Kerala

സംഘപരിവാർ ആത്മീയ വ്യവസായിക്ക് തിരുവനന്തപുരത്ത് നാലേക്കർ നൽകാൻ മന്ത്രിസഭ തീരുമാനം

ആർഎസ്എസിന്റെ അടുത്ത സഹയാത്രികനും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ കറസ്പോണ്ടന്റും, ഇപ്പോൾ ആൾദൈവത്തിലേക്കുള്ള യാത്രയിലുമായ ഒരാൾക്ക് തിരുവനന്തപുരം നഗരഹൃദയത്തിൽ ‘യോഗ റിസേർച്ച് സെന്റർ’ തുടങ്ങാൻ നാലേക്കർ സ്ഥലം അനുവദിച്ചു കൊണ്ട് ഇടതുപക്ഷ മന്ത്രിസഭാ തീരുമാനം.

പോകുന്ന പോക്കിൽ സംഘപരിവാറുകാരൻ ആത്മീയവ്യവസായി ശ്രീ എമ്മിന് യോഗ സെന്റർ തുടങ്ങാൻ തിരുവനന്തപുരം ജില്ലയിലെ കണ്ണായ സ്ഥലത്ത് നാലേക്കർ നൽകാനും മറന്നിട്ടില്ല ചെങ്ങറയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്ത മനുഷ്യരെ മോഷ്ടാക്കൾ എന്ന് വിളിച്ച് ആക്ഷേപിച്ച സിപിഎം.

ഇവിടെയൊരു ജനകീയ സമരം നടന്നിട്ടോ ജനകീയ സമ്മർദ്ദം രൂപപ്പെട്ടിട്ടോ അല്ല കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന ഒരു പാർട്ടി സംഘപരിവാറിന്റെ സ്വന്തക്കാരനായ ഒരു ആത്മീയ കച്ചവടക്കാരന് സ്ഥലം അനുവദിക്കുന്നത്, പിന്നെയോ പാർട്ടി നേതാക്കൾക്ക് തോന്നുകയാണ് ഇയാൾക്ക് ഇങ്ങനെ ഒരു നാലേക്കർ കൊടുക്കണം എന്ന്.

ഇനി ആരാണ് ഇങ്ങനെയൊക്കെ തോന്നുന്ന ഈ പാർട്ടിയുടെ നേതാക്കളും സൈദ്ധാന്തികരും? വൈരുദ്ധ്യാത്മക ഭൗതികവാദം മാങ്ങാത്തൊലിയാണ് എന്നും അത് ഇന്ത്യക്ക് പറ്റിയതല്ല എന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നവർ.

അതെ സഖാക്കളേ, മരിച്ചിട്ട് ശവമടക്കാൻ ഭൂമിയില്ലാതെ അടുക്കള പൊളിച്ചു ശവമടക്കിയ ഒരു നാട്ടിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ കാണാതെ സംഘപരിവാറിന്റെ സ്വന്തക്കാരനായ ഒരു ആത്മീയ കച്ചവടക്കാരന് സ്ഥലം അനുവദിക്കുന്ന ഒരു പാർട്ടി കമ്മ്യൂണിസ്റ്റാണെന്ന് നിങ്ങൾ ഇനിയും കരുതുന്നുണ്ടെങ്കിൽ നിങ്ങൾ ആത്മവഞ്ചനയാണ് നടത്തുന്നത്.

ഈ എമ്മിന്റെ സംഘപരിവാർ ബന്ധവും ആൾദൈവ സ്വഭാവവും മറ്റൊരു വിഷയമാണ്. ഈ സന്ദർഭത്തിൽ ആൾദൈവങ്ങൾക്കെതിരിൽ നടപടികൾ സ്വീകരിച്ചിരുന്ന വി എസ് സർക്കാരിനെയും ആത്മീയകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തിയിരുന്ന അന്നത്തെ ഡിഫിക്കാരെയും വെറുതെ ഓർത്തുപോകുന്നു. എത്ര പെട്ടെന്നാണ് ചില പ്രത്യശാസ്ത്രങ്ങൾക്ക് രൂപാന്തരം സംഭവിച്ചിരിക്കുന്നത് !

ഉറക്കമൊഴിച്ചു പഠിച്ചു പി എസ് സി പരീക്ഷ എഴുതി റാങ്ക്ലിസ്റ്റിൽ ഇടം നേടിയ ചെറുപ്പക്കാരുമായി സംസാരിക്കാൻ നേരമില്ലെങ്കിലും ഇത്തരം എമ്മുമാർക്ക് സൗകര്യം ചെയ്തുകൊടുക്കാൻ സമയമുണ്ട്.

അതെ, ഇതു എമ്മുമാരുടെ കാലമാണ്!

യോഗ റിസേർച്ച് സെന്ററോക്കെ അവനോന്റെ കാശെടുത്തു തുടങ്ങാൻ പറഞ്ഞാൽ പോരെ സാർ? അഞ്ചിന്റെ പൈസ എടുക്കാനില്ലാതെ വെള്ളാനയായി മാറിയ കേരള സംസ്ഥാന ഹൗസിങ് ബോർഡിന്റെ സ്ഥലം എടുത്തു തന്നെ വേണോ സംഘപരിവാർ സഹയാത്രികനായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഒരു ആൾദൈവത്തിന് കൊടുക്കാൻ?

4.2 5 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Free Thinker
3 years ago

What a f*
is it communist government.

ഗസലിന്റെ കൂട്ടുകാരൻ
3 years ago

എത്ര മനോഹരമായ ആചാരങ്ങൾ

ഇത് വായിച്ചിരുന്നോ
Close
Back to top button
2
0
Would love your thoughts, please comment.x
()
x