്താവന നടത്തി, മനു സ്മൃതി സ്ത്രീകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്ന്. തുടർന്ന് തമിഴ് നാട്ടിൽ ബിജെപി ഇതിനെതിരെ രംഗത്ത് വരുകയും, തെരുവിൽ വിസികെയും ബിജെപിയും സംഘർഷത്തിൻ്റെ വക്കിൽ വരെ എത്തുകയും ചെയ്തു.

അതിനിടയിൽ ഖുശ്ബു ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. തമിഴകത്ത് മനുസ്മൃതി ചർച്ച ചൂടുപിടിച്ച വേളയിൽ ആ ചർച്ച തങ്ങൾക്ക് അപകടമാണ് എന്ന് മനസിലാക്കി ബിജെപി അദ്ധ്യക്ഷൻ ഒരു പ്രസ്താവന ഇറക്കി, അംബേദ്ക്കർ എഴുതിയ ഇന്ത്യൻ ഭരണഘടന പ്രകാരമാണ് ഇന്ത്യയിലെ നിയമങ്ങൾ തീരുമാനിക്കുന്നത്. മനുസ്മൃതി ബന്ധപ്പെട്ട ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ല എന്ന് പറഞ്ഞ് ഒടുവിൽ തലയൂരി.

തങ്ങളുടെ പുണ്യ പുരാതന ഭരണഘടന പോലെ ആചരിച്ചു വരുന്ന ഗ്രന്ഥം ആളുകളുടെ ഇടയിൽ ചർച്ച ചെയ്യപ്പെട്ടാൽ വരുന്ന ഭവിഷ്യത്ത് ഓർത്ത് അതിനെ തള്ളി പറഞ്ഞു ഓടേണ്ടി വരുന്ന ഗതികേട്. പക്ഷെ അവിടം കൊണ്ട് ഒന്നും കാര്യം തീർന്നില്ല മനുസ്മൃതിയുമായി ബന്ധപ്പെട്ട ചർച്ച ഇപ്പോഴും തുടരുകയാണ് #TN_Women_against_Manu എന്ന ഹാഷ്ടാഗ് തമിഴ് നാട്ടിലെ സോഷ്യൽ മീഡിയ സർക്കിളിൽ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ട്രെൻഡിങിലുണ്ട്.

തമിഴ് നാട്ടിലെ വിവിധ സ്ത്രീപക്ഷ സംഘടനകളും തിരുമാവളവനും ചേർന്ന് ചെന്നൈയിൽ ചേർന്ന യോഗത്തിലെ ചിത്രമാണിത്. ഇന്ത്യയിൽ സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക പദവി ഇവ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ചെയ്യേണ്ടത് ഇതിന് തടസ്സമായി നിൽക്കുന്ന മൂല്യ സങ്കല്പങ്ങൾ തകർത്തെറിയുക എന്നതാണ്.

ഇന്ത്യയിൽ അതിന്റെ അടിസ്ഥാനം എന്നത് മനു സ്മൃതി ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ മുൻപോട്ടു വെക്കുന്ന ബ്രാഹ്മണിക്കൽ പാട്രിയാർക്കി സിസ്റ്റമാണ്, ഇതൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാണ് അംബേദ്കറും, പെരിയാറും ഒക്കെ മനുസ്മൃതി അഗ്നിക്ക് ഇരയാക്കാൻ മുന്നിട്ടിറങ്ങിയത്.

അത് ഇന്നും തുടരുന്ന പോരാട്ടമാണെന്ന് തിരുമായും, തമിഴ് നാട്ടിലെ സ്ത്രീകളും ഓർമ്മപ്പെടുത്തുന്നു. ഏതായാലും മനുസ്മൃതി പോലെ സ്ത്രീ വിരുദ്ധ ചിന്തകളുടെ അടിസ്ഥാനപ്രമാണം തമിഴകത്ത് വീണ്ടും ശക്തമായ രീതിയിൽ ചർച്ച ചെയ്യാൻ, ഹിന്ദുത്വം മുൻപോട്ട് വെക്കുന്നൊരു സാമൂഹിക സങ്കല്പപത്തിൽ സ്ത്രീകളുടെ പദവിയെ കുറിച്ച് ഉണർത്തിക്കാനും തിരുമാവളവന് വീണ്ടും കഴിഞ്ഞു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Kuttipa
4 years ago

Churikki paranjal Myprend prend thanney varum

Back to top button
1
0
Would love your thoughts, please comment.x
()
x