സംവരണം മാനദണ്ഡം അട്ടിമറിച്ചു; കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ ചട്ടലംഘനമെന്ന് എസ് സി /എസ് ടി സെൽ റിപ്പോർട്ട്
വിദ്യയ്ക്ക് എതിരെ കാലടി സർവകലാശാലയിലെ എസ് സി / എസ് ടീ സെല്ലിന് പരാതി നൽകിയത് ഞാനും അനൂരാജിയും ആയിരുന്നു.
വിദ്യക്ക് വേണ്ടി വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണം മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോർട്ട് ഉണ്ടായിട്ടും അന്ന് സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു ധർമരാജ് അടാട്ട് മാഷ് സെല്ലിൻ്റെ റിപ്പോർട്ട് തള്ളി കളഞ്ഞതും ഞങ്ങൾ പരാതികാരെ പൊതു വേദിയിൽ വെച്ച് അപമാനികും വിധം സംസാരിക്കുകയാണ് ചെയ്തത്.
അന്ന് കാണിച്ച സ്വജന പക്ഷപാതിത്വത്തിൻ്റെ ഊർജത്തിൽ തന്നെയാണ് വിദ്യയ്ക്ക് വീണ്ടും തെറ്റ് ചെയ്യാൻ സാധിക്കുന്നത്.
2019-20 കാലഘട്ടത്തിൽ കാലടി സർവകലാശാലയിലെ മലയാള വിഭാഗം പി എച്ച് ഡീ പ്രവേശനത്തിൽ 10 സീറ്റുകൾ ആയിരുന്നു നോട്ടിഫൈ ചെയ്തിരുന്നത്. റിസർച്ച് കമ്മിറ്റി 10 സീറ്റുകളിലേക്ക് ഗവേഷകരെ തിരഞ്ഞെടുക്കുകയും ചെയ്തു.
എന്നാൽ നോട്ടിഫെ ചെയ്ത സീറ്റുകൾക്ക് പുറമെ വിദ്യ അടക്കം 5 പേരെ കൂടി അധികമായി പരിഗണിക്കാൻ റിസർച്ച് കമ്മിറ്റി ശുപാർശ നൽകി.
ഇത്തരത്തിൽ അഞ്ച് പേരെ പരിഗണിക്കുമ്പോൾ അവസാനത്തെ സീറ്റുകൾ SC/ST സംവരണ സീറ്റ് ആവേണ്ടതാണ്. എന്നാൽ സംവരണ മാനദണ്ഡം പാലിക്കാതെ വിദ്യയെ 15 ആമതായി കമ്മറ്റിയിൽ ഉൾപെടുത്തി.
ഒരു വിദ്യാർത്ഥിക്കും മാർക്ക് നൽകാതെയാണ് ഈ നടപടികൾ പൂർത്തിയായത് എന്നതിനാൽ സ്ഥാന പ്രകരമല്ല അവസാനത്തെ അഞ്ച് പേരെ ശുപാർശ ചെയ്തത് എന്ന യമണ്ടൻ വാദമാണ് കമ്മിറ്റി പറഞ്ഞത്.
10 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് പേർക്ക് ജെ ആറ് എഫ് ഉള്ളതിനാൽ അവരെ സൂപ്പർ ന്യൂമററി ആയി കണക്കാക്കി കൊണ്ട് ഗവേഷണത്തിനു വിജ്ഞാപനം ഇറക്കി.
JRF ഇല്ലാതിരുന്ന വിദ്യ മേൽപറഞ്ഞ റിസർച്ച് കമ്മറ്റിയുടെ രേഖ ആർടിഐ ആക്ട് പ്രകാരം 27.12.2019ന് ആവശ്യപെടുന്നു. ഞാനും ഇതേ രേഖ 20.12.2019 ന് വിദ്യയ്ക്ക് മുൻപായി ആവശ്യപെടുന്നു.
എന്നാൽ വൈസ് ചാൻസലറുടെ ഓഫീസിൽ നിന്നും പ്രത്യേകം സമ്മർദ്ദം ചെലുത്തി തൊട്ടു പിറ്റേന്ന് തന്നെ വിദ്യയ്ക്ക് രേഖ ലഭ്യമാകുന്നു. എനിക്ക് 20 ദിവസം കഴിഞ്ഞാണ് ഇതേ രേഖ ലഭിക്കുന്നത്.
വൈസ് ചാൻസലറുടെ ഓഫീസ് ഉപയോഗിച്ച് അടിയന്തരമായി ലഭിച്ച രേഖ ഉപയോഗിച്ച് തന്നെ ഗവേഷണത്തിനു പരിഗണിക്കണം എന്ന് വിദ്യ സർവകലാശാലക്ക് നിവേദനം സമർപ്പിച്ചു.
