Middle East

ദുർഗ്ഗാ ദാസിൻ്റെ പ്രസ്താവന അപലപനീയം: ഖത്തർ സംസ്കൃതി

കേരളത്തിൽ നടന്ന ഒരു പരിപാടിക്കിടയിൽ ഖത്തർ പ്രവാസിയായ ദുർഗ്ഗാദാസ് ശിശുപാലൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഖത്തർ സംസ്കൃതി പ്രസ്താവനയിൽ അറിയിച്ചു.വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവഹേളിക്കുന്ന പരാമർശമാണ് ദുർഗ്ഗ ദാസ് നടത്തിയത്.

മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് അഫിലിയേഷൻ നേടിയ ഖത്തറിലെ സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ, “ഖത്തർ കേരളീയം ഗ്ലോബൽ” എന്ന സംഘടയുടെ അഗീകാരം അടിയന്തരമായി റദ്ദാക്കണമെന്നും ഖത്തർ സംസ്കൃതി മലയാളം മിഷനോട് ആവശ്യപ്പെട്ടു.

മലയാള ഭാഷാ പഠനം വിദേശ രാജ്യങ്ങളിൽ കൂടെ ലഭ്യമാകുന്നതിൻ്റെ ഭാഗമായി മലയാളം മിഷൻ വിവിധ വിദേശ രാജ്യങ്ങളിലേ മലയാളി പ്രവാസി സംഘടനകൾക്ക് പഠന പ്രവർത്തനങ്ങൾക്കു അംഗീകാരം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഖത്തറിലെ മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കാൻ ഉള്ള ഒരു ഏജൻസി മാത്രമാണ് ദുർഗ്ഗാ ദാസ് അംഗമായിട്ടുള്ള “ഖത്തർ കേരളീയം ഗ്ലോബൽ”. ദുർഗ്ഗാദാസ് സസ്ഥാന സർക്കാർ നിയമിച്ച മലയാളം മിഷൻ പ്രതിനിധിയാണ് എന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ഏത് പ്രാവസി സംഘടനകൾക്കും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അപേക്ഷിക്കാം. പഠന പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുക എന്നത് മാത്രമാണ് ഇത്തരം സംഘടനകളുടെ ചുമതല. മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സംസ്കൃതി ജനറൽ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x