KeralaSocial

സമര പന്തലിൽ പി സി ജോർജ്ജിൻ്റെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി; യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് അദ്ദേഹത്തിന്

കേരള രാഷ്ട്രീയം

ഇന്നലെ യൂത്ത് കോണ്ഗ്രസിന്റെ നിരാഹാര സമര പന്തലിലേയ്ക്ക് വർഗീയ പരാമർശങ്ങൾ നിരന്തരം നടത്തുന്ന പി സി ജോർജ്ജ് പൊന്നാട അണിയിക്കാൻ എത്തിയിരുന്നു.

നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളി യാതൊരു സംശയവുമില്ലാതെ പൊന്നാട സ്വീകരിച്ചു. അടുത്തതായി റിജിൽ മാക്കുറ്റിയുടെ അടുത്തേയ്ക്ക് നീങ്ങിയപ്പോൾ അദ്ദേഹം അത് നിരസിച്ചു.

റിജിൽ പറഞ്ഞു : ‘എനിക്ക് താങ്കളോട് താൽപ്പര്യമില്ല’ എന്ന് കൈകൂപ്പി പറഞ്ഞു.

ഇന്ന് ഈ സംഭവം വിശദീകരിച്ചുകൊണ്ട് റിജിൽ പറയുന്നു, ‘ PC ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ്’.

‘അയാളുടെ ഷാൾ സ്വീകരിക്കുന്നത് എൻ്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് PC ജോർജ് അന്ന് ഉപയോഗിച്ചത്’.

‘ആ സമയത്ത് പി സി ജോർജിനെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചവനാണ് ഞാൻ. ആ ജോർജിൻ്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്’.

‘പി സി ജോർജ് അല്ല അത്തരത്തിലുള്ള ആരായാലും എൻ്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട്നിൽക്കുകയും ചെയ്യുന്ന ഒരാളോടും Compromise ചെയ്യാൻ മനസ്സില്ല’.

‘കൂടെ പിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച CPM നോടും എൻ്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങൾ നോക്കിയല്ല ഞാൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല’.

റിജിൽ മാക്കുറ്റിയുടെ ഈ നിലപാടിന് വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. കോൺഗ്രസിൻ്റെ യുവ നേതാക്കളിൽ നിലപാടും പ്രാപ്തിയും ഉള്ള നിരയുണ്ട് എന്നത് പ്രതീക്ഷ നൽകുന്നത് ആണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

3.3 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x