India

രാജ്യത്ത്‌ കോവിഡ്‌ കേസുകളിൽ വൻ കുതിച്ചുചാട്ടം; ഇറ്റലിയിൽ നിന്ന് ഒരേ വിമാനത്തിൽ വന്ന 125 യാത്രക്കാർക്കും കോവിഡ്‌

രാജ്യത്ത്‌ കോവിഡ്‌ കേസുകളിൽ വൻ കുതിച്ചുചാട്ടം. 24 മണിക്കൂറില്‍ രോ​ഗികള്‍ 58,097, മരണം 534. ഒറ്റദിവസം രോ​ഗസംഖ്യയില്‍ 60 ശതമാനം വര്‍ധന. ആറര മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. രോഗസ്ഥിരീകരണ നിരക്ക്‌ 4.18 ശതമാനം. ഒമിക്രോൺ ബാധിതര്‍ 2135 ആയി.

കേരളം, രാജസ്ഥാൻ, ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ ഒമിക്രോൺ ബാധിതര്‍ 100 കടന്നു. രാജസ്ഥാനിൽ ഒമിക്രോൺ ബാധിതന്‍ മരിച്ചു.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഇറ്റലിയിൽ നിന്നും അമൃത്‌സർ എയർപോർട്ടിലെത്തിയ 125 യാത്രക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ്‌ യാത്രക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതെന്ന്‌ എയർപോർട്ട്‌ ഡയറക്‌ടറെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

കോവിഡ്‌ കേസുകളിൽ വലിയ വർധനയാണ്‌ വന്നിട്ടുള്ളതെന്ന്‌ ആരോഗ്യമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരങ്ങളിൽ കൂടുതലും ഒമിക്രോൺ കേസുകളാണ്‌ റിപ്പോർട്ടു ചെയ്യപ്പെടുന്നത്‌.

വളരെ വേഗത്തിലാണ്‌ വ്യാപനം. എട്ടു ദിവസംകൊണ്ട്‌ കേസുകൾ 6.3 ഇരട്ടിയായി. രോഗസ്ഥിരീകരണം ഡിസംബർ 29ന്‌ 0.79 ശതമാനം മാത്രമായിരുന്നത്‌ ജനുവരി അഞ്ചിന്‌ 5.03 ശതമാനത്തിലെത്തി. മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, കേരളം, തമിഴ്‌നാട്‌, കർണാടകം, ഗുജറാത്ത്‌, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽ ആശങ്കാജനകമായ സ്ഥിതിയാണ്‌–- ലവ്‌ അഗർവാൾ പറഞ്ഞു.

മുൻകരുതൽ ഡോസായി നേരത്തേ എടുത്ത കോവിഡ്‌ വാക്‌സിൻ തന്നെയാകും നൽകുകയെന്ന്‌ നിതി ആയോഗ്‌ അംഗം ഡോ. വി കെ പോൾ പറഞ്ഞു. കോവാക്‌സിൻ എടുത്തവർക്ക്‌ ആ വാക്‌സിനും കോവിഷീൽഡ്‌ എടുത്തവർക്ക്‌ ആ വാക്‌സിനും തന്നെയാണ്‌ മുൻകരുതലായി നൽകുക. ബൂസ്റ്റർ ഡോസുകളായി രണ്ട്‌ വാക്‌സിൻ കലർത്തി നൽകില്ല. ടാറ്റയും ഐസിഎംആറും ചേർന്ന്‌ വികസിപ്പിച്ച ഒമിക്രോൺ ആർടിപിസിആർ ടെസ്റ്റ്‌ കിറ്റിന്‌ ഡിസിജിഐ അംഗീകാരം നൽകി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x