Social

V4 Kerala; ജനങ്ങളോടുള്ള പ്രതിബദ്ധത ഒളിപ്പിച്ച് വെച്ചുള്ള കച്ചവടമാണ് അവരുടെ രാഷ്ട്രീയം

പ്രതികരണം/പ്രശാന്ത് ഗീതാ അപ്പുൽ

നഗരത്തിലെ ഫ്ലാറ്റ്, വില്ലാ ജീവിതങ്ങൾ അനുഭവിക്കുന്ന കുറെ എലീറ്റിസ്റ്റ് പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന്, കാർ ഓടിക്കുമ്പോഴുള്ള റോഡിലെ തിരക്ക്. എന്നെ പോലുള്ള ബൈക്ക് യാത്രികർക്ക് ഈ പ്രശ്നം ഉണ്ടാവാറില്ല.

ഉദാഹരണത്തിന് എനിക്ക് എറണാകുളത്ത് പാലാരിവട്ടത്ത് നിന്ന് പത്മ ജംഗഷനിൽ പോകണം എന്ന് വിചാരിക്കുക. ഞാൻ ആദ്യം സൌത്ത് ജനത റോഡിൽ കയറുന്നു, കുറച്ച് മുന്നോട്ട് പോയി സ്റ്റേഡിയത്തിൻ്റെ പുറകിലുള്ള റോഡ് പിടിക്കുന്നു, ശേഷം തമ്മനം കത്തൃകടവ് റോഡിലൂടെ പോയി KTH ബാറിനു മുമ്പിലുള്ള റോഡിലൂടെ കത്തൃകടവ് പാലത്തിനടിയിൽ കൂടി സിബിഐ ഓഫീസിന് മുമ്പിലുള്ള റോഡിലൂടെ പുല്ലേപ്പടി പാലത്തിലൂടെ കയറി സിറ്റി ഹോസ്പിറ്റലിനു ബാക്കിലുള്ള ചിറ്റൂർ റോഡിലേക്ക് കയറി അവിടുന്ന് പത്മ ജംഗഷനിലേക്ക് എത്തുന്നു.

ഏടുക്കുന്ന സമയം മാക്സിമം 20 മിനിട്ട്.

ഇനി ഒരു കാറോടിക്കുകയാണെന്ന് കരുതുക, പാലാരിവട്ടത്ത് നിന്ന് സ്റ്റേഡിയം, അവിടെ തിരക്കുണ്ടാവും. പിന്നെ ദേശാഭിമാന ജംഗഷൻ, അവിടെ അത്ര തിരക്കില്ലേലും അല്പം സമയം പോകും. പിന്നെ കലൂർ സിഗ്നൽ, അവിടെ മിനിമം 10 മിനിറ്റ് പോകും, ശേഷം ജഡജ്സ് അവന്യു 10 മിനിറ്റ് അവിടേം പോകും, ശേഷം നോർത്ത് പാലം 5 മിനിറ്റ് പിന്നെ മാധവ ഫാർമസി ജംഗഷ്ൻ ഫ്രീലെഫ്റ്റാണെങ്കിലും ലൈൻ ട്രാഫിക്കലാത്തിനാൽ സിഹ്നൽ കഴിഞ്ഞേ പോകാൻ സാധിക്കു.

എങ്ങനെ നോക്കിയാലും ആകെ യാത്ര സമയം 40 മിനിറ്റ്.

ഇതു പോലുള്ള ധാരാളം പ്രശ്നങ്ങൾ അവർ അനുഭവിക്കും. ഇപ്പോ പെയ്യുന്ന മഴയത്ത് തന്നെ റോഡിൽ വെള്ളമുണ്ട്. ഈ മഴ തോർന്നില്ലേൽ ഇടപ്പള്ളി ടോൾ മുങ്ങും.

മറ്റു ചില ഉദാഹരണങ്ങൾ വണ്ടി പാർക്ക് ചെയ്യാൻ പറ്റാതിരിക്കുക, ടൈലും ടാറും ഇട്ട റോഡ് വീണ്ടും കുത്തിപൊട്ടിക്കുക. അശാസ്ത്രീയമായ സിഗ്നലിങ്ങ് കാരണം കൂടുതൽ ഓടിക്കേണ്ടി വരിക. മൈറൻ ഡ്രൈവിലെ കാറ്റു കൊള്ളൽ ബഞ്ചിന് ഇരിക്കാനുള്ള കമ്പികൾ ഇല്ലാതിരിക്കുക.

വഴിയരികിലെ പൊതുടാപ്പ് ചോർന്നൊലിക്കുക അതിനാൽ കാല് നനയാതെ നടക്കാന സാധിക്കാതെ വരിക. ഇങ്ങനെ കുന്നോളം ‘വലിയ, വലിയ ‘ പ്രശ്നങ്ങളിലൂടെയാണ് നഗര ജീവിതത്തിലെ ഓരോ ഫ്ലാറ്റിസ്റ്റ്, വിലായിസ്റ്റ്, എലീറ്റിസ്റ്റ് കുടുംബവും നടന്ന് പോകുന്നത്.

സത്യത്തിൽ കൊച്ചിയിലോക്കെ താമസിക്കുന്ന ഇവർ നാട്ടിൻ പുറത്ത് പോകുന്നത് തന്നെ കള്ളു കുടിക്കാനോ ചൂണ്ടയിടാനോ മാത്രമാണെന്ന് തോന്നിപോകും. അല്ലേ അപ്പനപ്പുന്മാരുണ്ടാക്കിയ പഴയ തറവാട് വീട്ടിൽ ഒരു ചേഞ്ചിന് പോകും.

ഇത്തരം ഫ്ലാറ്റിസ്റ്റ് എലീറ്റ്സ്റ്റുകൾക്ക് ’12-ാം’ നിലയിലിരുന്ന കാണുമ്പോ “Politics is Dirty” എന്ന മൈൻഡിൽ നിന്നാണ് ഇതിനെയോക്കെ ഒറ്റയടിക്ക് ഞങ്ങൾ അഡ്രസ് ചെയ്ത് ശരിയാക്കി കളയും എന്നോക്കെ തോന്നി പോകുന്നത്.

അത്തരം കുറച്ചു പേരുടെ ഒരു elitist political Initiative മാത്രമാണ് V4 Kerala പോലുള്ള സംഭവങ്ങൾ. ഇനി മുകളിൽ പറഞ്ഞതോക്കെ പ്രശ്നങ്ങളല്ലേ, അതോക്കെ അഡ്രസ് ചെയ്യണ്ടേ എന്നാണെങ്കിൽ തീർച്ചയായും വേണം.

പക്ഷെ V4 kerala യെ ഞാൻ അപകടമായി കാണുന്നത് ഇവരുടെ പ്രശ്നങ്ങളെ ഇവർ കേവല ഹോമോസാപ്പിയൻ പ്രശ്നങ്ങളായി മാത്രം കാണുന്നത് കൊണ്ടാണ്. ഇവർക്ക് ജാതി മത സാമുദായിക സാമുഹ്യ ബന്ധമുള്ള മനുഷ്യനെ അറിയില്ല.

ഉദാഹരണത്തിന് നിങ്ങൾ ഇവരോട് ചോദിക്കുക, പള്ളി പ്രദീക്ഷണം ഗതാഗതത്തിന് വഴിമുടക്കുന്നതിനാൽ അത് നിറുത്തിക്കേണ്ടതല്ലേ എന്ന്, പിന്നെ ഈ നീപുൺ ചെറിയാനേ ആ വഴിക്ക് കാണില്ല. ലത് വേണ്ട അടുത്ത അമ്പലത്തിലെ ഭാഗവതം കാരണം പഠിക്കാൻ പറ്റുന്നില്ല, ഒന്ന് നിറുത്തിക്കാമോ എന്ന് ചോദിച്ച് നോക്ക്, അപ്പോഴും V4 വായടച്ച് വാഴകളായി നിൽക്കുന്നത് കാണാം.

രണ്ടാമത്തെ പ്രശ്നം ഇവർ പുസ്തക താളിലെ നിയമം മാത്രമേ കാണു എന്നതാണ്. ഇടപ്പളി സിഗ്നലിൽ വണ്ടി നിറുത്തുമ്പോൾ ചെറിയ സാധനങ്ങൾ വിറ്റ് ജീവിക്കുന്ന നാടോടികളുണ്ട്. പലപ്പോഴും നമ്മളോട് ചോദിക്കാതെ തന്നെ കാറിൻ്റെ ഗ്ലാസിൽ ഇവർ പല സാധനം കൊണ്ടുവന്ന് ഫിറ്റ് ചെയ്യും. സിഗ്നൽ പച്ചയാവുമ്പോൾ എടുത്തോണ്ട് പോകും.

വഴിയോര കച്ചവടം നിരോധിച്ചു എന്നോരു നിയമം വന്നാൽ മാനുഷിക പരിഗണനയോന്നും V4 ൻ്റെ കൈയിൽ നിന്ന് പ്രതീക്ഷിക്കരുത്. ഇവരെയോക്കെ എപ്പോ നാടുകടത്തി എന്ന് ചോദിച്ചാൽ മതി.ആദ്യം അവർ ക്ലിയർ ചെയ്യുന്നത് ബ്രോഡ് വേയിലെ വഴിയോരകച്ചവടക്കാരെ ആയിരിക്കും.

V4 ൻ്റെ മറ്റൊരു പ്രശ്നം ഇവർ സ്വയം ഐഡിൻ്റിറ്റി പറയുന്നില്ല എന്നാണ്. ഒരു രാഷ്ട്രീയ പാർട്ടിയാകാതെ തന്നെ ഒരു ലേബലിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു. എന്താണ് ഇവർക്ക് ജനങ്ങളോടുള്ള കമിറ്റ്മെൻ്റ് എന്നത് ഒളിച്ച് വെച്ചോണ്ടുള്ള കച്ചവടമാണ് ഇവരുടേത്.

ഒരു നിർണ്ണായക ഘട്ടത്തിൽ ഇവരുടെ കമിറ്റ്മെൻ്റ് ആരോടായിരിക്കും എന്നത് പ്രവചനാതീതമാണ്. രാഷ്ട്രീയ പാർട്ടിയുമായി ഒരു വോട്ട് കരാർ നടത്തുന്ന പൌരനെ സംബന്ധിച്ചിടത്തോളം ഇത് ചതിയാണ്.

അവസാനത്തേതും ഗുരുതരവുമായ പ്രശ്നം ഇതുപോലുള്ള ഹോമോസാപ്പിയൻ, എലീറ്റിസ്റ്റ് പ്രസ്ഥാനങ്ങളോക്കെ തന്നെ അവസാനിക്കുന്നത് വലതുപക്ഷത്തായിരിക്കും. മെറിറ്റോക്രസി, ടെക്നോക്രസി, പ്ലൂട്ടോക്രസി പോലുള്ള വാദങ്ങൾക്ക് ഇവരുടെ ഇടയിൽ നല്ല പ്രചാരമായിരിക്കും.

അടിസ്ഥാനപരമായി ഇതോക്കെ ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ വാദങ്ങളാണ്. ഇവരുടെ ഈ ജനാധിപത്യ-മനുഷ്യത്വ വിരുദ്ധതകളെ ഇവർ പലപ്പോഴും മറയ്ക്കുന്നത് അഴിമതി, വികസനം എല്ലാം കൊണ്ടാണ്.

അതുകൊണ്ട് തന്നെ അഴിമതി, വികസനം എന്നോക്കെ പറയുന്നവരെ എനിക്കിപ്പോ പേടിയാണ്.

അതേ പേടി നിപുണിനോടും v4 നോടും 2020 യോടും ഉണ്ട്, കാരണം നിലവിലുള്ള സാമുഹ്യ സ്ഥിതിയെ പരിവർത്തിപ്പിക്കാത്ത ഒരു രാഷ്ട്രീയ പ്രവർത്തനവും വെറുതെ ആണ്.

അതേ സമയം അത്തരം പരിവർത്തനത്തിന് നല്ല ഇച്ഛ ശക്തിയും അർജ്ജവവും വേണം. ഇവർ പറയുന്ന രാഷ്ട്രീയത്തിന് അതിനുള്ള പാങ്ങില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x