തുടർന്ന് ഈ നിവേദനം പരിഗണിക്കാൻ ആവശ്യപെട്ടു ഹൈകോടതിയിൽ ഹർജി സമർപ്പിക്കുന്നു.
സ്വാഭാവിക നടപടി ക്രമം എന്ന രീതിയിൽ കോടതി വിദ്യ സമർപിച്ച നിവേദനം നിയമാനുസൃതമായി പരിഗണിച്ച് തീർപ്പ് കൽപ്പിക്കാൻ സർവകലാശാലക്ക് നിർദ്ദേശം നൽകുന്നു.
ഈ അവസരം കൃത്യമായി ഉപയോഗിച്ച് വിദ്യയ്ക്ക് വൈസ് ചാൻസലർ കോടതി നിർദ്ദേശ പ്രകാരം എന്ന നിലയിൽ സംവരണ തത്വം അട്ടിമറിച്ചു കൊണ്ട് സീറ്റ് നൽകുന്നു .
തുടർന്ന് സർവകലാശാലയുടെ എസ് സി /എസ് ടീ സെൽ മുൻപാകെ ഞാനും പരാതി സമർപ്പിക്കുകയും സെൽ തെളിവെടുപ്പ് നടത്തി സംവരണ തത്വം അട്ടിമറിച്ച് തന്നെയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട് എന്നും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
പ്രസ്തുത റിപ്പോർട്ട് വൈസ് ചാൻസലർ തള്ളി കളഞ്ഞു.
വിദ്യ ഞാൻ ഭാഗമായിരുന്ന കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറി ആയിരുന്നു. മഹാരാജാസ് കോളജിൽ, പയ്യന്നൂർ കോളജിൽ സജീവ എസ്എഫ്ഐ പ്രവർത്തക ആയിരുന്നു.
കാലടി സർവകലാശാലയിൽ വിദ്യയ്ക്ക് ലഭിച്ച പ്രിവിലേജ്, രാഷ്ട്രീയ പ്രിവിലേജ് തന്നെ ആയിരുന്നു.
1. വിദ്യ ഒരു RTI അപേക്ഷ സമർപ്പിച്ച ഉടനെ വൈസ് ചാൻസലറുടെ ഓഫീസ് അന്ന് തന്നെ രേഖ നൽകണം എന്ന് വിളിച്ച് സെഷൻ ഓഫീസറെ നിർബന്ധിക്കാൻ മാത്രം പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.
2.സംവരണം അട്ടിമറിക്കാൻ ഉള്ള പ്രിവിലേജ് ഉണ്ടായിരുന്നു.
3.കോടതി സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ വിദ്യ നൽകിയ നിവേദനം പരിഗണിച് മറുപടി നൽകാൻ പറഞാൽ ഉടനെ കോടതി വിധി പ്രകാരം PHD പ്രവേശനം നൽകുന്നു എന്ന് വൈസ് ചാൻസലർ ഉത്തരവ് ഇറക്കാൻ ഉള്ള പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.
4. എസ് സി / എസ് ടീ സെൽ റിപ്പോർട്ട് തള്ളി കളയാൻ വൈസ് ചാൻസലർ തീരുമാനിക്കാൻ മാത്രം പ്രിവിലേജ് ഉണ്ടായിരുന്നു
5.പരാതി നൽകിയവരെ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നവർ എന്ന് പൊതു വേദിയിൽ അധിക്ഷേപിക്കാൻ ധർമരാജ് അടാട്ട് മാഷ് തയാറായത് ഞങ്ങൾക്ക് ഇതേ രാഷ്ട്രീയ പ്രിവിലേജ് ഇല്ലാത്തത് കൊണ്ടായിരുന്നു
വിദ്യാർത്ഥി രാഷ്ട്രീയം എന്നത് വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ഉപയോഗിക്കേണ്ടത് എന്ന് വിദ്യ ഓർക്കേണ്ടതുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന അധികാര സ്ഥാനങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് വഴി നമ്മുടെ അക്കാദമിക് സമൂഹത്തിൻ്റെ നേരും നെറിയും ആണ് ഇല്ലാതെ ആവുന്നത്. സ്വജന പക്ഷപാതം കാണിക്കാൻ ഉള്ള ഇടമല്ല സർവകലാശാലകൾ. എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവകാശം ഉള്ള ഇടങ്ങളായി തന്നെ സർവകലാശാലകൾ നിലനിൽക്കണം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS