Pravasi

തോമസ് വൈദ്യനു ജിദ്ദ ഒഐസിസി യാത്രയയപ്പു നൽകി

ജിദ്ദ: മുപ്പത്തെട്ടു വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേയ്ക്ക് മടങ്ങുന്ന ഒഐസിസി ജിദ്ദ – കൊല്ലം ജില്ല പ്രസിഡണ്ട് തോമസ് വൈദ്യൻ യാത്രയയപ്പു നൽകി. ജീവകാരുണ്ണ്യ മേഖലയിൽ നിസ്തുലമായ സേവനമാണ് നടത്തിയതെന്നും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുവാൻ തോമസ്  സാധിച്ചുവെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപെട്ടു. ജിദ്ദ ഒഐസിസി യുടെ പ്രവാസി സേവന കേന്ദ്ര – ഹെല്പ് ഡെസ്ക് ജോയിന്റ്  കൺവീനറായും പ്രവർത്തിച്ചുവരുന്നു.

ഒ ഐ സി സി മഹിളാ വേദി സെക്രട്ടറി  ലാഡ്‌ലി തോമസിനും ചടങ്ങിൽ വെച്ച് യാത്രയപ്പ് നൽകി. ഓൺ ലൈനിൽ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി  എ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു.  ഒരു ദമ്പതികൾക്ക് ഒരുമിച്ച് ജിദ്ദ ഒഐസിസി യാത്രയയപ്പു നൽകുന്നതിനും നവ്യ അനുഭവമാണെന്നും ഇവർ മാതൃകാപരമായ പ്രവർത്തനമാണ് ഈ  കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് പോലും നൽകിയത്, പ്രായത്തെ വെല്ലുന്ന ചുറുക്കോടെ പ്രവർത്തിച്ച ഇവർ നാട്ടിൽ മാതൃ സംഘടനയ്ക്കു മുതൽക്കൂട്ടാകുമെന്നും മുനീർ പറഞ്ഞു.

ഗ്ലോബൽ,നാഷണൽ, റീജണൽ, ജില്ലാ , ഏരിയ കമ്മിറ്റി ഭാരവാഹികളായ സാക്കിർ ഹുസൈൻ എടവണ്ണ, റഷീദ് കൊളത്തറ, ഇഖ്ബാൽ പൊക്കുന്നു, അബ്ബാസ് ചെമ്പൻ, അലി തേക്കുതോട്,  ഷൂക്കൂർ വക്കം നാസിമുദ്ധീൻ മണനാക്,  മാമ്മദ് പൊന്നാനി, മൗസ്മി ശരീഫ്,  ശ്രീജിത്ത് കണ്ണൂർ, അനിയൻ ജോർജ്, വിലാസ് അടൂർ, മുജീബ് മുത്തേടത്ത്, അസ്സാബ് വർക്കല , അനീസ് കൊല്ലം, സലാം പോരുവഴി, റോബിൻ തോമസ്,ഫസലുള്ള വെളുബാലി, ഷിബു തോമസ് , സഹീർ മാഞ്ഞാലി , അയൂബ് പന്തളം, എബി ചെറിയാൻ, ഉമ്മർ കോയ ചാലിൽ , യൂനുസ് കാട്ടൂർ, റഫീഖ് മൂസ ഇരിക്കൂർ, മജീദ് ചേരൂർ, അഷറഫ് കൂരിയാട്, നൗഷിർ കണ്ണൂർ, ഉസ്മാൻ കുണ്ടുകാവിൽ,  ഹാരിസ് കാസർകോഡ് തുടങ്ങിയവർ യാത്ര മംഗളങ്ങൾ നേർന്നു.

ജിദ്ദ ഒഐസിസി യുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും നൽകിയ സഹകരണത്തിനും സ്നേഹത്തിനും നന്ദി  രേഖപെടുത്തുന്നതായി മറുപടി പ്രസംഗത്തിൽ തോമസ് വൈദ്യനും, ലഡ്‌ലി തോമസ് പറഞ്ഞു, തുടർന്ന് ജിദ്ദ ഒഐസിസി യുടെ ഉപഹാരം അവരുടെ വസതിയിൽ വെച്ച് റീജണൽ കമ്മിറ്റി പ്രസിണ്റ്റെ കെ ടി എ മുനീറും മഹിളാ വേദി ആക്ടിങ് പ്രസിഡണ്ട് മൗസ്മി ഷെരീഫും
തോമസ് വൈദ്യനും ലഡ്‌ലി തോമസിനും യഥാക്രമം കൈമാറി. മാമ്മദ് പൊന്നാനി, അലി തേക്കുതോട്, ശരീഫ് തിരുവന്തപുരം എന്നിവരും   സന്നിദ്ധരായിരുന്നു.  

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x