Pravasi
എം ജി എം യാമ്പു കമ്മിറ്റിക്ക് പുതിയ നേതൃത്വം.

യാമ്പു : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ (മർക്കസുദ്ദഅവ) വനിതാ വിഭാഗം എം.ജി.എം യാമ്പു ഏരിയ പ്രവർത്തക സംഗമം ചേർന്നു കൊണ്ട് 2020 -2021 കാലത്തേക്കുള്ള പുതിയ കമ്മിറ്റിക്ക് രുപം നൽകി. ഷിറിൻ ഉബൈദ് (പ്രസിഡന്റ് ) മുബ്തസിമ യാസിർ (ജന: സെക്രട്ടറി ) ലൈല റഷീദ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
എം ജി എം നാഷണൽ കമ്മിറ്റി ചെയർപേഴ്‌സൺ നസീം സ്വലാഹ് (ജിദ്ദ) ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ ഇസ്ലാമിക വിശ്വാസവും സ്ത്രീകളുടെ സാമൂഹിക കടമകളും വിശദീകരിച്ചുകൊണ്ട് എംജിഎം നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ സൗദ ടീച്ചർ (ബുറൈദ) മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തക സമിതിയിൽ ഭാവി പരിപാടികൾ ചർച്ച ചെയ്തു തീരുമാനിച്ചു. യോഗത്തിന് നസീഹ സലീം സ്വാഗതവും ലൈല റഷീദ് നന്ദിയും പറഞ്ഞു.