Sports

ക്യാപ്റ്റൻ ഫന്റാസ്റ്റിക്ക്; കിരീടം ഉറപ്പിച്ച അത്ഭുത ഗോളിന് ഒരാണ്ട്

അത്യന്തം ഉതകണ്ഠയോടെയല്ലാതെ 2019 മേയ് 6 ന് ലെസ്സ്റ്റർ സിറ്റിയുമായി നടന്ന മത്സരം മാഞ്ചസ്റ്റർ സിറ്റിയെ സ്നേഹിക്കുന്ന ഒരാളും കണ്ടുതീര്‍ത്ത് കാണില്ല. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ ഉളളംകയ്യില്‍ നിന്ന് തട്ടിയെടുത്ത കിരീടത്തിന്‍റെ ഒടുങ്ങാത്ത പകയെന്നോണം സിറ്റിക്ക് ഒരിഞ്ചും വിട്ടുതരില്ലെന്ന മട്ടിലായിരുന്നു ബ്രണ്ടണ്‍ റോഡ്ജേര്‍സ്.

മല്‍സരത്തിന്‍റെ തുടക്കത്തില്‍ മികച്ച അക്രമണം കാഴ്ച്ച വെച്ച ലെസ്റ്റര്‍ സിറ്റി പിന്നീട് പിന്‍വലിയുന്നതാണ് കണ്ടത്, എങ്കിലും എതിരാളികളെ ഗോളടിപ്പിക്കാതിരുന്നതില്‍ അവര്‍ വിജയിച്ചു. ഇടക്കിടെ ബെര്‍ണാര്‍ഡോ സില്‍വ ഭീഷണി ഉയര്‍ത്തുന്നതല്ലാതെ അഗ്യൂറോയുടെ ഹെഡ്ഡര്‍ അറ്റംപ്റ്റ് ഒഴിച്ച് ഷ്മൈക്കലിനെ കാര്യമായി പരീക്ഷിക്കാന്‍ സിറ്റിക്ക് സാധിച്ചില്ല. ചെറിയൊരു പരിഭ്രാന്തിയോടെയാണ് ഗ്വാര്‍ഡിയോള പോലും ഹാഫ് ടൈമിന് ഗ്രൗണ്ട് വിട്ടത്.

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തിരമാല കണക്കെ അക്രമണം വരുമ്പോഴും ഫൈനല്‍ തേര്‍ഡില്‍ സാക്ഷാല്‍ അഗ്വേറോ പോലും നിസ്സഹായനായി, മല്‍സരം അവസാന ക്വാര്‍ട്ടറിലേക്ക് കടക്കുംമ്പോള്‍ കനത്ത ഡിഫന്‍ഡിങ്ങില്‍ ലെസ്റ്റര്‍ കുലുങ്ങിയില്ല. ഫുള്‍ബാക്കുകളെല്ലാം നിരന്തരം അക്രമിക്കുംമ്പോള്‍ ഒരു കൗണ്ടററ്റാക്ക് ഭയം ഉണ്ടായിരുന്നു. പ്രതീക്ഷിച്ചത് സംഭവിച്ചു, 63 ആം മിനുട്ടില്‍ ഹാരി മഗ്വിരയുടെ മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ മാഡിസണ്‍ന്‍റെ ഷോട്ട് ഇഞ്ചുകള്‍ക്കാണ് പുറത്ത് പോയത്.

മല്‍സരം അവസാന ക്വാര്‍ട്ടറിലേക്ക്, മുന്‍നിരക്കാര്‍ നിരന്തരം പരാജയപ്പെടുന്ന വേളയില്‍ മനസ്സ് 5 വര്‍ഷം പിന്നിലേക്ക് പോയി. 2011-12 സീസണിലെ മാഞ്ചസ്റ്റർ ഡെര്‍ബി, വിജയിച്ചാല്‍ മാത്രം കിരീട സാധ്യത നിലനിന്നിരുന്ന കളിയുടെ അവസാനങ്ങളില്‍ വിജയഗോള്‍ നേടിയ സിറ്റിയുടെ ക്യാപ്റ്റനായിരുന്നു മനസ്സില്‍, അതുപോലെ ആരെങ്കിലും ഇത്തവണ എത്തും എന്ന് തന്നെ വിശ്വസിച്ചു. കോര്‍ണറില്‍ ലപോര്‍ട്ടയുടെ ഒരു ഹെഡ്ഡര്‍ അല്ലെങ്കിൽ സെറ്റ്പീസിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍.

കളി 70 മിനുട്ട് പിന്നിട്ടിരിക്കുന്നു, പന്ത് ലെസ്റ്റര്‍ പോസ്റ്റിന് ഏതാണ്ട് 35 വാര അകലെ ലപോര്‍ട്ടെയുടെ കയ്യില്‍, ഫ്രീ സ്പേസില്‍ കണ്ട തന്‍റെ ക്യാപ്റ്റനു പന്ത് നല്‍കുന്നു, അത്രയും നേരത്തെ പാസ്സിന്‍റെ കൃത്യത കണ്ടാവണം കംപനി മുന്നോട്ട് പാസ്റ്റ് ചെയ്യാനുളള എല്ലാ സാധ്യതകളും ലെസ്റ്റര്‍ സിറ്റി ഇല്ലാതാക്കി. പക്ഷെ ക്യാപ്റ്റന്‍റെ തീരുമാനം മറ്റൊന്നായിരുന്നു, ആദ്യം ഒരു ഡമ്മി ഷോട്ട് അറ്റെംപ്റ്റ്, പന്ത് അല്‍പം കൂടി മുന്നോട്ട് തട്ടിയ ശേഷം ഒരു വെടിയുണ്ട, പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ക്കീപ്പിങ്ങ് ഇതിഹാസത്തിലൊന്നിന്‍റെ ചോരക്ക് പോലും തടുക്കാന്‍ പറ്റാത്ത ഒരു കിഡ്ഡിലന്‍ ഷോട്ട്, ബൂം…

മൈലുകള്‍ക്കപ്പുറം ഇളകിമറിയുന്ന ഇത്തിഹാദ്, ഇങ്ങ് ഇവിടെ റംസാന്‍ നിലാവില്‍ പുറത്ത് മഴ ചാറുന്നു. ചാറ്റല്‍ മഴയുടെ കുളിരില്‍ ഈ ഗോള്‍ കണ്ട് ത്രില്ലടിച്ചിരിക്കുമ്പോൾ അതാ കമന്‍ററി ബോക്സില്‍ ഗോളിനേക്കാള്‍ മനോഹരമായ മാര്‍ട്ടിന്‍ ടൈലറുടെ വര്‍ണ്ണന;

“He is an institution here
 He is an inspiration here
 He is vincent Kompany ”

 Captain Fantastic !!

അതെ, മാഞ്ചസ്റ്റർ നീലയാണ്,
അദ്ദേഹം അവിടെയൊരു പ്രസ്ഥാനമാണ്,
അദ്ദേഹം അവര്‍ക്ക് പ്രചോദനമാണ്,
അദ്ദേഹത്തിന്‍റെ പേരാണ് വിന്‍സന്‍റ് കംപനി,
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതിഹാസ നായകരിൽ ഒരാൾ,
ദീർഘകാലം മാഞ്ചസ്റ്റർ സിറ്റിയുടെ അമരക്കാരൻ.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments

Related Articles

ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x