എം.ജി.എം ഖത്തർ വനിതാ സംഗമം നടത്തി

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എംജിഎം ഓൺലൈനിൽ വനിതാ സംഗമം നടത്തി. “എംജിഎം കണക്ട്” എന്ന പേരിൽ നടത്തിയ പരിപാടി അഡ്വ നൂർബിനാ റഷീദ് ഉദ്‌ഘാടനം ചെയ്തു. “ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ” എന്ന പേരിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മുഹ്സിന പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. എംജിഎം ഖത്തർ പ്രസിഡന്റ് സൈനബാ റഷീദ് അധ്യക്ഷത വഹിച്ചു.

എംജിഎമ്മിന്റെ പുതിയ ലോഗോ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് പ്രകാശനം ചെയ്തു. ബ്രെയിൻ ഹണ്ട് മത്സരത്തിലെ വിജയികളെ സുബൈദാ അഹ്‌മദ് പ്രഖ്യാപിച്ചു. ജസീല നാസർ, ഫാത്തിമാ ശബ്നം, ജാസ്മിൻ മോൾ ഇബ്രാഹിം എന്നിവരാണ് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷമീർ വലിയ വീട്ടിൽ, ജിസിസി പ്രതിനിധി അനീസ ടീച്ചർ, ഫോക്കസ് ലേഡീസ് പ്രതിനിധി ഫായിസ ഹുസൈൻ, ബുഷ്‌റ ഇബ്രാഹിം, സിജില സഫീർ, ജെസീന ഹാഫിസ് എന്നിവർ പ്രസംഗിച്ചു. തൗഹീദാ റഷീദ് സ്വാഗതവും, ഷെർമിൻ ഷാഹുൽ നന്ദിയും പറഞ്ഞു.