
India
യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ഉത്തർ പ്രദേശിൽ കൊറോണ വൈറസ് കേസുകൾ അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സർക്കാരിനെതിരെ ട്വിറ്റർ സന്ദേശത്തിലൂടെ ശക്തമായി പ്രതികരിച്ചു.
കോവിഡ് നിയന്ത്രണത്തിലെ പരാജയം മറച്ചുവെക്കാൻ, രോഗം വർദ്ധിക്കുന്ന സമയത്ത് സർക്കാർ കളിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിൽ ഞായറാഴ്ചത്തെ 11,490 കേസുകൾ ഉൾപ്പെടെ 35,092 കൊറോണ വൈറസ് കേസുകളുണ്ട്. കൊറോണ വൈറസ് മൂലം 22,689 രോഗികൾ സുഖം പ്രാപിക്കുകയും 913 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
Content Highlight: Priyanka slams Yogi government on increasing corona cases